തൃശൂർ: സംസ്ഥാന സർക്കാർ തള്ളിക്കളഞ്ഞ പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ പദ്ധതിയുമായി ഇടതുപക്ഷം ഭരിക്കുന്ന തൃശൂർ കോർപറേഷൻ. സ്മാർട്ട് മീറ്റർ വാങ്ങാനുള്ള ടെൻഡർ നടപടിയും കോർപ്പറേഷൻ പൂർത്തിയാക്കി. സംസ്ഥാനത്ത് വൈദ്യുതി വിതരണം ചെയ്യുന്ന ലൈസൻസിയുള്ള ഏക തദ്ദേശ സ്ഥാപനമാണ് തൃശൂർ കോർപറേഷൻ. കേന്ദ്രസർക്കാർ പദ്ധതിയായ ആർ.ഡി.എസ് എസ് (റിവാപഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം) പദ്ധതിയിൽ വൈദ്യുത ഉപഭോക്താക്കൾക്ക് പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ വാങ്ങാനുള്ള നീക്കത്തിന് സംസ്ഥാന സർക്കാരിന് കീഴിലുള്ള കെ.എസ്.ഇ.ബിക്കും മുമ്പേയാണ് കോർപ്പറേഷൻ അമിത താൽപര്യവും വേഗതയും കാണിക്കുന്നത്. […]
പുതുപ്പള്ളി: കോൺഗ്രസ് വെപ്രാളം കാണിച്ചു, ബി.ജെ.പി സ്ഥാനാർഥിയെ 12 ന് ശേഷം തീരുമാനിക്കും -കെ. സുരേന്ദ്രൻ
പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ ഈ മാസം 12ന് ശേഷം തീരുമാനിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസ് വെപ്രാളം കാണിച്ചതായും അദ്ദേഹം ഗുരുവായൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സഹതാപ തരംഗം മുതലെടുക്കാമെന്നാണ് കോൺഗ്രസിന്റെ പ്രതീക്ഷയെന്നും സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ 12ന് ചേരുന്ന കോർ കമ്മിറ്റിയുടെയും സംസ്ഥാന നേതാക്കളുടെയും യോഗത്തിന് ശേഷമാണ് ബി.ജെ.പി സ്ഥാനാർഥിയെ തീരുമാനിക്കുക. അന്ന് വൈകീട്ട് എൻ.ഡി.എ യോഗവുമുണ്ട്. കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെടുകയും ചെയ്യും -സുരേന്ദ്രൻ വ്യക്തമാക്കി. സെപ്റ്റംബർ അഞ്ചിനാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് […]
യൂത്ത് കോൺഗ്രസ് ജില്ല സമ്മേളനം; മോദിക്കും പിണറായിക്കും പ്രതിഷേധങ്ങളോട് ഒരേ സമീപനം -പ്രതിപക്ഷ നേതാവ്
കൊടുങ്ങല്ലൂർ: മോദിക്കും പിണറായിക്കും പ്രതിഷേധങ്ങളോട് ഒരേ സമീപനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇരുവരും പ്രതിഷേധങ്ങളെ ഭയക്കുന്നു. നരേന്ദ്ര മോദി എറണാകുളത്ത് എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്തത് പിണറായി മോദിക്ക് പരവതാനി വിരിക്കുന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂരിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രതിനിധി സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഒരു ഭീരുവാണെന്ന് തെളിയിക്കാൻ യൂത്ത് കോൺഗ്രസിന് കഴിഞ്ഞു. എന്നിട്ടും ഒരു പണിയുമെടുക്കാത്ത […]
CPIM ജനകീയ പ്രതിരോധ ജാഥ സ്വീകരണത്തിന് വടക്കാഞ്ചേരിയിൽ സംഘാടക സമിതി രൂപീകരിച്ചു
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന സംസ്ഥാന ജനകീയ പ്രതിരോധ ജാഥക്ക് വടക്കാഞ്ചേരിയിൽ സ്വീകരണം നൽകുന്നതിൻ്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗം നടന്നു. വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം എൽ എ സേവ്യർ ചിറ്റിലപ്പിളളി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എ എസ് കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം, എം കെ പ്രഭാകരൻ, പുഴയ്ക്കൽ ഏരിയ […]
‘പേ പിടിച്ച പട്ടിയെ പോലെ എസ്എഫഐ ആക്രമിക്കുന്നു’; കൊല്ലത്ത് നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്
കൊല്ലം എസ്എന്‍ കോളജില്‍ എസ്എഫ്‌ഐ- എഐഎസ്എഫ് സംഘര്‍ഷം. പതിനൊന്ന് എഐഎസ്എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ മൂന്ന വിദ്യാര്‍ഥികളെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്എഫ്‌ഐയുടെ ആക്രമണത്തില്‍ പ്രതിഷേധിച്ച് നാളെ കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസബന്ദ് നടത്തുമെന്ന് എഐഎസ്എഫ് നേതാക്കള്‍ അറിയിച്ചു. കോളജ് തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ എഐഎസ്എഫ് പിടിച്ചെടുത്തതിന്റെ പേരിലാണ് ക്രൂരമായി മര്‍ദിച്ചതെന്ന് എഐഎസ്എഫ് നേതാക്കള്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ക്യാമ്പസിനുള്ളില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞതിന്റെ പ്രകോപനവും […]
ഗുജറാത്തിൽ മൂന്നു പതിറ്റാണ്ടോളമായി അധികാരത്തിലുള്ള ബിജെപി ഇക്കുറിയും വമ്പൻ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനം
അഹമ്മദാബാദ് :ഗുജറാത്തിൽ മൂന്നു പതിറ്റാണ്ടോളമായി അധികാരത്തിലുള്ള ബിജെപി ഇക്കുറിയും വമ്പൻ മുന്നേറ്റം നടത്തുമെന്ന് എക്സിറ്റ് പോൾ പ്രവചനം. പുറത്തുവന്ന രണ്ട് എക്സിറ്റ് പോളുകളും ബിജെപിക്കു പടുകൂറ്റൻ വിജയമാണു പ്രവചിക്കുന്നത്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനു കൈവശമുള്ള സീറ്റുകൾ നഷ്ടപ്പെടും; എഎപിക്കു കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കില്ലെന്നുമാണു പ്രവചനം. എക്‌സിറ്റ് പോൾ ഫലങ്ങൾ ∙ ആജ് തക്– ആക്സിസ് മൈ ഇന്ത്യ: ബിജെപി 129–151, കോൺഗ്രസ്+എൻസിപി 16–30, എഎപി 9–21 ∙ എബിപി–സിവോട്ടർ: ബിജെപി 128–140, കോൺഗ്രസ്+എൻസിപി 31-43, എഎപി 3-11 ∙ […]