കൊടകര സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ കെ.ജെ. ഡെനിൻ ദേശീയപാതയിൽ കേടായ കെ.എസ്.ആർ.ടി.സി ബസ് നന്നാക്കുന്നു ചാലക്കുടി: മുരിങ്ങൂർ ജങ്ഷനിൽ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നടുറോഡിൽ ബ്രേക്ക് ഡൗണായ ബസ് റിപ്പയർ ചെയ്യാൻ മുന്നിട്ടിറങ്ങിയ പൊലീസുകാരന് അഭിനന്ദനം. കൊടകര പൊലീസ് സ്റ്റേഷനിലെ ഇഞ്ചകുണ്ട് സ്വദേശി കെ.ജെ. ഡെനിൻ ആണ് സന്ദർഭോചിതമായ സേവനത്തിന് കൈയടി നേടിയത്. മുരിങ്ങൂരിൽ അടിപ്പാത നിർമാണം നടക്കുന്നതിനാൽ സിംഗിൾ ലൈനായി ഗതാഗതം ക്രമീകരിച്ചിരിക്കുന്ന ഭാഗത്ത് എയർ ബ്രേക്ക് ജാം ആയി റോഡിൽ ഒരു വാഹനങ്ങൾക്കും കടക്കാനാവാത്ത വിധം […]
കൂടല്‍മാണിക്യം ക്ഷേത്രത്തിൽ ആനച്ചമയങ്ങളൊരുങ്ങി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ആനച്ചമയങ്ങളുടെ ഒരുക്കം ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനോടനുബന്ധിച്ച് പകല്‍ ശീവേലിക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും തലയുയര്ത്തിനില്ക്കുന്ന കൊമ്പന്മാര്ക്ക് ഏഴഴകാണ് നെറ്റിപ്പട്ടങ്ങള്‍. പകല്‍ ശീവേലിക്ക് സൂര്യപ്രകാശവും രാത്രി എഴുന്നള്ളിപ്പിന് തീപ്പന്തങ്ങളുടെ വെളിച്ചവും നെറ്റിപ്പട്ടങ്ങള്‍ക്ക് സ്വര്ണശോഭയേറും. ഒരു നെറ്റിപ്പട്ടത്തില്‍ മാത്രം ചെറുതും വലുതുമായി എണ്ണായിരത്തിന് മുകളില്‍ കുമിളകളുണ്ടാവും. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിടമ്പേറ്റുന്ന അഞ്ച് വലിയ ആനകളും രണ്ട് ഉള്ളാനകളും ഉള്‍പ്പടെ ഏഴ് ആനകള്‍ക്ക് തനി തങ്കത്തില്‍ തീര്‍ത്ത നെറ്റിപ്പട്ടങ്ങളാണ് ഉപയോഗിക്കുന്നത്. കൂടാതെ തിടമ്പെഴുന്നള്ളിക്കുന്ന ആനയുടെ കോലവും കുടയുടെ […]
മാലിന്യം അടിഞ്ഞുകൂടി; പറയൻതോട്ടിൽ ഒഴുക്ക് നഷ്ടപ്പെട്ടു
പറയൻതോട് തച്ചുടപറമ്പ് മേഖലയിൽ മാലിന്യം അടിഞ്ഞുകൂടി കാടുപിടിച്ച നിലയിൽ ചാലക്കുടി: വർഷകാലത്ത് പുഴയിലേക്ക് ചാലക്കുടി നഗരസഭ പ്രദേശത്തെ അധികജലം ഒഴുക്കി വിടുന്ന പറയൻതോട് മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് നഷ്ടപ്പെട്ട നിലയിൽ തുടരുന്നു. ചേറും ചളിയും കുളവാഴകളടക്കം നിറഞ്ഞ് വിവിധ തരത്തിൽ കാടുപിടിച്ച് കിടക്കുകയാണ് നഗരത്തിലെ ഈ പ്രധാന തോട്. പ്രത്യേകിച്ച് തച്ചുടപ്പറമ്പ് മുതൽ തോടിന്റെ ഒഴുക്കിന് വലിയ തടസ്സമാണ് നേരിട്ടിട്ടുള്ളത്. തച്ചുടപ്പറമ്പ്, വി.ആർ പുരം പ്രദേശങ്ങളിൽനിന്നുള്ള തോടുകൾ പറയൻതോട്ടിലേക്ക് വെള്ളം ഒഴുക്കിവിടാൻ ഒരുക്കിയിട്ടുണ്ടെങ്കിലും പറയൻതോടിനെ ശുചീകരിക്കാൻ നഗരസഭ […]
