ആനകൾ വിരണ്ടോടി; നിരവധി പേർക്ക് പരിക്ക്
തൃശൂർ പൂരത്തിന്റെ രാത്രി എഴുന്നള്ളിപ്പിനിടെ ആന ഓടിയപ്പോൾ തൃശൂർ: ചൊവ്വാഴ്ച രാത്രി പൂരത്തിനിടെ നഗരത്തിൽ രണ്ട് ആനകൾ വിരണ്ടോടി. ഒരു ആനയെ ഉടൻ തളച്ചു. ആന ഓടുന്നതു കണ്ട് പരിഭ്രമിച്ച് തലങ്ങും വിലങ്ങും ഓടിയവരുടെ തിരക്കിൽപ്പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. തിരുവമ്പാടിയുടെ രാത്രി പൂരം എഴുന്നള്ളിപ്പ് സി.എം.എസ് സ്കൂളിന് മുന്നിലെത്തിയപ്പോൾ ‘ഊട്ടോളി രാമൻ’ എന്ന ആനയാണ് ഓടിയത്. ഇതുകണ്ട് കൂട്ടാന ‘വട്ടപ്പൻകാവ് മണികണ്ഠ’നും ഓടി. മണികണ്ഠനെ അവിടെ വെച്ചുതന്നെ തളച്ചു. ഊട്ടോളി രാമൻ […]