തൃശൂർ: സി.പി.എം തൃശൂർ ജില്ല സെക്രട്ടേറിയറ്റ് തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെയും സാന്നിധ്യത്തിൽ ചേർന്ന ജില്ല കമ്മിറ്റി യോഗമാണ് 11 അംഗ സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുത്തത്. കെ.വി. അബ്ദുൾ ഖാദർ (ജില്ല സെക്രട്ടറി), യു.പി. ജോസഫ്, കെ.കെ. രാമചന്ദ്രൻ എം.എൽ.എ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, പി.കെ. ഡേവിസ്, പി.കെ. ഷാജൻ, പി.കെ. ചന്ദ്രശേഖരൻ, ടി.കെ. വാസു, കെ.വി. നഫീസ, ടി.വി. ഹരിദാസ്, എം. ബാലാജി എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങൾ. പാർട്ടി […]
കീറിയ 50 രൂപ നോട്ട് എടുത്തില്ല; സാധനം വാങ്ങാനെത്തിയ ആൾ ബേക്കറി അടിച്ചുതകർത്തു
വരന്തരപ്പിള്ളി ∙ ഒട്ടിച്ച 50 രൂപ നോട്ട് മാറ്റി നൽകണമെന്നാവശ്യപ്പെട്ടതിന്റെ ദേഷ്യത്തിൽ സാധനങ്ങൾ വാങ്ങാനെത്തിയ ആൾ ബേക്കറി അടിച്ചുതകർത്തു. പൗണ്ട് സെന്ററിലെ ശങ്കര സ്നാക്സിലാണു ശനിയാഴ്ച രാത്രി 8ന് ആക്രമണം നടന്നത്. നോട്ട് കീറിയതാണെന്നു കടയുടമ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മാറ്റിവരാമെന്നു പറഞ്ഞു പോയയാൾ മടങ്ങി വന്ന് അക്രമം നടത്തുകയായിരുന്നുവത്രെ. ഗ്ലാസ് കൗണ്ടറുകളും ചില്ല് കുപ്പികളും ബേക്കറി സാധനങ്ങളും നശിച്ചു. 4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ മണ്ണുത്തി സ്വദേശി വേങ്ങത്താനത്തിൽ വിനോദ്കുമാർ പറഞ്ഞു. വരന്തരപ്പിള്ളി പൊലീസ് സ്ഥലത്തെത്തി. നിരീക്ഷണ […]
ലഹരി വിൽപനയെക്കുറിച്ച് വിവരം നൽകിയെന്ന്; യുവാക്കളെ ആക്രമിച്ച പ്രതി അറസ്റ്റിൽ
അന്തിക്കാട്: ലഹരി വിൽപ്പനയെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് കിഴുപ്പിള്ളിക്കരയിൽ യുവാക്കളെ വീടുകയറി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കിഴുപ്പിള്ളിക്കര ഏങ്ങാണ്ടി വീട്ടിൽ അനന്തകൃഷ്ണൻ (23) എന്ന ബ്രാവോയെയാണ് അന്തിക്കാട് എസ്.ഐ വി.പി. അരിസ്റ്റോട്ടിൽ അറസ്റ്റ് ചെയ്തത്. കിഴുപ്പിള്ളിക്കര പൊറ്റേക്കാട്ട് ഹരികൃഷ്ണൻ (26), നടുത്തുള്ളൻ വീട്ടിൽ മിഥുൻ (27) എന്നിവരെയാണ് ആക്രമിച്ചത്. കഴിഞ്ഞമാസം 28ന് കിഴുപ്പിള്ളിക്കര നാരായണംകുളങ്ങര ക്ഷേത്രപരിസരത്ത് വെച്ചായിരുന്നു ആക്രമണം. വടിവാൾ ഉൾപ്പെടെ മാരകായുധങ്ങളുമായി പൊറ്റേക്കാട്ട് ചന്ദ്രശേഖരന്റെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അസഭ്യം പറഞ്ഞും വെല്ലുവിളിച്ചും […]
