തൃശൂര്‍: ആളൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായിട്ട് അഞ്ചാം ദിവസം. സീനിയര്‍ സിപിഒ സലേഷിനെയാണ് (34) കാണാതായത്. ഈ മാസം എട്ടിന് ജോലിക്ക് പോയ സലേഷ് തിരികെ എത്തിയിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും സലേഷ് എവിടെയാണെന്നത് സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതോടെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. ജോലി സംബന്ധമായ സമ്മര്‍ദ്ദമാണ് പിന്നിലെന്നാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. സലേഷിന്റെ തിരോധാനത്തിന് പിന്നിലെ കാരണം അറിയില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. ചാലക്കുടി […]
യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ
ചാവക്കാട്: പഞ്ചവടിയിൽ യുവാവിനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ പഞ്ചവടി പുളിക്കൽ വീട്ടിൽ നജിലിനെയാണ് (26) ചാവക്കാട് പൊലീസ് പിടികൂടിയത്. പഞ്ചവടിക്ക് സമീപം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ അഖിൽ എന്ന യുവാവിനെയാണ് നജിലും ഷാജിയും ആക്രമിച്ചത്. ഒളിവിലായ ഷാജിയെ പാലക്കാട്ടുനിന്ന് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. നജിൽ തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും ഒളിവിൽ കഴിയുകയായിരുന്നു. നാട്ടിലെ സുഹൃത്തിന്റെ വീട്ടിൽ നജിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്ന് 20.6 […]
ചാവക്കാട് സ്വദേശി ഷാർജയിൽ നിര്യാതനായി
ഷാർജ: ചാവക്കാട് തിരുവത്ര മുനവ്വിർ പള്ളിക്ക് തെക്ക്വശം താമസിക്കുന്ന മുസ്ലിംവീട്ടിൽ പരേതനായ അബുവിന്റെ മകൻ ഇസ്മായിൽ (54) ഷാർജയിൽ നിര്യാതനായി. കെട്ടിടത്തിന്റെ നാതൂറായി ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്: ഐസു. ഭാര്യ: സഫിയ. മക്കൾ: ഇയാസുദ്ദീൻ, ഇസ്മിയ, നാസില, തസ്ലീമ. മരുമകൻ: മൻസൂർ. സഹോദരങ്ങൾ: ബഷീർ, ഷരീഫ, പരേതനായ സുലൈമാൻ. മൃതദേഹം ഷാർജ കുവൈത്ത് ആശുത്രിയിലാണുള്ളത്. കെ.എം.സി.സിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
തീരക്കടലിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ട് മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി
ചാവക്കാട്: തീരക്കടലിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ട് മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി. എറണാകുളം മുനമ്പം സ്വദേശി ആൻറണി ജോയുടെ എലോയ് എന്ന ബോട്ടാണ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മുനക്കക്കടവ് അഴിമുഖത്തിനു സമീപം അനധികൃതമായി രാത്രിയിൽ മത്സ്യബന്ധനം നടത്തുകയും കരയോട് ചേർന്ന് വലയടിക്കുകയും ചെയ്തതിനാണ് ബോട്ട് പിടികൂടിയത്. നിയമം ലംഘിച്ചതിനു 2.5 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ സുലേഖ പറഞ്ഞു. ബോട്ടിലുണ്ടായിരുന്ന മത്സ്യം ഹാർബറിൽ ലേലം ചെയ്തു 3500 രൂപ […]
ലഹരി വസ്തുക്കളുമായി രണ്ട് പേർ അറസ്റ്റിൽ
ചാവക്കാട്: ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. മണത്തല വഞ്ചിക്കടവ് മേത്തി വീട്ടിൽ ഷജീർ (30), വെങ്കിടങ്ങ് പുതുവീട്ടിൽ റമീസ് (25) എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചാവക്കാട് ആശുപത്രി റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് 0.26 ഗ്രാം എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയത്. എസ്.ഐമാരായ വിജിത്ത്, ബിജു, സീനിയർ സി.പി.ഒമാരായ സന്ദീപ്, ഷെബി, സി.പി.ഒമാരായ പ്രദീപ്, അനസ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
മണത്തലയിൽ കടയുടെ ചുമർ തുരന്ന് കവർച്ച
ചാവക്കാട്: മണത്തലയിൽ ഇലക്ട്രിക്കൽ ഷോപ്പിൽ ചുമർ തുരന്ന് കവർച്ച. കടയിൽ സൂക്ഷിച്ച 17,000 രൂപ മോഷ്ടാക്കൾ കവർന്നു. ഇരട്ടപ്പുഴ ഉണ്ണിക്കേരൻ ശൈലന്റെ ഉടമസ്ഥതയിൽ മണത്തല മുല്ലത്തറയിൽ പ്രവർത്തിക്കുന്ന സ്റ്റാർ ഇലക്ട്രിക്കൽ ഷോപ്പിലാണ് കവർച്ച നടന്നത്. കടയുടെ പുറക് വശത്തുള്ള ചുമര് തുരന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ചാവക്കാട് പൊലീസിൽ പരാതി നൽകി.