:ലോയേഴ്സ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.വടക്കാഞ്ചേരി ബാർ അസോസിയേഷനു മുൻപിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് അഡ്വ.എൽദോ പൂക്കുന്നേൽ അധ്യക്ഷനായി.അനുസ്മരണ സമ്മേളനം ലോയേഴ്സ് കോൺഗ്രസ് ജില്ലാ കൗൺസിൽ അംഗം അഡ്വ.പി.ഐ. ലോനപ്പൻ ഉദ്ഘാടനം ചെയ്തു
പാതയോരങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിന് നിയന്ത്രണം.
പാതയോരങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിന് സർക്കാർ ഏജൻസികൾക്കും ഹൈക്കോടതിയുടെ നിയന്ത്രണം. തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ബോർഡുകളും ബാനറുകളും സ്ഥാപിക്കരുത്.ഉത്തരവ് പാലിച്ചില്ലെങ്കിൽ ചുമതലയുള്ളവർ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെതാണ് ഉത്തരവ്. ഫ്‌ളക്‌സ് ബോർഡുകൾ നിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി പരിശോധന നടത്തുന്നുണ്ട്.വ്യവസായ വകുപ്പ് സ്ഥാപിച്ച ബോർഡുകൾ 10 ദിവസത്തിനകം നീക്കുമെന്ന് സർക്കാർ അറിയിച്ചു.
വടക്കഞ്ചേരി GHSS-ൻ്റെ വാർഷികദിനാഘോഷവും, സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു.
സ്കൂൾ ഓഡിറ്റോറിയത്തിൽ എംഎൽ എ.സേവ്യർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപകരായസ്ക്കൂൾ പ്രധാനധ്യാപിക ഇ കെ. പൊന്നമ്മ, അധ്യാപക രായ എം.എ. സുമ, വി.എസ്.രാധ എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ എസ്. ഷിനി, എസ് എം സി ചെയർമാൻ.കെ.വി. വത്സല കുമാർ, എം. പി ടി എ പ്രസിഡന്റ് സജിനി ജിപ്സൺ, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സ്മിത ശങ്കരനാരായണൻ , പിടിഎ എക്സിക്യൂട്ടീവ് അംഗം […]
വടക്കാഞ്ചേരി എ. ഇ. ഒ ഓഫീസിലെ ജീവനക്കാരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ജീവനക്കാരുടെ പ്രതിഷേധ സംഗമം
വടക്കാഞ്ചേരി എ. ഇ. ഒ ഓഫീസിലെ ജീവനക്കാരെ ആക്രമിച്ച കൊണ്ടാഴി എ. എൽ. പി. എസ് സ്കൂൾ മാനേജ്മെൻ്റിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് വടക്കാഞ്ചേരി മിനി സിവിൽ സ്റ്റേഷൻ പരിസരത്തു ജീവനക്കാരുടെ പ്രതിഷേധ സംഗമം നടന്നു. കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡന്റ് കെ പ്രമോദ് അധ്യക്ഷനായ യോഗം കേരള എൻ. ജി. ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി വരദൻ ഉത്ഘാടനം ചെയ്തു. കെ ജി ഒ എ ഏരിയ ജോയിന്റ് സെക്രട്ടറി സാന്റോ […]
തൃശ്ശൂരിൽ വിദ്യാഭാസ വകുപ്പ് ഉദ്യോഗസ്ഥരെ സ്കൂൾ മാനേജർ ബന്ധികളാക്കിയതായി പരാതി
തൃശ്ശൂരിലെ ചേലക്കര കൊണ്ടാഴി പ്ലാന്റേഷൻ എഎൽപി സ്കൂളിൽ വിദ്യാഭാസ ഉദ്യോദഗസ്ഥർ പരിശോധനക്ക് എത്തിയപ്പോഴാണ് സംഭവം. ഉച്ചഭക്ഷണവിതരണവുമായി ബന്ധപ്പെട്ട പരാതിയിലായിരുന്നു വകുപ്പിന്റെ അന്വേഷണം. പരിശോധനയ്ക്കായി ഫയലുകൾ നൽകിയില്ലെന്നും ഇക്കാര്യം വിസിറ്റേഴ്സ് ഡയറിയിൽ രേഖപ്പെടുത്തുമെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തുകയും ബന്ദിയാക്കുകയും ചെയ്തെന്നുമാണ് ഉദ്യോഗസ്ഥരുടെ ആരോപണം. ശാരീരിക ആക്രമണത്തിനും മുതിർന്നതായി എഇഒ എ. മൊയ്തീൻ അറിയിച്ചു. ഉച്ച ഭക്ഷണവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിന്മേൽ അന്വേഷണം നടത്താനായി എഇഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്കൂളിലെത്തിയത്. വിദ്യാഭ്യസവകുപ്പ് ഉദ്യോഗസ്ഥരായ പുഷ്പ വർഗീസ്, സജീഷ്, സജിൻ ജേക്കബ് എന്നിവരും […]
കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയ്ക്ക് തീപിടുത്തം ; ചുറ്റുമുള്ള പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു
കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയ്ക്ക് തീപിടുത്തം ചുറ്റുമുള്ള പ്രദേശങ്ങളിലും പ്രകമ്പനം അനുഭവ പ്പെട്ടു, രക്ഷാപ്രവർത്തനം ആരംഭിച്ചു.വടക്കാഞ്ചേരിയിലും, ഓട്ടുപാറയിലും പ്രകമ്പനം ഉണ്ടായി. ജനങ്ങൾ പരിഭ്രാന്തരായി . വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് ഇറങ്ങിയോടി. ഭൂമി കുലുങ്ങിയ താണെന്ന് കരുതി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല