കൊടുങ്ങല്ലൂർ: ജില്ലയിലെ നാട്ടിക ഫർക്കയിൽപെട്ട 10 പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം രൂക്ഷമായ സ്ഥലങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർക്ക് ഹൈകോടതി നിർദേശം നൽകി. നാട്ടിക ഫർക്കയിലെ വാട്ടർ അതോറിറ്റിയുടെ പഴയ പൈപ്പുകൾ മാറ്റി കുടിവെള്ള വിതരണം കാര്യക്ഷമമാക്കണമെന്ന പൊതു താൽപര്യ ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്. അതിനുവേണ്ടി കലക്ടർക്ക് ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്താം. രണ്ടുമാസം മുമ്പ് വാട്ടർ അതോറിറ്റി, പൊതുമരാമത്ത്, പഞ്ചായത്തുകൾ, ജലജീവൻ എന്നിവരുടെ യോഗം ഹൈകോടതി നിർദേശപ്രകാരം തിരുവനന്തപുരത്ത് യോഗം വിളിച്ചുചേർത്ത് കുടിവെള്ള വിതരണം സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് […]
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര് ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ഇരിങ്ങാലക്കുട: നീതി ആരുടെയും ഔദാര്യമല്ലെന്നും ഒരുജനത റവന്യൂ അവകാശങ്ങള്‍ക്കായി സമരം ചെയ്യുമ്പോള്‍ അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍. മുനമ്പം ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടും മുനമ്പം തീരദേശവാസികളുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ച് പ്രശ്നപരിഹാരം ഉടന്‍ ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ട് സി.എല്‍.സിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് ഒരു ലക്ഷം പേര് ഒപ്പിട്ട് നല്കുന്ന ഭീമ ഹരജിയില്‍ ഇരിങ്ങാലക്കുട രൂപതയില്‍ ആദ്യ ഒപ്പിട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. മുനമ്പത്തേത് മനുഷ്യാവകാശത്തിനുവേണ്ടിയുള്ള സമരമാണ്. ഭരണഘടന ഉറപ്പു നല്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ ഏവരും […]
ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവം; ‘ത്രോയിങ് വേസ്റ്റ് ഈസ് എ ഡേര്‍ട്ടി ബിസിനസ്’ എന്ന് സംഘാടകർ; ‘ഈ പണി ഞങ്ങളും ചെയ്യില്ല, മറ്റുള്ളവരും ചെയ്യില്ലെ’ന്ന് കുട്ടികൾ
ഗുരുവായൂർ: മോഹൻലാലിന്റെ പഞ്ച് ഡയലോഗിൽ മാലിന്യത്തെ മെരുക്കി ചാവക്കാട് ഉപജില്ല സ്കൂൾ കലോത്സവ വേദികൾ. ‘നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്’ എന്ന ഡയലോഗാണ് ‘ത്രോയിങ് വേസ്റ്റ് ഈസ് എ ഡേര്‍ട്ടി ബിസിനസ്’ എന്നായി കലോത്സവ വേദിയിൽ പുനരവതരിച്ചിരിക്കുന്നത്. കലോത്സവ വേദിയെ ശുചിയാക്കിയും പരിസ്ഥിതി സൗഹൃദ പൂർണമായും നിലനിർത്തുന്ന ഹരിത പ്രോട്ടോക്കോൾ കമ്മിറ്റിയുടെ വകയാണ് ലാലേട്ടൻ ഡയലോഗിന്റെ റീ എൻട്രി. മാലിന്യം തള്ളാൻ ഓല കൊണ്ട് മെടഞ്ഞെടുത്ത വല്ലം സ്ഥാപിച്ച് അതിനടുത്താണ് മോഹൻലാലിന്റെ ചിത്രസഹിതം മാസ് ഡയലോഗും […]
പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വാഹനങ്ങൾക്ക് ശാപമോക്ഷം
ചെറുതുരുത്തി: പൊലീസ് സ്റ്റേഷനിൽ പിടിച്ചിട്ട വാഹനങ്ങൾക്ക് ശാപമോക്ഷം. ചെറുതുരുത്തി പൊലീസ് സ്റ്റേഷനിൽ വിവിധ കേസുകളിൽ പിടിച്ചിട്ട ഇരുചക്ര വാഹനങ്ങൾക്കും മറ്റുള്ളവക്കുമാണ് ശാപമോക്ഷമായത്. നിരവധി വർഷങ്ങളായി സ്റ്റേഷന് മുൻവശത്ത് തന്നെ ഈ വാഹനങ്ങൾ കൂട്ടിയിട്ടതുകൊണ്ട് ഉദ്യോഗസ്ഥരുടെ വാഹനങ്ങളടക്കം പുറത്തുവെക്കേണ്ട അവസ്ഥയായിരുന്നു. ഇത് നിരവധി തവണ ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. തുടർന്ന് അധികൃതർ ലേലത്തിൽ വിളിക്കുകയായിരുന്നു. പട്ടാമ്പി ഓങ്ങല്ലൂർ ഭാഗത്തുള്ള വ്യക്തിയാണ് ലേലം വിളിച്ച് വാഹനങ്ങൾ വണ്ടിയിൽ കൊണ്ടുപോകുന്നത്. ചെറിയ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വാഹനങ്ങൾ പൊക്കിയെടുത്ത് ലോറിയിൽ കയറ്റി കൊണ്ടുപോയിക്കൊണ്ടിരിക്കുകയാണ്. […]
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വാടാനപ്പള്ളി: മുട്ടുകായൽ ബണ്ട് കെട്ടാത്തതിനാൽ കനോലി പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറി നടുവിൽക്കര വടക്കുമുറി മേഖലയിലെ കൃഷി നശിക്കുന്നു. വേലിയേറ്റത്തിൽ ഉപ്പുവെള്ളം ബണ്ടു വഴി ഒഴുകുന്നതോടെ പറമ്പുകളും കൃഷിയിടവും നിറയും. തോടുകളും കവിഞ്ഞ് വെള്ളം വീടുകളുടെ മുറ്റത്ത് വരെ എത്തി. വിളകൾ കരിഞ്ഞുണങ്ങുകയാണ്. തെങ്ങുകൾക്കും നാശമാണ്. കുടിവെള്ള സ്രോതസ്സിനെയും ഇത് ബാധിക്കുന്നുണ്ട്. ഒരിക്കൽ ഉപ്പുവെള്ളം കയറിയാൽ അഞ്ച് വർഷത്തിലധികം കാലം തെങ്ങുകളെയും കിണറുകളെയും പ്രതികൂലമായി ബാധിക്കും. മഴ മാറിയതോടെ പുഴയിൽ ഉപ്പുവെള്ളമാണ്. പഞ്ചായത്ത് ഇടപെട്ട് നിശ്ചിത സമയത്ത് […]
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
തൃശൂര്‍: റേഷന്‍ വ്യാപാരികളുടെ വേതനം യഥാസമയം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് റേഷന്‍ ഡീലേഴ്സ് കോഓഡിനേഷന്‍ സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ ചൊവ്വാഴ്ച റേഷന്‍കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണയും നടത്തും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ജനുവരി ആറു മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരം ആരംഭിക്കുമെന്നും ജനറൽ കൺവീനർ ജോണി നെല്ലൂര്‍ പറഞ്ഞു. രണ്ടു മാസമായി വ്യാപാരികള്‍ക്ക് വേതനം ലഭിച്ചിട്ടില്ല. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തെ വേതനമാണ് കുടിശ്ശികയുള്ളത്. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും കിറ്റ് വിതരണം ചെയ്തതിന്റെ പകുതി കമീഷൻ മാത്രമാണ് ഇതുവരെ ലഭിച്ചത്. […]