മാള: അന്നമനടയിൽ ഒറ്റക്കു താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അർധരാത്രി അതിക്രമിച്ചു കയറി ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കല്ലൂർ വെണ്ണൂപാടം സ്വദേശി മങ്ങാട്ടുപറമ്പിൽ വീട്ടിൽ രാഹുലിനെയാണ് (30) മാള എസ്.എച്ച്.ഒ സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് മുമ്പും പലതവണ പരാതിക്കാരിയായ സ്ത്രീയുടെ വീട്ടിൽ പ്രതി ആക്രമണം നടത്താൻ ശ്രമിച്ചിട്ടുണ്ട്. കറുകുറ്റിയിലെ വാഹന മെക്കാനിക്കാണ് പ്രതി. അന്വേഷണ സംഘത്തിൽ സബ് ഇസ്പെക്ടർ വി.വി. വിമൽ, സ്പെഷൽ […]
ഭാര്യയെ ശല്യം ചെയ്തു; തൃശൂരില്‍ യുവാവിനെ സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിക്കൊന്നു
തൃശൂര്‍: തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്. മുരിങ്ങൂര്‍ സ്വദേശി മിഥുന്‍ (27) ആണ് മരിച്ചത്.മാള വലിയപറമ്പിലാണ് സംഭവം. കീഴൂര്‍ സ്വദേശി ബിനോയ് (29) ആണ് കുത്തിയത്. ബിനോയിയുടെ ഭാര്യയെ ശല്യം ചെയ്തതിന്റെ പകയാണ് കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം പ്രതി ബിനോയ് മാള പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. നേരത്തെ തന്നെ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. കഞ്ചാവ് വില്‍പ്പന അടക്കം രണ്ടു കേസുകളിലെ പ്രതിയായിരുന്നു മിഥുന്‍. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് മധ്യസ്ഥ ചര്‍ച്ചകള്‍ […]
ബസ് കണ്ടക്ടർക്ക് മർദനം: അഞ്ചുപേർ അറസ്റ്റിൽ
ഇരിങ്ങാലക്കുട : സാമ്പത്തിക തർക്കത്തെ തുടർന്ന് ബസ് കണ്ടക്ടറെ മർദിച്ച കേസിൽ വധശ്രമത്തിന് പോലീസ് കേസെടുത്തു. അഞ്ചുപേർ അറസ്റ്റിൽ. പുത്തൻചിറ സ്വദേശി പാറേക്കാടൻ തോംസനാണ് (26) മർദനമേറ്റത്. കേസിൽ ആളൂർ വെള്ളാഞ്ചിറ സ്വദേശി കാഞ്ഞിരത്തിങ്കൽ വീട്ടിൽ സെലസ്റ്റീൻ (30), കുഴിക്കാട്ടുശേരി പാറക്കളം സ്വദേശി മൂടവീട് സിജോ (35), തുമ്പൂർ സ്വദേശി കൊളങ്ങരപറമ്പിൽ നവീൻ (29), പുത്തൻചിറ സ്വദേശി ചെറാട്ട് വീട്ടിൽ ശ്രീജേഷ് (39), താഴേക്കാട് സ്വദേശി പാലക്കൽ നിഖിൽ (34) എന്നിവരെയാണ് ഇരിങ്ങാലക്കുട സി.ഐ. അനീഷ് കരീം, […]
കെ.എസ്.ആർ.ടി.സി ബസുകളിൽ മോഷണം പതിവാക്കിയയാൾ പിടിയിൽ
തൃശൂർ: കെ.എസ്.ആർ.ടി.സി ബസുകളിൽ മോഷണം പതിവാക്കിയ തമിഴ്നാട് സ്വദേശി അറസ്റ്റിൽ.രാമനാഥപുരം മുടുക്കുളത്തൂർ കീലപച്ചേരി സ്വദേശി മുത്തുകൃഷ്ണനെ (39) ആണ് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നവംബർ മൂന്നിനാണ് സംഭവം. കെ.എസ്.ആർ.ടി.സി ലോഫ്ലോർ ബസ് കോട്ടയത്തുനിന്ന് കോഴിക്കോട്ടേക്ക് വന്നപ്പോൾ തൃശൂരിൽ നിർത്തിയിട്ടിരുന്നു. മൊബൈൽ ഫോണും പഴ്സും ബാഗിനുള്ളിൽ വെച്ച് ടോയ്‍ലറ്റിൽ പോകാനിറങ്ങിയ യുവതിയുടെ ബാഗ് മോഷ്ടിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. രണ്ട് മൊബൈൽ ഫോൺ, 1000 രൂപ, എ.ടി.എം കാർഡുകൾ തുടങ്ങിയവ […]
തൃപ്രയാർ ഏകാദശി ദിവസം പ്രായമായ നാല് സ്ത്രീകളുടെ മാല കവർന്ന കേസിൽ മോഷണ സംഘം അറസ്റ്റിൽ
തൃപ്രയാർ: തൃപ്രയാർ ഏകാദശി ദിവസം പ്രായമായ നാല് സ്ത്രീകളുടെ മാല കവർന്ന കേസിൽ തമിഴ്നാട്ടുകാരായ നാല് സ്ത്രീകളെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷ്മി, അനിത, സന്ധ്യ, അംബിക എന്നിവരാണ് പിടിയിലായത്. സ്ഥിരമായി ഉത്സവങ്ങളിലും ആളുകൾ കൂട്ടംകൂടുന്ന ഇടങ്ങളിലും സംഘമായി എത്തി തിരക്കുണ്ടാക്കി മാല കവർന്ന് പെട്ടെന്ന് അവിടെ നിന്ന് മാറുന്നതാണ് ഇവരുടെ രീതി. ഇവരെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃപ്രയാർ ശ്രീരാമക്ഷേത്രത്തിലെ 58 സി.സി.ടി.വി കാമറകൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. എസ്.എച്ച്.ഒ കെ.എസ്. […]
പോക്സോ കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും ശിക്ഷ
കൊടുങ്ങല്ലൂർ: പോക്സോ കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 2013ൽ എടവിലങ്ങിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലാണ് ശിക്ഷ. എടവിലങ്ങ് കുന്നത്ത് സുമേഷിനാണ് (41) ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സെഷൻസ് സ്പെഷൽ പോക്സോ കോടതി ജഡ്ജി കെ.പി. പ്രദീപ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.എൻ. സിനിമോൾ ഹാജറായി. പ്രോസിക്യൂഷൻ സഹായികളായി പൊലീസ് ഉദ്യോഗസ്ഥരായ രജനി, ഉണ്ണികൃഷ്ണൻ എന്നിവരും ഹാജറായിരുന്നു. കൊടുങ്ങല്ലൂർ സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന […]