തൃശൂർ: സി.പി.എം തൃശൂർ ജില്ല സെക്രട്ടേറിയറ്റ് തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെയും സാന്നിധ്യത്തിൽ ചേർന്ന ജില്ല കമ്മിറ്റി യോഗമാണ് 11 അംഗ സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുത്തത്. കെ.വി. അബ്ദുൾ ഖാദർ (ജില്ല സെക്രട്ടറി), യു.പി. ജോസഫ്, കെ.കെ. രാമചന്ദ്രൻ എം.എൽ.എ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, പി.കെ. ഡേവിസ്, പി.കെ. ഷാജൻ, പി.കെ. ചന്ദ്രശേഖരൻ, ടി.കെ. വാസു, കെ.വി. നഫീസ, ടി.വി. ഹരിദാസ്, എം. ബാലാജി എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങൾ. പാർട്ടി […]
മഹിള കോൺഗ്രസ് നേതാവ് വ്യാജ ഒപ്പിട്ട് ബാങ്കിൽനിന്ന് പണം തിരിമറി ചെയ്തെന്ന് കേസ്
ചാവക്കാട്: മഹിള കോൺഗ്രസ് നേതാവ് വ്യാജ ഒപ്പിട്ട് ബാങ്കിൽനിന്ന് പണം തിരിമറി ചെയ്തെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി സുബൈദ പാലക്കലിനെതിരെയാണ് ചാവക്കാട് പൊലീസ് കേസെടുത്തത്. എടക്കഴിയൂർ മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ പണം പ്രസിഡൻറ് കൂടിയായ സുബൈദ തിരിമറി ചെയ്തതായാണ് പരാതി. സംഘം സെക്രട്ടറിയും മഹിള കോൺഗ്രസ് നേതാവുമായ ആരിഫ ഫാറൂഖിന്റെ പരാതിയിലാണ് കേസ്. സംഘത്തിന്റെ പണമിടപാടുകൾക്ക് വേണ്ടി കേരള ബാങ്ക് എടക്കഴിയൂർ ശാഖയിൽ പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ പേരിൽ […]
തൃശൂർ പൂരം പ്രദർശനം; വാടക വർധനയില്ലാതെ സ്ഥലം അനുവദിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്
തൃശൂർ: തൃശൂർ പൂരം പ്രദർശനനഗരിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ഔദ്യോഗിക അവസാനം. വർധനയില്ലാതെ നിലവിലെ വാടകക്കെന്ന് വ്യക്തമാക്കി സ്ഥലം അനുവദിച്ചതായി കൊച്ചിൻ ദേവസ്വം ബോർഡ് പൂരം പ്രദർശന കമ്മിറ്റിക്ക് ഉത്തരവ് നൽകി. ഫെബ്രുവരി 15 മുതല്‍ ജൂൺ 30 വരെയുള്ള ദിവസങ്ങളിലേക്കായി 264750 ചതുരശ്ര അടിസ്ഥലമാണ് പൂരം പ്രദർശനത്തിനായി അനുവദിച്ചത്. കഴിഞ്ഞ വർഷം 39 ലക്ഷം വാടകയും ജി.എസ്.ടിയുമടക്കമാണ് 42 ലക്ഷം നൽകിയിരുന്നത്. ഇത്തവണ ദേവസ്വങ്ങൾക്ക് നൽകിയ ഉത്തരവിൽ നിലവിലെ വാടകക്ക് എന്ന് മാത്രമാണ് സൂചിപ്പിച്ചിട്ടുള്ളത്. തുക വ്യക്തമാക്കിയിട്ടില്ല. […]
ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഉൾപ്പെടെ രണ്ടുപേരെ വധിക്കാൻ ശ്രമിച്ച കേസ്; ഒരാൾ കൂടി പിടിയിൽ
കുന്നംകുളം: കാട്ടകാമ്പാൽ ചിറക്കൽ സെന്ററിലും താലൂക്ക് ആശുപത്രിയിലുമായി ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി ഉൾപ്പെടെ രണ്ടുപേരെ വധിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. പഴഞ്ഞി ചിറക്കൽ പൊന്നരാശേരി വീട്ടിൽ നിതിനെയാണ് (പക്രു -32) കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡി.വൈ.എഫ്.ഐ കാട്ടകാമ്പാല്‍ മേഖല സെക്രട്ടറി ആനപ്പറമ്പ് വടക്കേതലക്കല്‍ വീട്ടില്‍ ലെനിന് (32), കാഞ്ഞിരത്തിങ്കൽ മാട്ടത്തില്‍ വീട്ടില്‍ ബിജു (ഉണ്ണിയപ്പൻ -49) എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. ഈ കേസിൽ […]
പുതുപ്പള്ളി: കോൺഗ്രസ് വെപ്രാളം കാണിച്ചു, ബി.ജെ.പി സ്ഥാനാർഥിയെ 12 ന് ശേഷം തീരുമാനിക്കും -കെ. സുരേന്ദ്രൻ
പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ ഈ മാസം 12ന് ശേഷം തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് വെപ്രാളം കാണിച്ചതായും അദ്ദേഹം ഗുരുവായൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സഹതാപ തരംഗം മുതലെടുക്കാമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷയെന്നും സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ 12ന് ചേരുന്ന കോർ കമ്മിറ്റിയുടെയും സംസ്ഥാന നേതാക്കളുടെയും യോഗത്തിന് ശേഷമാണ് ബി.ജെ.പി സ്ഥാനാർഥിയെ തീരുമാനിക്കുക. അന്ന് വൈകീട്ട് എൻ.ഡി.എ യോഗവുമുണ്ട്. കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെടുകയും ചെയ്യും -സുരേന്ദ്രൻ വ്യക്തമാക്കി. സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് […]
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന് മർദനം: എസ്.ഐ ഉൾപ്പെടെ അഞ്ച് പൊലീസുകാർക്കെതിരെ നടപടി
കുന്നംകുളം: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ സ്റ്റേഷനിൽ മർദിച്ചെന്ന പരാതിയിൽ ക്രൈം എസ്.ഐ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ക്രൈം എസ്.ഐ നുഹ്മാൻ, സീനിയർ സി.പി.ഒ ശശിധരന്, സി.പി.ഒമാരായ സന്ദീപ്, സജീവന്, സുഹൈർ എന്നിവർക്കെതിരെയാണ് വകുപ്പുതല നടപടി. വിവിധ സ്റ്റേഷനുകളിലേക്ക് ഇവരെ സ്ഥലം മാറ്റി. സുഹൈറിനെ എ.ആർ ക്യാമ്പിലേക്ക് തിരിച്ചയച്ചു. യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് കാണിപ്പയ്യൂര്‍ വലിയപറമ്പില്‍ വീട്ടില്‍ സുജിത്തിനെ (27) മര്‍ദിച്ച സംഭവത്തിലാണ് നടപടി. കഴിഞ്ഞ അഞ്ചിനാണ് സംഭവം. കാണിപയ്യൂരിൽ പൊതുസ്ഥലത്ത് […]