Dr. Biju Chandran ഏപ്രിൽ 19 ലോക കരൾ ദിനം. എല്ലാവർഷവും കരൾ ദിനത്തോടനുബന്ധിച്ച് നിരവധി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും ഓരോ വർഷവും കരൾ രോഗങ്ങൾ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആകുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. മലയാളികളുടെ ജീവിതശൈലി തന്നെയാണ് ഇക്കാര്യത്തിൽ പ്രധാന വില്ലൻ. പ്രമേഹം, ബിപി, കൊളസ്ട്രോൾ എന്നിങ്ങനെ നിരവധി രോഗങ്ങളുടെ കൂട്ടത്തിൽ കരൾ നാശത്തിന് കാരണമാകുന്ന ഫാറ്റിലിവറും സ്ഥാനം പിടിച്ചിരിക്കുന്നു. 10 വർഷത്തിനുള്ളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണത്തേക്കാൾ കരൾ രോഗബാധിതർ എത്തും എന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നത്. […]
ഭണ്ഡാര മോഷ്ടാവ് അറസ്റ്റിൽ
ഗുരുവായൂർ: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ ഗുരുവായൂർ പൊലീസ് പിടികൂടി. കാലടി കണ്ടനകം കൊട്ടരപ്പാട്ട് സജീഷിനെയാണ് (43) എസ്.എച്ച്.ഒ സി. പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ആനത്താവളത്തിനടുത്ത് ആൽക്കൽ ക്ഷേത്രത്തിലെ ഭണ്ഡാരമോഷണം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ആലിക്കൽ ക്ഷേത്രത്തിന് പുറമെ വടക്കേകാട് സ്റ്റേഷൻ പരിധിയിലെ വൈലത്തൂരിൽ നടന്ന ഭണ്ഡാരമോഷണവും പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തേഞ്ഞിപ്പലം സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച സ്കൂട്ടറിൽ സഞ്ചരിച്ചായിരുന്നു മോഷണം. […]
ഇന്ന് ശ്രീകൃഷ്ണ ജയന്തി
ഇന്ന് ശ്രീകൃഷ്ണ ജയന്തി. മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു.അഷ്ടമിരോഹിണി ദിനമായ ഇന്ന് ഗുരുവായൂരിലും കർണാടക, ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും നടക്കുന്ന പ്രത്യേക പ്രാർത്ഥനകളിലും ആഘോഷങ്ങളിലും ആയിരങ്ങൾ പങ്കെടുക്കും
എരണ്ടക്കെട്ടിനെത്തുടർന്ന് കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളേറുന്നു
ഗുരുവായൂർ : എരണ്ടക്കെട്ടിനെത്തുടർന്ന് കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളേറെ. എരണ്ടം പോകാൻ ആനയ്ക്ക് രണ്ടുതവണ കുത്തിവെപ്പ് നൽകിയെന്നാണ് പറയുന്നത്. അതോടെ വേദനകൊണ്ട് പുളഞ്ഞ ആന, കെട്ടുതറിയിൽ കൊമ്പുകുത്തി വീഴുകയായിരുന്നു. ഇത് ആദ്യത്തെ സംഭവമല്ലെന്നും പറയുന്നു. എരണ്ടക്കെട്ടുള്ള ചില ആനകൾക്ക് നേരത്തെ കുത്തിവെപ്പ് നൽകാനൊരുങ്ങിയപ്പോൾ പാപ്പാന്മാർ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. ആനകളെ ചികിത്സിക്കാൻ വിദഗ്‌ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിക്കണമെന്ന് ആനപ്രേമിസംഘം ആവശ്യപ്പെട്ടു. ഓരോ ആഴ്‌ചയിലും പരിചയസമ്പന്നരായ ഡോക്ടർമാരെത്തി ആനകളെ പരിശോധിക്കണമെന്ന് ആനക്കാരും ആവശ്യപ്പെടുന്നുണ്ട് ഗുരുവായൂർ ദേവസ്വത്തിന് പ്രമുഖരായ […]
ഗുരുവായൂർ ദേവസ്വം കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞു
ഗുരുവായൂർ ∙ ദേവസ്വം കൊമ്പൻ ജൂനിയർ മാധവൻകുട്ടി (49) ദേവസ്വം ആനത്താവളമായ പുന്നത്തൂർക്കോട്ടയിൽ ഇന്നലെ രാത്രി 10.10 ന് ചരിഞ്ഞു. മദപ്പാടിലായിരുന്ന കൊമ്പനെ ഈ മാസം 6 നാണ് അഴിച്ചത്. മദകാലത്ത് പൊതുവേ ഭക്ഷണം കുറവു കഴിക്കുന്ന ആനയ്ക്ക് എരണ്ടക്കെട്ട് രോഗം ബാധിച്ചതോടെ ചികിത്സയിലായിരുന്നു. ആന വെള്ളം കുടിച്ചിരുന്നില്ല. കിടക്കാനും കൂട്ടാക്കിയിരുന്നില്ല. ഗുരുവായൂർ ക്ഷേത്രത്തിലും പുറത്തും ധാരാളം എഴുന്നള്ളിപ്പുകൾ ഉണ്ടായിരുന്ന ശാന്തനായ കൊമ്പനായിരുന്നു. 1981 ജൂൺ 10ന് കോഴിക്കോട് ആരാധന ടൂറിസ്റ്റ് ഹോം ഗ്രൂപ്പിലെ വി.മാധവ മേനോനാണ് […]
ക്ഷേത്രക്കുളത്തിൽ മുങ്ങിയ ആൾ കട്ടിലിൽ കിടന്നുറങ്ങുന്നു ; ഒടുവിൽ പോലീസിനെയും അഗ്നിരക്ഷ സേനയേയും ചുറ്റിച്ചതിന് കേസ്
ഗുരുവായൂർ: സഹപ്രവർത്തകൻ ക്ഷേത്രക്കുളത്തിൽ മുങ്ങിയെന്ന യുവാവിന്റെ പരാതിയെ തുടർന്ന് പാതിരാത്രി രക്ഷാപ്രവർത്തനം നടത്തി. എല്ലാവരും ചേർന്ന് കുളത്തിൽ മുങ്ങിത്തപ്പുമ്പോൾ മുങ്ങിയെന്ന് പറഞ്ഞയാൾ സുരക്ഷിതനായി തന്റെ താമസസ്ഥലത്ത്. ഗുരുവായൂർ ക്ഷേത്രത്തിലെ ആറാട്ട് ദിവസം പാതിരാത്രിയോടെയാണ് സംഭവം. ക്ഷേത്രക്കുളത്തിൽ ആറാട്ട് കുളിക്കാനിറങ്ങിയ സഹപ്രവർത്തകൻ കയറിയിട്ടില്ലെന്ന് സുഹൃത്താണ് പരാതിപ്പെട്ടത്. അഗ്നിരക്ഷ സേനയും പൊലീസും നാട്ടുകാരും മുങ്ങിത്തപ്പിയിട്ടും മുങ്ങിയ ആളിന്റെ പൊടിപോലും കണ്ടുപിടിക്കാനായില്ല. ഇതിനിടെയാണ് ഒരാൾ മുങ്ങിയെന്ന് പറയുന്നയാൾ തോർത്തുടുത്ത് പടിഞ്ഞാറെ നടയിലൂടെ പോകുന്നത് കണ്ടുവെന്ന് പറഞ്ഞത്. താമസസ്ഥലത്ത് ചെന്നുനോക്കിയപ്പോൾ ആൾ കട്ടിലിൽ […]