ലോറി ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേർ പിടിയിൽ
ഒല്ലൂര്‍: ജോലി നഷ്ടപ്പെട്ടതിലുള്ള വൈരാഗ്യത്തില്‍ ട്രെയ്ലര് ലോറി ഡ്രൈവറെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെ ഒല്ലൂര്‍ പൊലീസ് പിടികൂടി. ഫോര്‍ട്ട് കൊച്ചി അവരാവതി വീട്ടില്‍ സുവര്‍ണന്റെ മകന് ശ്യാമിനെ (44) കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് നെന്മാറ സ്വദേശികളായ കല്‍നാട്ടില്‍ വീട്ടില്‍ കാര്‍ത്തിക് (22), ശെന്തില്‍കുമാര്‍ (52) എന്നിവരാണ് പിടിയിലായത്. പ്രതികളെ ഒല്ലൂര്‍ പൊലീസ് നെന്മാറയിലെ വീട്ടില്‍നിന്നാണ് പിടികൂടിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ട്രെയ്ലര് ലോറി ഡ്രൈവറായ കാര്‍ത്തിക് വഴി രണ്ടുമാസം മുമ്പ് ജോലിയില്‍ പ്രവേശിച്ച […]
മൊബൈൽ ടവർ സ്ഥാപിക്കാൻ എത്തിയവരെ ആക്രമിച്ച പിതാവും മകനും അറസ്റ്റിൽ
വിയ്യൂർ: മാറ്റാംപുറത്ത് മൊബൈൽ ഫോൺ ടവർ സ്ഥാപിക്കാനെത്തിയവരെ പണം ആവശ്യപ്പെട്ട് മർദിച്ച കേസിൽ പിതാവും മകനും അറസ്റ്റിൽ. പണി തടസ്സപ്പെടുത്തുകയും തൊഴിലാളികളെ ആക്രമിക്കുകയും ചെയ്ത മാറ്റാംപുറം മാളിയേക്കൽ ജിനോ (26) പിതാവ് ഫിലിപ്പ് (58) എന്നിവരെയാണ് വിയ്യൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.സി. ബൈജുവും സംഘവും അറസ്റ്റുചെയ്തത്. മറ്റൊരു പ്രതി ഫിജോ ഒളിവിലാണ്. മൊബൈൽ ടവർ സ്ഥാപിക്കാനെത്തിയ കമ്പനി അധികൃതരോടും ജോലിക്കാരോടും ഇവർ പണം ആവശ്യപ്പെടുകയും, വഴങ്ങാതെ വന്നപ്പോൾ നിർമാണം തടസ്സപ്പെടുത്തുകയും, ഇതര സംസ്ഥാന തൊഴിലാളികൾ […]
പാവറട്ടി സെന്റർ വികസനം: ഉദ്യോഗസ്ഥർ പരിശോധന നടത്തി
പാവറട്ടി: പാവറട്ടി സെന്റർ വികസനത്തിന്റെ ഭാഗമായുള്ള കാന നിർമാണം, കൈയേറ്റം ഒഴിപ്പിക്കൽ എന്നിവയിലെ വ്യാപക പരാതിയെത്തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. റോഡ്സ് വിഭാഗം എക്സി. എൻജിനീയർ എസ്. ഹരീഷ്, ചാവക്കാട് അസി. എക്സിക്യുട്ടീവ് എൻജിനീയർ കെ.വി. മാലിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരാതിക്കാരുമായും വ്യാപാരികളുമായും ഉദ്യോഗസ്ഥർ ചർച്ച നടത്തി. ജില്ല സർവേ സൂപ്രണ്ടിന്റെ റിപ്പോർട്ട് പ്രകാരമാണ് പാവറട്ടിയിലെ കൈയേറ്റങ്ങൾ നീക്കി സെന്റർ വികസനം ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പരാതികൾ ഉയർന്നതിനാൽ സർവേ വിഭാഗത്തിന് കത്ത് നൽകിയിട്ടുണ്ട്. നിർമാണങ്ങൾ […]