ഒല്ലൂര്‍: ജോലി നഷ്ടപ്പെട്ടതിലുള്ള വൈരാഗ്യത്തില്‍ ട്രെയ്ലര് ലോറി ഡ്രൈവറെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ ഒല്ലൂര്‍ പൊലീസ് പിടികൂടി. ഫോര്‍ട്ട് കൊച്ചി അവരാവതി വീട്ടില്‍ സുവര്‍ണന്റെ മകന് ശ്യാമിനെ (44) കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് നെന്മാറ സ്വദേശികളായ കല്‍നാട്ടില്‍ വീട്ടില്‍ കാര്‍ത്തിക് (22), ശെന്തില്‍കുമാര്‍ (52) എന്നിവരാണ് പിടിയിലായത്. പ്രതികളെ ഒല്ലൂര്‍ പൊലീസ് നെന്മാറയിലെ വീട്ടില്‍നിന്നാണ് പിടികൂടിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ട്രെയ്ലര് ലോറി ഡ്രൈവറായ കാര്‍ത്തിക് വഴി രണ്ടുമാസം മുമ്പ് ജോലിയില്‍ പ്രവേശിച്ച […]
കാറ്റും മഴയും; ഓണ വിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ 150 നേന്ത്രവാഴകൾ നിലംപൊത്തി
ചെറുതുരുത്തി: ഓണ വിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ 150ഓളം വരുന്ന ചങ്ങാലിക്കോടൻ നേന്ത്രവാഴകൾ കഴിഞ്ഞദിവസം ഉണ്ടായ കാറ്റിലും മഴയിലും നിലംപൊത്തി. പ്രശസ്തമായ ചങ്ങാലിക്കോടൻ നേന്ത്രവാഴ മുള്ളൂർക്കര പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത്. കർഷകനായ ആറ്റൂർ മണ്ഡലംകുന്ന് നരിപ്പറ്റ പ്രതീഷ് ബാബുവിന്റെ പ്രയത്നമാണ് കാറ്റിൽ മഴയിലും തകർന്നുപോയത്. ഏഴുമാസം പരിപാലിച്ച്പോന്ന വാഴകൾ നിലംപൊത്തിയതോടെ ദുരിതക്കയത്തിലായിരിക്കുകയാണ് കെ.എസ്.ഇ.ബി ഓവർസിയർ കൂടിയായ ബാബു. ഏഴുവർഷമായി ഈ കൃഷിയുമായി ഇദ്ദേഹം മുന്നോട്ടുപോവുന്നുണ്ട്. പണയംവെച്ചും വായ്പ എടുത്തുമാണ് ഇദ്ദേഹം കൃഷിക്ക് പൈസ ഇറക്കിയത്. ഓണമെത്തിയാൽ നിരവധി […]
കാനഡയിൽ ചാലക്കുടി സ്വദേശി യുവതിയുടെ മരണത്തിലെ ദുരൂഹത മാറിയില്ല; മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം
ചാലക്കുടി: കാനഡയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചു. ചാലക്കുടി സ്വദേശി പടിക്കല സാജന്റെയും ഫ്ലോറയുടെയും മകൾ ഡോണയാണ് (34) കഴിഞ്ഞയാഴ്ച ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. മൃതദേഹം നാട്ടിൽ എത്തിക്കുന്ന നടപടികൾക്കായി ബന്ധുക്കൾ കാനഡയിലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച ഇതിനായി അവർ അപേക്ഷ നൽകും. കഴിഞ്ഞ വെള്ളിയാഴ്ച ഡോണയുടെ പോസ്റ്റുമോർട്ടം പൂർത്തിയായിരുന്നു. ശനി, ഞായർ അവധിയായതിനാൽ ബന്ധുക്കൾക്ക് ഇതുവരെ തുടർനടപടി സ്വീകരിക്കാൻ സാധിച്ചിരുന്നില്ല. പോസ്റ്റുമോർട്ടം നടന്നതിനാൽ മൃതദേഹം വൈകാതെ വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷ. എന്നാൽ, കേസുമായി ബന്ധപ്പെട്ട് […]
