Dr. Biju Chandran ഏപ്രിൽ 19 ലോക കരൾ ദിനം. എല്ലാവർഷവും കരൾ ദിനത്തോടനുബന്ധിച്ച് നിരവധി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും ഓരോ വർഷവും കരൾ രോഗങ്ങൾ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആകുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. മലയാളികളുടെ ജീവിതശൈലി തന്നെയാണ് ഇക്കാര്യത്തിൽ പ്രധാന വില്ലൻ. പ്രമേഹം, ബിപി, കൊളസ്ട്രോൾ എന്നിങ്ങനെ നിരവധി രോഗങ്ങളുടെ കൂട്ടത്തിൽ കരൾ നാശത്തിന് കാരണമാകുന്ന ഫാറ്റിലിവറും സ്ഥാനം പിടിച്ചിരിക്കുന്നു. 10 വർഷത്തിനുള്ളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണത്തേക്കാൾ കരൾ രോഗബാധിതർ എത്തും എന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നത്. […]
സി.പി.എം തൃശൂർ ജില്ല സെക്രട്ടേറിയറ്റ് തെരഞ്ഞെടുത്തു
തൃശൂർ: സി.പി.എം തൃശൂർ ജില്ല സെക്രട്ടേറിയറ്റ് തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെയും പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍റെയും സാന്നിധ്യത്തിൽ ചേർന്ന ജില്ല കമ്മിറ്റി യോഗമാണ് 11 അംഗ സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുത്തത്. കെ.വി. അബ്ദുൾ ഖാദർ (ജില്ല സെക്രട്ടറി), യു.പി. ജോസഫ്, കെ.കെ. രാമചന്ദ്രൻ എം.എൽ.എ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, പി.കെ. ഡേവിസ്, പി.കെ. ഷാജൻ, പി.കെ. ചന്ദ്രശേഖരൻ, ടി.കെ. വാസു, കെ.വി. നഫീസ, ടി.വി. ഹരിദാസ്, എം. ബാലാജി എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങൾ. പാർട്ടി […]
അപകടക്കെണിയൊരുക്കി ഭാരതപ്പുഴ; പുഴയുടെ ചതിക്കുഴികളിൽ ഒരു വർഷത്തിനിടെ 14 മുങ്ങിമരണം
ചെറുതുരുത്തി: വേനലവധി എത്തിയതോടെ ആയിരക്കണക്കിന് രക്ഷിതാക്കളും കുട്ടികളുമാണ് ഭാരതപ്പുഴ കാണാനും കുളിക്കാനുമായി തീരങ്ങളിലെത്തുന്നത്. എന്നാൽ ആഴങ്ങളിൽ ഏതുസമയത്തും ആപത്ത് സംഭവിക്കാം. പാഞ്ഞാൾ പഞ്ചായത്തിലെ പൈങ്കുളം മുതൽ ദേശമംഗലം വരെ ഒരു വർഷത്തിനുള്ളിൽ ഭാരതപ്പുഴയിലും കുളത്തിലും മുങ്ങിമരിച്ചത് 16 പേരാണ്. ഇതിൽ 14 പേരും ഭാരതപ്പുഴയിലാണ് മുങ്ങിമരിച്ചത്. പകുതിയോളം പേർ വിദ്യാർഥികളുമാണ്. പുഴയിലെ ചതിക്കുഴികളും അടിയൊഴുക്കുമാണ് ദുരന്തങ്ങൾക്ക് കാരണമാകുന്നത്. ചെറുതുരുത്തി കൊച്ചിൻ പാലത്തിന് സമീപമുള്ള ഭാരതപ്പുഴയിൽ തടയണ അടച്ചതിനെ തുടർന്ന് കിലോമീറ്ററാണ് വെള്ളം കെട്ടിനിൽക്കുന്നത്. വൈകുന്നേരങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് […]
ലോയേഴ്സ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
:ലോയേഴ്സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.വടക്കാഞ്ചേരി ബാർ അസോസിയേഷനു മുൻപിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് അഡ്വ.എൽദോ പൂക്കുന്നേൽ അധ്യക്ഷനായി.അനുസ്മരണ സമ്മേളനം ലോയേഴ്സ് കോൺഗ്രസ് ജില്ലാ കൗൺസിൽ അംഗം അഡ്വ.പി.ഐ. ലോനപ്പൻ ഉദ്ഘാടനം ചെയ്തു
കനത്ത മഴയിൽ ഭാരത പുഴ നിറഞ്ഞ് കവിഞ്ഞു
കനത്ത മഴയിൽ ഭാരത പുഴ നിറഞ്ഞ് കവിഞ്ഞു.പ്രസിദ്ധമായ പങ്ങാ വ് ശിവക്ഷേത്ര പരിസരത്തും ,പൂമുള്ളി ആയുർവേദ കോളേജിന്റെ പിൻവശത്തും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള സ്മശാനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങി .തകർന്നു വീണ പഴയ കൊച്ചിൻ പാലത്തിന് മുളിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകയാണ്. ഭാരത പുഴയുടെ തീരത്തുള്ള പല വീടുകളിലും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള വർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നല്കിയിട്ടുണ്ട്.
കാറ്റും മഴയും; ഓണ വിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ 150 നേന്ത്രവാഴകൾ നിലംപൊത്തി
ചെറുതുരുത്തി: ഓണ വിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ 150ഓളം വരുന്ന ചങ്ങാലിക്കോടൻ നേന്ത്രവാഴകൾ കഴിഞ്ഞദിവസം ഉണ്ടായ കാറ്റിലും മഴയിലും നിലംപൊത്തി. പ്രശസ്തമായ ചങ്ങാലിക്കോടൻ നേന്ത്രവാഴ മുള്ളൂർക്കര പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത്. കർഷകനായ ആറ്റൂർ മണ്ഡലംകുന്ന് നരിപ്പറ്റ പ്രതീഷ് ബാബുവിന്റെ പ്രയത്നമാണ് കാറ്റിൽ മഴയിലും തകർന്നുപോയത്. ഏഴുമാസം പരിപാലിച്ച്പോന്ന വാഴകൾ നിലംപൊത്തിയതോടെ ദുരിതക്കയത്തിലായിരിക്കുകയാണ് കെ.എസ്.ഇ.ബി ഓവർസിയർ കൂടിയായ ബാബു. ഏഴുവർഷമായി ഈ കൃഷിയുമായി ഇദ്ദേഹം മുന്നോട്ടുപോവുന്നുണ്ട്. പണയംവെച്ചും വായ്പ എടുത്തുമാണ് ഇദ്ദേഹം കൃഷിക്ക് പൈസ ഇറക്കിയത്. ഓണമെത്തിയാൽ നിരവധി […]