ഗുരുവായൂർ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ ഗുരുവായൂർ പൊലീസ് പിടികൂടി. കാലടി കണ്ടനകം കൊട്ടരപ്പാട്ട് സജീഷിനെയാണ് (43) എസ്.എച്ച്.ഒ സി. പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആനത്താവളത്തിനടുത്ത് ആൽക്കൽ ക്ഷേത്രത്തിലെ ഭണ്ഡാരമോഷണം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ആലിക്കൽ ക്ഷേത്രത്തിന് പുറമെ വടക്കേകാട് സ്റ്റേഷൻ പരിധിയിലെ വൈലത്തൂരിൽ നടന്ന ഭണ്ഡാരമോഷണവും പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തേഞ്ഞിപ്പലം സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച സ്കൂട്ടറിൽ സഞ്ചരിച്ചായിരുന്നു മോഷണം. […]
കനത്ത മഴയിൽ ഭാരത പുഴ നിറഞ്ഞ് കവിഞ്ഞു
കനത്ത മഴയിൽ ഭാരത പുഴ നിറഞ്ഞ് കവിഞ്ഞു.പ്രസിദ്ധമായ പങ്ങാ വ് ശിവക്ഷേത്ര പരിസരത്തും ,പൂമുള്ളി ആയുർവേദ കോളേജിന്റെ പിൻവശത്തും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള സ്മശാനം പൂർണ്ണമായും വെള്ളത്തിൽ മുങ്ങി .തകർന്നു വീണ പഴയ കൊച്ചിൻ പാലത്തിന് മുളിലൂടെ വെള്ളം കുത്തിയൊലിച്ച് ഒഴുകയാണ്. ഭാരത പുഴയുടെ തീരത്തുള്ള പല വീടുകളിലും വെള്ളം കയറി. ഭാരത പുഴയുടെ തീരത്തുള്ള വർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നല്കിയിട്ടുണ്ട്.
കലാനിലയം ഗോപിക്ക് നവനീതം ‘ഭാരത് കലാഭാസ്കർ’ പുരസ്കാരം
തൃശൂർ: ‘നവനീതം’ കള്‍ച്ചറല്‍ ട്രസ്റ്റിന്റെ 2022ലെ ദേശീയ കലാപുരസ്കാരങ്ങള് പ്രഖ്യാപിച്ചു. കല-സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഭാരത് കലാഭാസ്കര്‍ പുരസ്കാരത്തിന് കഥകളി ആചാര്യൻ കലാനിലയം ഗോപി അർഹനായി. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ആവണങ്ങാട്ട് കളരി സർവതോഭദ്രം കലാകേന്ദ്രം പ്രിൻസിപ്പലാണ് കലാനിലയം ഗോപി. പുതുതലമുറയില്‍ ഈ മേഖലയില്‍ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ക്കുള്ള ഭാരത് കലാരത്ന പുരസ്കാരം കുച്ചിപ്പുടി കലാകാരി അമൃത ലാഹിരിക്ക് നല്‍കും. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മുംബൈ സ്വദേശിയായ […]
ഇന്ന് ശ്രീകൃഷ്ണ ജയന്തി
ഇന്ന് ശ്രീകൃഷ്ണ ജയന്തി. മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂരിലും കർണാടക, ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും നടക്കുന്ന പ്രത്യേക പ്രാർത്ഥനകളിലും ആഘോഷങ്ങളിലും ആയിരങ്ങൾ പങ്കെടുക്കും
കാണാതായ സി.ഐ.ടി.യു നേതാവ് പുഴയില്‍ മരിച്ച നിലയിൽ
ആമ്പല്ലൂർ: രണ്ടുദിവസമായി കാണാതായ സി.ഐ.ടി.യു നേതാവിനെ ആലുവ കരുമാലൂര്‍ മാമ്പ്ര പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആമ്പല്ലൂർ എരിപ്പോട് കാഞ്ഞിരത്തിങ്കല്‍ പോളാണ് (72) മരിച്ചത്. ശനിയാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. വൈകീട്ട് കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആലുവ വെസ്റ്റ് പൊലീസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ ബേബി മൂന്ന് മാസം മുമ്പ് മരണപ്പെട്ടിരുന്നു. മക്കൾ വിദേശത്തായതിനാൽ പോൾ തനിച്ചാണ് താമസിച്ചിരുന്നത്. സി.പി.എം അളഗപ്പനഗർ ബ്രാഞ്ച് കമ്മിറ്റിയംഗമായ പോൾ, മുൻ ലോക്കൽ […]
ശോഭനക്കും വിനായക റാമിനും ദേവസ്ഥാനം കലാപീഠം പുരസ്കാരം
തൃശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാന ദേവത പഞ്ചരത്നകൃതികളുടെ പ്രഥമ സംഗീതാവിഷ്കാരവും കലാപീഠം അച്ചീവ്മെന്റ് പുരസ്കാര സമർപ്പണവും ബുധനാഴ്ച വൈകീട്ട് 6.30ന് നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പഞ്ചരത്ന കീർത്തനാലാപനത്തിൽ നാൽപതോളം സംഗീതജ്ഞർ പങ്കെടുക്കും. ദേവസ്ഥാനം കലാപീഠം ലൈഫ് അച്ചീവ്മെന്റ് അവാർഡ് നടി ശോഭനക്കും ഘട വാദന കുലപതി ടി.എച്ച്. വിനായക റാമിനും സമ്മാനിക്കും. ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ദേവസ്ഥാന ആസ്ഥാന വിദ്വാൻ പദവി ഡോ. ടി.എസ്. രാധാകൃഷ്ണന് സമ്മാനിക്കും. ശബരിമല തന്ത്രി കണ്ഠരര് രാജീവര് ഉദ്ഘാടനം […]