തൃശൂര്‍: ആളൂര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായിട്ട് അഞ്ചാം ദിവസം. സീനിയര്‍ സിപിഒ സലേഷിനെയാണ് (34) കാണാതായത്. ഈ മാസം എട്ടിന് ജോലിക്ക് പോയ സലേഷ് തിരികെ എത്തിയിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. ചാലക്കുടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും സലേഷ് എവിടെയാണെന്നത് സംബന്ധിച്ച് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇതോടെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. ജോലി സംബന്ധമായ സമ്മര്‍ദ്ദമാണ് പിന്നിലെന്നാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. സലേഷിന്റെ തിരോധാനത്തിന് പിന്നിലെ കാരണം അറിയില്ലെന്നാണ് കുടുംബം പ്രതികരിച്ചത്. ചാലക്കുടി […]
ഉത്രാളിക്കാവ് പൂരത്തോടനുബന്ധിച്ച് വടക്കാഞ്ചേരി നഗരത്തിൽ ഗതാഗതനിയന്ത്രണം
സംസ്ഥാനപാതയിൽ ഉച്ചയ്ക്ക് രണ്ട് മുതലാണ് നിയന്ത്രണം. ചേലക്കര ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വാഴക്കോട്, മുള്ളൂർക്കര, വരവൂർ വഴിയും ഷൊർണൂർ ഭാഗത്തുനിന്ന് വരുന്നവ മുള്ളൂർക്കരയിൽനിന്ന് തിരിഞ്ഞ് വരവൂർ, കുണ്ടന്നൂർ, വ്യാസ കോളേജ് വഴി കുറാഞ്ചേരിയിലൂടെയും സംസ്ഥാനപാതയിൽ പ്രവേശിക്കണം. തൃശ്ശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വടക്കാഞ്ചേരി, കുണ്ടന്നൂർ, വരവൂർ, മുള്ളൂർക്കര വഴി പോകണം. ഓട്ടുപാറ മുതൽ അകമല വരെ സംസ്ഥാനപാതയുടെ ഇരുവശങ്ങളിലും പാർക്കിങ് അനുവദിക്കില്ല.
ചൊക്കന റബര്‍തോട്ടത്തില്‍ കാക്കമരംകൊത്തിയെ കണ്ടെത്തി
കൊടകര: നിത്യഹരിത വനത്തില്‍ മാത്രം കാണപ്പെടാറുള്ള കാക്കമരംകൊത്തി ഇനത്തിലെ പക്ഷിയെ മറ്റത്തൂര്‍ പഞ്ചായത്തിലെ ചൊക്കനയില്‍ കണ്ടെത്തി. പക്ഷിനിരീക്ഷകനും കവിയുമായ പ്രകാശന് ഇഞ്ചക്കുണ്ടാണ് ചൊക്കനയിലെ റബര്‍ പ്ലാന്റേഷനില്‍നിന്ന് വൈറ്റ് ബല്ലീഡ് വുഡ്പെക്കര്‍ എന്ന കാക്കമരംകൊത്തിയുടെ ചിത്രം പകര്‍ത്തിയത്. പ്രകാശന്റെ നേതൃത്വത്തില്‍ ഇഞ്ചക്കുണ്ട് ലൂര്‍ദ്ദുപുരം ഗവ.യു.പി സ്കൂളിലെ നേചര്‍ ക്ലബ് അംഗങ്ങള്‍ നടത്തിവരുന്ന മറ്റത്തൂര്‍ പഞ്ചായത്തിലെ പക്ഷികളെ കുറിച്ചുള്ള പഠന സര്‍വേക്കിടയിലാണ് കാക്കമരംകൊത്തിയെ റബര്‍തോട്ടത്തില്‍ കണ്ടെത്തിയത്. മരംകൊത്തി ഇനത്തിലുള്ള പക്ഷികളുടെ കൂട്ടത്തിലെ ഏറ്റവും വലിയ പക്ഷിയായ കാക്കമരംകൊത്തി സാധാരണയായി ഉള്‍വനങ്ങളില്‍ […]
വധശ്രമം: ഒല്ലൂരിൽ രണ്ടുപേർ അറസ്റ്റിൽ
ഒല്ലൂർ: പുത്തൂർ നമ്പ്യാർ റോഡ് ഹരിത നഗർ കുഴിക്കാട്ട് വീട്ടിൽ ഫെബിനെ (21) വധിക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കുറ്റുമുക്ക് ആമ്പക്കാട്ട് വീട്ടിൽ ആദർശ് (21), നടത്തറ കൈതാരത്ത് വീട്ടിൽ ജോയൽ (18) എന്നിവരെയാണ് ഒല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പുത്തൂരിലെ ഫുട്ബാൾ ടർഫിൽ നടന്ന കളിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ഫെബിൻ ഇടപെട്ടതിലുള്ള വിരോധമാണ് അക്രമത്തിൽ കലാശിച്ചത്. ഹെൽമെറ്റ് കൊണ്ട് മർദിക്കുകയും കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. പ്രതികളായ ആദർശിനെതിരെ വിയ്യൂർ, ഒല്ലൂർ പൊലീസ് സ്റ്റേഷനുകളിലും […]
മാപ്രാണം സെന്ററിൽ നിരവധി കടകളിൽ മോഷണം
ഇരിങ്ങാലക്കുട: മാപ്രാണം സെന്ററിൽ നിരവധി കടകളിൽ മോഷണം. മാംഗോ ബേക്കേഴ്സ്, നന്ദനം മെൻസ് വെയർ, സോപാനം പൂജ സ്റ്റോഴ്സ്, അക്ഷയ ജന സേവന കേന്ദ്രം, മാപ്രാണം കഫേ, ഫോട്ടോസ്റ്റാറ്റ് കട, ബ്ലോക്ക് ജംഗ്ഷന് അടുത്തുള്ള പച്ചക്കറിക്കട എന്നിവടങ്ങളിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ കടകൾ തുറക്കാൻ എത്തിയപ്പോഴാണ് ഷട്ടറുകളുടെ പൂട്ടുകൾ തകർത്ത നിലയിൽ കണ്ടത്. സോപാനം പൂജ സ്റ്റോഴ്സിൽ നിന്നും 14000 രൂപയും ജന സേവന കേന്ദ്രത്തിൽ നിന്നും 16000 രൂപയും നന്ദനത്തിൽ നിന്ന് 2000 വും […]
മറ്റത്തൂർ കുന്നിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷനിൽ പൊട്ടിത്തെറി
കൊടകര: കെ.എസ്.ഇ.ബിയുടെ മറ്റത്തൂർ കുന്നിലുള്ള 110 കെ.വി സബ് സ്റ്റേഷനിൽ പൊട്ടിത്തെറി. സബ് സ്റ്റേഷനിലെ പ്രധാന പാനലാണ് പൊട്ടിത്തെറിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 75 ലക്ഷം രൂപയിലധികം വിലവരുന്നതാണ് പാനൽ എന്ന് അധികൃതർ പറഞ്ഞു. അപകട സമയത്ത് മൂന്ന് പേർ ഡ്യൂട്ടിയിലുണ്ടായിരുന്നു. അസി. എൻജിനീയർ ഇ.എസ്. ബൈജു, ഓവർസിയർ കെ.എസ്. ജോഷി, ഓപ്പറേറ്റർ എം.എം. നിധീഷ് എന്നിവർ പരിക്കേൽക്കാതെ രക്ഷിപ്പട്ടു. ഓഫിസിനകത്തെ ഫയലുകൾക്കും ഫർണിച്ചറിനും നാശം സംഭവിച്ചു. […]