Dr. Biju Chandran ഏപ്രിൽ 19 ലോക കരൾ ദിനം. എല്ലാവർഷവും കരൾ ദിനത്തോടനുബന്ധിച്ച് നിരവധി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചിട്ടും ഓരോ വർഷവും കരൾ രോഗങ്ങൾ ബാധിച്ച് ഗുരുതരാവസ്ഥയിൽ ആകുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. മലയാളികളുടെ ജീവിതശൈലി തന്നെയാണ് ഇക്കാര്യത്തിൽ പ്രധാന വില്ലൻ. പ്രമേഹം, ബിപി, കൊളസ്ട്രോൾ എന്നിങ്ങനെ നിരവധി രോഗങ്ങളുടെ കൂട്ടത്തിൽ കരൾ നാശത്തിന് കാരണമാകുന്ന ഫാറ്റിലിവറും സ്ഥാനം പിടിച്ചിരിക്കുന്നു. 10 വർഷത്തിനുള്ളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണത്തേക്കാൾ കരൾ രോഗബാധിതർ എത്തും എന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നത്. […]