Dr. Biju Chandran ഏപ്രിൽ 19 ലോക കരൾ ദിനം. എല്ലാവർഷവും കരൾ ദിനത്തോടനുബന്ധിച്ച് നിരവധി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും ഓരോ വർഷവും കരൾ രോഗങ്ങൾ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആകുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. മലയാളികളുടെ ജീവിതശൈലി തന്നെയാണ് ഇക്കാര്യത്തിൽ പ്രധാന വില്ലൻ. പ്രമേഹം, ബിപി, കൊളസ്ട്രോൾ എന്നിങ്ങനെ നിരവധി രോഗങ്ങളുടെ കൂട്ടത്തിൽ കരൾ നാശത്തിന് കാരണമാകുന്ന ഫാറ്റിലിവറും സ്ഥാനം പിടിച്ചിരിക്കുന്നു. 10 വർഷത്തിനുള്ളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണത്തേക്കാൾ കരൾ രോഗബാധിതർ എത്തും എന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നത്. […]
പത്തൊമ്പതാം വയസിൽ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനായി: അന്താരാഷ്ട്ര അംഗീകാരത്തിൽ നിറവിൽ അമല്ലാജ് കെ.പി
കോഴിക്കോട്: ചരിത്രം കുറിച്ച പത്തൊമ്പതുകാരന്റെ വിജയഗാഥയ്ക്ക് അന്തർദേശീയ അംഗീകാരം.യുനസ്‌കോയ്ക്ക് കീഴിലുള്ള ഇന്റര്‍സിറ്റി ഇന്റാജിബിള്‍ കള്‍ച്ചറല്‍ കോ ഓപ്പറേഷന്‍ നെറ്റ് വര്‍ക്കിന്റെ കോഴിക്കോട് നടന്ന ഒമ്പതാം ജനറൽ അസംബ്ലിയിൽ ആഗോള ബ്രാൻഡായ എലാസിയയുടെ സൂത്രധാരനായ 19 കാരൻ അമല്ലാജ് കെ.പിയ്ക്ക് amalaj kp അംഗീകാരം കൈമാറി.’2023 ലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകൻ’ആയാണ് അമല്ലാജ് തെരഞ്ഞെടുക്കപ്പെട്ടത്. കോഴിക്കോട് ‘റാവിസ് കടവിൽ’ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ഐസിസിഎൻ സെക്രട്ടറി ജനറൽജൂലിയോ രമൻ ബ്ലാസ്കോ നാച്ചർ പുരസ്കാരം സമ്മാനിച്ചു. ഗോവ ഗവർണർ […]
എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനാഘോഷം അജ്‌മിയിൽ വിപുലമായി ആഘോഷിച്ചു
എഴുപത്തിയേഴാമത് സ്വാതന്ത്ര്യദിനാഘോഷം അജ് മിയിൽ വിപുലമായി ആഘോഷിച്ചു കമ്പനി ചെയർമാൻ ഹാജി അബ്ദുൽ ഖാദർ കണ്ടത്തിൽ രാവിലെ 8 മണിക്ക് ദേശീയ പതാക ഉയർത്തി . രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സ്വാതന്ത്ര്യ സമരസേനാനികളെ അനുസ്മരിക്കുകയും ജാതിക്കും വർഗ്ഗത്തിനും മതത്തിനും അതീതമായി എല്ലാവരും സ്നേഹവും സാഹോദര്യവും ഉയർത്തിപ്പിടിക്കണമെന്നും ചെയർമാൻ ഉൽഘാടന പ്രസംഗത്തിൽ അഭ്യർത്ഥിച്ചു . പരിപാടിയിൽ ഡയറക്ടർമാരായ ഫൈസൽ KA , മുഹമ്മദ് അഫ്‌സൽ , റാഷിദ് KA എന്നിവർ സ്വാതന്ത്ര്യദിന സന്ദേശങ്ങൾ നൽകി . തുടർന്ന് […]
തൃശൂർ റൗണ്ട് നോർത്തിലെ നവീകരിച്ച കല്യാണ്‍ ജൂവലേഴ്സ് ഷോറൂം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു
തൃശൂർ: തൃശൂർ റൗണ്ട് നോർത്തിലെ നവീകരിച്ച കല്യാണ്‍ ജൂവലേഴ്സ് ഷോറൂം റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു. കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍, പി ബാലചന്ദ്രൻ എം.എല്‍.എ., കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടർ ടി.എസ്. കല്യാണരാമന്‍, ടി.എൻ പ്രതാപൻ എം.പി., തൃശൂർ മേയർ എം.കെ. വർഗീസ്, കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ എന്നിവർ സമീപം.
കടുത്ത വേനൽ ചൂടിന് കുളിരേകാൻ തണ്ണീർ പന്തൽ ഒരുക്കി ഇസാഫ് ബാങ്ക്
മണ്ണുത്തി: ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി കൊടും ചൂടിൽ വഴിയാത്രക്കാർക്ക് ആശ്വാസമേകാൻ തണ്ണീർ പന്തൽ ഒരുക്കി. ലോക ജല ദിനത്തോടനുബന്ധിച്ച് നടക്കുന്ന ജല സംരക്ഷണ ക്യാമ്പയിന്റെ ഭാഗമായി മണ്ണുത്തി ഇസാഫ് ഭവന്റെ മുൻവശത്ത് ദേശിയ പാതയോട് ചേർന്നാണ് പന്തൽ ഒരുക്കിയിരിക്കുന്നത്. ഒല്ലൂർ എസിപി പി. എസ്. സുരേഷ് തണ്ണീർ പന്തൽ ഉദ്‌ഘാടനം ചെയ്തു. ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ. പോൾ തോമസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ്, മണ്ണുത്തി […]
കനറാ ബാങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 17ന്
തൃശൂർ ∙ കനറാ ബാങ്ക് (ഇ-സിൻഡിക്കറ്റ് ബാങ്ക്) കിട്ടാക്കട വായ്പകൾക്ക് പ്രത്യേക ഇളവു നൽകാൻ തീരുമാനിച്ചു. കാനറാ ബാങ്കിന്റെ അതതു ശാഖകളിൽ 17ന് 10 മണി മുതൽ സംഘടിപ്പിക്കുന്ന അദാലത്തിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം വിദ്യാഭ്യാസ, കൃഷി, വ്യാപാര വായ്പകൾക്ക് പ്രത്യേക ആനുകൂല്യം ലഭിക്കും. വിവരങ്ങൾക്ക് ബാങ്ക് ശാഖകളെ സമീപിക്കാം. ഫോൺ: 8281999827.