വരന്തരപ്പിള്ളി ∙ ഒട്ടിച്ച 50 രൂപ നോട്ട് മാറ്റി നൽകണമെന്നാവശ്യപ്പെട്ടതിന്റെ ദേഷ്യത്തിൽ സാധനങ്ങൾ വാങ്ങാനെത്തിയ ആൾ ബേക്കറി അടിച്ചുതകർത്തു. പൗണ്ട് സെന്ററിലെ ശങ്കര സ്നാക്സിലാണു ശനിയാഴ്ച രാത്രി 8ന് ആക്രമണം നടന്നത്. നോട്ട് കീറിയതാണെന്നു കടയുടമ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മാറ്റിവരാമെന്നു പറഞ്ഞു പോയയാൾ മടങ്ങി വന്ന് അക്രമം നടത്തുകയായിരുന്നുവത്രെ. ഗ്ലാസ് കൗണ്ടറുകളും ചില്ല് കുപ്പികളും ബേക്കറി സാധനങ്ങളും നശിച്ചു. 4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ മണ്ണുത്തി സ്വദേശി വേങ്ങത്താനത്തിൽ വിനോദ്കുമാർ പറഞ്ഞു. വരന്തരപ്പിള്ളി പൊലീസ് സ്ഥലത്തെത്തി. നിരീക്ഷണ […]
ഭണ്ഡാര മോഷ്ടാവ് അറസ്റ്റിൽ
ഗുരുവായൂർ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ ഗുരുവായൂർ പൊലീസ് പിടികൂടി. കാലടി കണ്ടനകം കൊട്ടരപ്പാട്ട് സജീഷിനെയാണ് (43) എസ്.എച്ച്.ഒ സി. പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആനത്താവളത്തിനടുത്ത് ആൽക്കൽ ക്ഷേത്രത്തിലെ ഭണ്ഡാരമോഷണം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ആലിക്കൽ ക്ഷേത്രത്തിന് പുറമെ വടക്കേകാട് സ്റ്റേഷൻ പരിധിയിലെ വൈലത്തൂരിൽ നടന്ന ഭണ്ഡാരമോഷണവും പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തേഞ്ഞിപ്പലം സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച സ്കൂട്ടറിൽ സഞ്ചരിച്ചായിരുന്നു മോഷണം. […]
ചാലക്കുടിയിൽ ഹൈവേ കൊള്ളസംഘം പിടിയിൽ
ചാലക്കുടി: ദേശീയപാത കേന്ദ്രീകരിച്ച് വൻ കൊള്ളകൾ നടത്തിവന്ന സംഘം പിടിയിൽ. അതിരപ്പിള്ളി സ്വദേശികളായ കണ്ണൻകുഴി മുല്ലശ്ശേരി വീട്ടിൽ കനകാംബരൻ (38), വെറ്റിലപ്പാറ വഞ്ചിക്കടവ് അമ്പലത്തിനു സമീപം ചിത്രക്കുന്നേൽ വീട്ടിൽ സതീശൻ (48), കൊന്നക്കുഴി സ്വദേശിയും വർഷങ്ങളായി പാലക്കാട് വടക്കഞ്ചേരി കിഴക്കഞ്ചേരിയിൽ താമസിക്കുന്ന ഏരുവീട്ടിൽ ജിനു എന്നു വിളിക്കുന്ന ജിനീഷ് (41), വെറ്റിലപ്പാറ ചക്കന്തറ ക്ഷേത്രത്തിനു പിറകിൽ താമസിക്കുന്ന പുത്തനമ്പൂക്കൻ വീട്ടിൽ അജോ (42), പാലക്കാട് വടക്കഞ്ചേരി കമ്മാന്തറ സ്വദേശി പ്രധാനി വീട്ടിൽ ഫൈസൽ (34) എന്നിവരാണ് പിടിയിലായത്. […]
ലോറി ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ
ഒല്ലൂര്‍: ജോലി നഷ്ടപ്പെട്ടതിലുള്ള വൈരാഗ്യത്തില്‍ ട്രെയ്ലര് ലോറി ഡ്രൈവറെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ ഒല്ലൂര്‍ പൊലീസ് പിടികൂടി. ഫോര്‍ട്ട് കൊച്ചി അവരാവതി വീട്ടില്‍ സുവര്‍ണന്റെ മകന് ശ്യാമിനെ (44) കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് നെന്മാറ സ്വദേശികളായ കല്‍നാട്ടില്‍ വീട്ടില്‍ കാര്‍ത്തിക് (22), ശെന്തില്‍കുമാര്‍ (52) എന്നിവരാണ് പിടിയിലായത്. പ്രതികളെ ഒല്ലൂര്‍ പൊലീസ് നെന്മാറയിലെ വീട്ടില്‍നിന്നാണ് പിടികൂടിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ട്രെയ്ലര് ലോറി ഡ്രൈവറായ കാര്‍ത്തിക് വഴി രണ്ടുമാസം മുമ്പ് ജോലിയില്‍ പ്രവേശിച്ച […]
കാനഡയിൽ ചാലക്കുടി സ്വദേശി യുവതിയുടെ മരണത്തിലെ ദുരൂഹത മാറിയില്ല; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം
ചാലക്കുടി: കാനഡയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു. ചാലക്കുടി സ്വദേശി പടിക്കല സാജന്റെയും ഫ്ലോറയുടെയും മകൾ ഡോണയാണ് (34) കഴിഞ്ഞയാഴ്ച ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മൃതദേഹം നാട്ടിൽ എത്തിക്കുന്ന നടപടികൾക്കായി ബന്ധുക്കൾ കാനഡയിലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച ഇതിനായി അവർ അപേക്ഷ നൽകും. കഴിഞ്ഞ വെള്ളിയാഴ്ച ഡോണയുടെ പോസ്റ്റുമോർട്ടം പൂർത്തിയായിരുന്നു. ശനി, ഞായർ അവധിയായതിനാൽ ബന്ധുക്കൾക്ക് ഇതുവരെ തുടർനടപടി സ്വീകരിക്കാൻ സാധിച്ചിരുന്നില്ല. പോസ്റ്റുമോർട്ടം നടന്നതിനാൽ മൃതദേഹം വൈകാതെ വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷ. എന്നാൽ, കേസുമായി ബന്ധപ്പെട്ട് […]
പൊലീസുകാരനെ കാണാതായിട്ട് അഞ്ചാം ദിവസം; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും
തൃശൂര്‍: ആളൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായിട്ട് അഞ്ചാം ദിവസം. സീനിയര്‍ സിപിഒ സലേഷിനെയാണ് (34) കാണാതായത്. ഈ മാസം എട്ടിന് ജോലിക്ക് പോയ സലേഷ് തിരികെ എത്തിയിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും സലേഷ് എവിടെയാണെന്നത് സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതോടെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. ജോലി സംബന്ധമായ സമ്മര്‍ദ്ദമാണ് പിന്നിലെന്നാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. സലേഷിന്റെ തിരോധാനത്തിന് പിന്നിലെ കാരണം അറിയില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. ചാലക്കുടി […]