തൃശൂർ: സി.പി.എം തൃശൂർ ജില്ല സെക്രട്ടേറിയറ്റ് തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെയും സാന്നിധ്യത്തിൽ ചേർന്ന ജില്ല കമ്മിറ്റി യോഗമാണ് 11 അംഗ സെക്രട്ടേറിയറ്റിനെ തെരഞ്ഞെടുത്തത്. കെ.വി. അബ്ദുൾ ഖാദർ (ജില്ല സെക്രട്ടറി), യു.പി. ജോസഫ്, കെ.കെ. രാമചന്ദ്രൻ എം.എൽ.എ, സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, പി.കെ. ഡേവിസ്, പി.കെ. ഷാജൻ, പി.കെ. ചന്ദ്രശേഖരൻ, ടി.കെ. വാസു, കെ.വി. നഫീസ, ടി.വി. ഹരിദാസ്, എം. ബാലാജി എന്നിവരാണ് സെക്രട്ടേറിയറ്റ് അംഗങ്ങൾ. പാർട്ടി […]
കീറിയ 50 രൂപ നോട്ട് എടുത്തില്ല; സാധനം വാങ്ങാനെത്തിയ ആൾ ബേക്കറി അടിച്ചുതകർത്തു
വരന്തരപ്പിള്ളി ∙ ഒട്ടിച്ച 50 രൂപ നോട്ട് മാറ്റി നൽകണമെന്നാവശ്യപ്പെട്ടതിന്റെ ദേഷ്യത്തിൽ സാധനങ്ങൾ വാങ്ങാനെത്തിയ ആൾ ബേക്കറി അടിച്ചുതകർത്തു. പൗണ്ട് സെന്ററിലെ ശങ്കര സ്നാക്സിലാണു ശനിയാഴ്ച രാത്രി 8ന് ആക്രമണം നടന്നത്. നോട്ട് കീറിയതാണെന്നു കടയുടമ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മാറ്റിവരാമെന്നു പറഞ്ഞു പോയയാൾ മടങ്ങി വന്ന് അക്രമം നടത്തുകയായിരുന്നുവത്രെ. ഗ്ലാസ് കൗണ്ടറുകളും ചില്ല് കുപ്പികളും ബേക്കറി സാധനങ്ങളും നശിച്ചു. 4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ മണ്ണുത്തി സ്വദേശി വേങ്ങത്താനത്തിൽ വിനോദ്കുമാർ പറഞ്ഞു. വരന്തരപ്പിള്ളി പൊലീസ് സ്ഥലത്തെത്തി. നിരീക്ഷണ […]
ഇരിങ്ങാലക്കുടയിൽ പത്ത് ക്യാമ്പുകളിൽ കഴിയുന്നത് 527 പേർ
ഇരിങ്ങാലക്കുട: മണ്ഡലത്തിൽ പത്ത് ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 527 പേർ. മഴ കുറഞ്ഞെങ്കിലും കരുവന്നൂർ പുഴയിലെയും കനോലി കനാൽ, കെ.എൽ.ഡി.സി കനാൽ, എം.എം കനാൽ എന്നിവയിലെ ജലനിരപ്പ് കുറയാത്തതുമൂലം വീടുകളിലെ വെള്ളക്കെട്ട് കുറഞ്ഞിട്ടില്ലെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. ഇരിങ്ങാലക്കുട നഗരസഭയിൽ കരുവന്നൂർ സെന്റ് ജോസഫ്സ് സ്കൂളിലെ ക്യാമ്പിൽ 25 കുടുംബങ്ങളിലായി 58 പേരും മാപ്രാണം സെന്റ് സേവ്യേഴ്സ് സ്കൂളിൽ 21 കുടുംബങ്ങളിൽനിന്നായി 59 പേരും ആസാദ് റോഡിലെ പകൽ വീട്ടിൽ നാല് കുടുംബങ്ങളിൽ നിന്നായി പത്ത് പേരുമാണുള്ളത്. കാറളം […]
ലഹരി വിൽപനയെക്കുറിച്ച് വിവരം നൽകിയെന്ന്; യുവാക്കളെ ആക്രമിച്ച പ്രതി അറസ്റ്റിൽ