യുവാവിനെ കൂട്ടംകൂടി മര്‍ദിച്ച സംഭവത്തില്‍ നാലുപേർ അറസ്റ്റിൽ
കയ്പമംഗലം: മൂന്നുപീടികയില്‍ യുവാവിനെ കൂട്ടംകൂടി മര്‍ദിച്ച സംഭവത്തില്‍ നാലുപേരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം സ്വദേശി കുഞ്ഞുമാക്കന്‍പുരക്കല്‍ ആദിത്യന് (19), പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി ബ്ലാഹയില്‍ അതുല്‍കൃഷ്ണ (23) എന്നിവരെയും കൗമാരക്കാരായ രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. പെരിഞ്ഞനം സ്വദേശി അശ്വിനെ വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് നടുറോഡില്‍ ഒരു സംഘം യുവാക്കള്‍ വളഞ്ഞിട്ട് മര്‍ദിച്ചത്. ഏതാനും ദിവസം മുമ്പ് അശ്വിന്റെ ഹെല്‍മറ്റ് സംഘത്തിലുള്ള ഒരാൾ വാങ്ങിയിരുന്നു. അത് തിരികെ കിട്ടാതായതോടെ മൊബൈല്‍ ഹെഡ് സെറ്റ് എടുത്തുകൊണ്ടുപോയതിനെ ചൊല്ലിയുള്ള […]
തൃശൂർ പൂരം പ്രദർശനം; വാടക വർധനയില്ലാതെ സ്ഥലം അനുവദിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്
തൃശൂർ: തൃശൂർ പൂരം പ്രദർശനനഗരിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ഔദ്യോഗിക അവസാനം. വർധനയില്ലാതെ നിലവിലെ വാടകക്കെന്ന് വ്യക്തമാക്കി സ്ഥലം അനുവദിച്ചതായി കൊച്ചിൻ ദേവസ്വം ബോർഡ് പൂരം പ്രദർശന കമ്മിറ്റിക്ക് ഉത്തരവ് നൽകി. ഫെബ്രുവരി 15 മുതല്‍ ജൂൺ 30 വരെയുള്ള ദിവസങ്ങളിലേക്കായി 264750 ചതുരശ്ര അടിസ്ഥലമാണ് പൂരം പ്രദർശനത്തിനായി അനുവദിച്ചത്. കഴിഞ്ഞ വർഷം 39 ലക്ഷം വാടകയും ജി.എസ്.ടിയുമടക്കമാണ് 42 ലക്ഷം നൽകിയിരുന്നത്. ഇത്തവണ ദേവസ്വങ്ങൾക്ക് നൽകിയ ഉത്തരവിൽ നിലവിലെ വാടകക്ക് എന്ന് മാത്രമാണ് സൂചിപ്പിച്ചിട്ടുള്ളത്. തുക വ്യക്തമാക്കിയിട്ടില്ല. […]
പ്രീ-പെയ്ഡ് സ്മാർട്ട് മീറ്റർ പദ്ധതിയുമായി തൃശൂർ കോർപറേഷൻ
തൃശൂർ: സംസ്ഥാന സർക്കാർ തള്ളിക്കളഞ്ഞ പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ പദ്ധതിയുമായി ഇടതുപക്ഷം ഭരിക്കുന്ന തൃശൂർ കോർപറേഷൻ. സ്മാർട്ട് മീറ്റർ വാങ്ങാനുള്ള ടെൻഡർ നടപടിയും കോർപ്പറേഷൻ പൂർത്തിയാക്കി. സംസ്ഥാനത്ത് വൈദ്യുതി വിതരണം ചെയ്യുന്ന ലൈസൻസിയുള്ള ഏക തദ്ദേശ സ്ഥാപനമാണ് തൃശൂർ കോർപറേഷൻ. കേന്ദ്രസർക്കാർ പദ്ധതിയായ ആർ.ഡി.എസ് എസ് (റിവാപഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം) പദ്ധതിയിൽ വൈദ്യുത ഉപഭോക്താക്കൾക്ക് പ്രീപെയ്ഡ് സ്മാർട്ട് മീറ്റർ വാങ്ങാനുള്ള നീക്കത്തിന് സംസ്ഥാന സർക്കാരിന് കീഴിലുള്ള കെ.എസ്.ഇ.ബിക്കും മുമ്പേയാണ് കോർപ്പറേഷൻ അമിത താൽപര്യവും വേഗതയും കാണിക്കുന്നത്. […]