
തൃശൂർ: ഓപറേഷൻ തൂഫാന്റ ഭാഗമായി നടത്തിയ പരിശോധനയിൽ കുന്നംകുളം പോർക്കളങ്ങാട് വിൽപനക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എം.ഡി.എം.എ പിടികൂടി. പോർക്കളങ്ങാട് ശ്രമ്പിക്കൽ ഡാനിയേലിന്റെ (23) പക്കൽ നിന്നാണ് പിടികൂടിയത്.
കുന്നംകുളം എസ്.ഐ രോഹിത്, ഡാൻസാഫ് ടീം അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തൃശൂർ സിറ്റി പൊലീസ് കമീഷണർ നകുൽ രാജേന്ദ്ര ദേശ് മുഖിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.