അന്തിക്കാട്: ലഹരി വിൽപ്പനയെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്നാരോപിച്ച് കിഴുപ്പിള്ളിക്കരയിൽ യുവാക്കളെ വീടുകയറി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കിഴുപ്പിള്ളിക്കര ഏങ്ങാണ്ടി വീട്ടിൽ അനന്തകൃഷ്ണൻ (23) എന്ന ബ്രാവോയെയാണ് അന്തിക്കാട് എസ്.ഐ വി.പി. അരിസ്റ്റോട്ടിൽ അറസ്റ്റ് ചെയ്തത്. കിഴുപ്പിള്ളിക്കര പൊറ്റേക്കാട്ട് ഹരികൃഷ്ണൻ (26), നടുത്തുള്ളൻ വീട്ടിൽ മിഥുൻ (27) എന്നിവരെയാണ് ആക്രമിച്ചത്. കഴിഞ്ഞമാസം 28ന് കിഴുപ്പിള്ളിക്കര നാരായണംകുളങ്ങര ക്ഷേത്രപരിസരത്ത് വെച്ചായിരുന്നു ആക്രമണം. വടിവാൾ ഉൾപ്പെടെ മാരകായുധങ്ങളുമായി പൊറ്റേക്കാട്ട് ചന്ദ്രശേഖരന്റെ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ അസഭ്യം പറഞ്ഞും വെല്ലുവിളിച്ചും […]
യുവാവിനെ കൂട്ടംകൂടി മര്‍ദിച്ച സംഭവത്തില്‍ നാലുപേർ അറസ്റ്റിൽ
കയ്പമംഗലം: മൂന്നുപീടികയില്‍ യുവാവിനെ കൂട്ടംകൂടി മര്‍ദിച്ച സംഭവത്തില്‍ നാലുപേരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. പെരിഞ്ഞനം സ്വദേശി കുഞ്ഞുമാക്കന്‍പുരക്കല്‍ ആദിത്യന് (19), പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി ബ്ലാഹയില്‍ അതുല്‍കൃഷ്ണ (23) എന്നിവരെയും കൗമാരക്കാരായ രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. പെരിഞ്ഞനം സ്വദേശി അശ്വിനെ വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് നടുറോഡില്‍ ഒരു സംഘം യുവാക്കള്‍ വളഞ്ഞിട്ട് മര്‍ദിച്ചത്. ഏതാനും ദിവസം മുമ്പ് അശ്വിന്റെ ഹെല്‍മറ്റ് സംഘത്തിലുള്ള ഒരാൾ വാങ്ങിയിരുന്നു. അത് തിരികെ കിട്ടാതായതോടെ മൊബൈല്‍ ഹെഡ് സെറ്റ് എടുത്തുകൊണ്ടുപോയതിനെ ചൊല്ലിയുള്ള […]
മൊബൈൽ ടവർ സ്ഥാപിക്കാൻ എത്തിയവരെ ആക്രമിച്ച പിതാവും മകനും അറസ്റ്റിൽ
വിയ്യൂർ: മാറ്റാംപുറത്ത് മൊബൈൽ ഫോൺ ടവർ സ്ഥാപിക്കാനെത്തിയവരെ പണം ആവശ്യപ്പെട്ട് മർദിച്ച കേസിൽ പിതാവും മകനും അറസ്റ്റിൽ. പണി തടസ്സപ്പെടുത്തുകയും തൊഴിലാളികളെ ആക്രമിക്കുകയും ചെയ്ത മാറ്റാംപുറം മാളിയേക്കൽ ജിനോ (26) പിതാവ് ഫിലിപ്പ് (58) എന്നിവരെയാണ് വിയ്യൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.സി. ബൈജുവും സംഘവും അറസ്റ്റുചെയ്തത്. മറ്റൊരു പ്രതി ഫിജോ ഒളിവിലാണ്. മൊബൈൽ ടവർ സ്ഥാപിക്കാനെത്തിയ കമ്പനി അധികൃതരോടും ജോലിക്കാരോടും ഇവർ പണം ആവശ്യപ്പെടുകയും, വഴങ്ങാതെ വന്നപ്പോൾ നിർമാണം തടസ്സപ്പെടുത്തുകയും, ഇതര സംസ്ഥാന തൊഴിലാളികൾ […]