എ.കെ.എ. റഹിമാൻ: സൈക്കിളിൽ ലോകം ചുറ്റിയ മഹാൻ
എ.കെ.എ. റഹിമാൻ കൊടുങ്ങല്ലൂർ: അസാധാരണത്വം ഉൾചേർന്ന സവിശേഷ ജീവിതത്തിന്റെ ഓർമകൾ സമൂഹത്തിന് സമർപ്പിച്ചാണ് എ.കെ.എ. റഹിമാന്റെ അന്ത്യയാത്ര. സൈക്കിളിൽ ലോകം ചുറ്റിയ ഈ സഞ്ചാരി ഊർജസ്വലമായ മനസ്സോടെ ലോകത്തെത്തും സമുഹത്തെയും വീക്ഷിച്ചിരുന്നു. മനസ്സിൽ പതിയുന്ന നാടിനും മനുഷ്യർക്കും ഗുണകരമായ ആശയങ്ങൾ തന്റേതായ ശൈലിയിൽ പുസ്തകങ്ങളാക്കി മാറ്റുക റഹിമാന്റെ ഇഷ്ടങ്ങളിലൊന്നായിരുന്നു. 2019ൽ കൊടുങ്ങല്ലൂരിൽ റഹിമാന്‍ നൽകിയ പൗരസ്വീകരണം 200ാമത് പുസ്കത്തിന്റെ പ്രകാശന വേദി കൂടിയായിരുന്നു. സാർവലൗകിക ആശയങ്ങൾ സമന്വയിക്കുന്ന വ്യക്തിത്വമായ റഹിമാന്റെ ചെറിയ പുസ്തകങ്ങൾ വലിയ ആശയങ്ങളുടെ ലോകമാണെന്നാണ് […]
ഗഡികളേ… ഈ കുട കൊള്ളാട്ടാ…
ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥികൾ നിർമിച്ച കുട ചെറുതുരുത്തി: ‘ഈ ഗഡികൾ ഉണ്ടാക്കിയ റോബോട്ട് കുട കൊള്ളാട്ടാ…’. തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗം കുടമാറ്റത്തിന് ഉയർത്തിയ, കുട്ടി ചെണ്ട കൊട്ടുന്ന സ്പെഷൽ റോബോട്ടിക് കുടയെക്കുറിച്ചാണ് ആളുകൾ കൗതുകത്തോടെ പറയുന്നത്. ആനപ്പുറത്ത് റോബോട്ടിക് കുട ഹിറ്റായ സന്തോഷത്തിലാണ് ചെറുതുരുത്തി വെട്ടിക്കാട്ടിരി ജ്യോതി എൻജിനിയറിങ് കോളജിലെ ഒരുപറ്റം വിദ്യാർഥികളും അധ്യാപകരും. മാസങ്ങളോളം ആലോചിച്ച് തയ്യാറാക്കിയ സ്പെഷൽ റോബോട്ടിക് കുടക്ക് പിന്നിൽ റോബോ ടസ്കേഴ്സ് സ്റ്റാർട്ടപ്പ് കൂട്ടായ്മയിലെ 25 അംഗങ്ങൾ […]
15 വർഷങ്ങൾക്ക് ശേഷം വീണ്ടും കണിമംഗലം ശാസ്താവിനായി അരങ്ങിൽ; സന്തോഷ നിമിഷത്തിൽ ചന്ദ്രൻ
പെരിങ്ങോട് ചന്ദ്രൻ ചെറുതുരുത്തി: 15 വർഷങ്ങൾക്ക് ശേഷം വീണ്ടും പഞ്ചവാദ്യത്തിലെ തിമില പ്രമാണിയായി തൃശൂർ കണിമംഗലം ശാസ്താവിലെ പൂരത്തിന് അരങ്ങിലെത്തിയതിന്റെ സന്തോഷത്തിലാണ് പെരിങ്ങോട് ചന്ദ്രൻ5 വർഷങ്ങൾക്ക് ശേഷം വീണ്ടും പഞ്ചവാദ്യത്തിലെ തിമില പ്രമാണിയായി തൃശൂർ കണിമംഗലം ശാസ്താവിലെ പൂരത്തിന് അരങ്ങിലെത്തിയതിന്റെ സന്തോഷത്തിലാണ് പെരിങ്ങോട് ചന്ദ്രൻ. ഇത്തവണത്തെ പ്രമാണിത്തത്തിന് വേറെയും സന്തോഷമുണ്ട് ചന്ദ്രന്. തിമിലയിൽ 50 വർഷം പൂർത്തിയാക്കിയ ദിവസം കൂടിയാണിത്. ഈ ദിവസം മറക്കാൻ പറ്റാത്ത ദിവസമാണെന്ന് അദ്ദേഹം പറയുന്നു. 15 വർഷങ്ങൾക്ക് മുമ്പ് ജാതിയുടെ പേരിൽ ഇതേ […]