കൊടുങ്ങല്ലൂർ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. ചന്തപ്പുരയിൽ താമസിക്കുന്ന ചാലാന നിർമലയുടെ വീട്ടിലാണ് സംഭവം. ബ്യൂട്ടി പാർലർ ജീവനക്കാരിയായ നിർമല രാവിലെ ജോലിക്ക് പോയി വൈകീട്ട് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അടുക്കള വാതിൽ തുറന്ന നിലയിലും ജനലഴികൾ അകറ്റി മാറ്റിയ നിലയിലുമാണ്. അലമാരകളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ടിരുന്നു. അലമാരയിൽ ബാഗിൽ സൂക്ഷിച്ച സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
തൃശൂർ കേച്ചേരിയിൽ ഭിന്നശേഷിക്കാരനായ മകനെ പിതാവ് തീകൊളുത്തി കൊന്നു
തൃശൂര്‍: ഭിന്നശേഷിക്കാരനായ മകനെ പിതാവ് മകനെ തീകൊളുത്തി കൊന്നു. കേച്ചേരി പട്ടിക്കരയിലാണ് സംഭവം. 27 വയസുള്ള ഫഹദാണ് മരിച്ചത്. ഫഹദിന്റെ പിതാവ് രായംമരയ്ക്കാര്‍ വീട്ടില്‍ സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു. മകനെ ഒഴിവാക്കാനായി തീകൊളുത്തി കൊന്നതാണെന്ന് സുലൈമാന്‍ പൊലീസിനോടു പറഞ്ഞു.
പിടിച്ചെടുത്ത കഞ്ചാവും ഹാഷിഷ് ഓയിലും നശിപ്പിച്ചു
ആമ്പല്ലൂർ: തൃശൂര്‍ റൂറല്‍ പൊലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചെടുത്ത കഞ്ചാവും ഹാഷിഷ് ഓയിലും മറ്റ് ലഹരി വസ്തുക്കളും ചിറ്റിശ്ശേരിയിലെ ഓം ശങ്കര്‍ ഓട്ടുകമ്പനിയില്‍ കത്തിച്ച് നശിപ്പിച്ചു. കൊടകര, കൊരട്ടി, കൊടുങ്ങല്ലൂര്‍, ആളൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍നിന്ന് പിടിച്ചെടുത്തവയാണിവ. 12 കേസുകളിലായി പിടിച്ചെടുത്ത 254.58 കിലോഗ്രാം കഞ്ചാവും 754 ഗ്രാം ഹാഷിഷ് ഓയിലുമാണ് നശിപ്പിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. ഷാജ് ജോസിന്‍റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് എന്‍. ശങ്കറിന്‍റെയും വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരുടെയും […]
പണം കടം നൽകാത്തതിന് ഭീഷണിപ്പെടുത്തി ഫോൺ തട്ടിയെടുത്തയാൾ അറസ്റ്റിൽ
പട്ടിക്കാട്: പണം കടം നൽകാത്ത വിരോധത്തിൽ മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ പീച്ചി പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട വടക്കഞ്ചേരി മഞ്ഞപ്ര കിഴക്കേതിൽ രാഹുൽ എന്ന അപ്പുവിനെയാണ് (25) പീച്ചി എസ്.എച്ച്.ഒ കെ.സി. ബൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചെമ്പൂത്ര സ്വദേശിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കടം ചോദിച്ച പണം നൽകാത്ത വൈരാഗ്യത്തിന് കണ്ണാറയിലെ പെട്രോൾ പമ്പിൽ എത്തിയ പരാതിക്കാരന്റെ കൈപിടിച്ച് തിരിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്തു. […]
തൃശൂരിൽ റാഗിങ് ;സീനിയർ വിദ്യാർഥികൾ ചവിട്ടി നട്ടെല്ലൊടിച്ച ബി.ടെക് വിദ്യാർഥി കിടപ്പിൽ
കൊടുങ്ങല്ലൂർ: തൃശൂരിലെ സ്വകാര്യ എഞ്ചിനീയറിങ് കോളജിൽ രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയെ ക്രൂരമായ റാഗിങ്ങിനിരയാക്കിയതായി പരാതി. അടിച്ചും ഇടിച്ചും ചവിട്ടിയും നട്ടെല്ല് പൊട്ടിയ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയായ മതിലകം വടക്കനോളി നജീബിന്റെ മകൻ സഹൽ അസിൻ (19) ഇപ്പോൾ പരസഹായമില്ലാതെ അനങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. സുഹൃത്തിനെ റാഗ് ചെയ്യാൻ ശ്രമിക്കുന്നത് തടയുന്നതിനിടെ സീനിയർ വിദ്യാർഥികൾ ക്രൂരമർദനത്തിന് ഇരയാക്കുകയായിരുന്നു. നാലാം വർഷ മെക്കാനിക്കൽ വിദ്യാർഥികളായ സംഘമാണ് തന്നെ മർദിച്ച് ഈ വിധമാക്കിയതെന്ന് തൃശൂർ അമല ആശുപത്രിയിലെ […]
തൃശൂരില്‍ സൈക്കിൾഷോപ്പിൽ വന്‍ തീപിടിത്തം, ഒട്ടേറെ സൈക്കിളുകള്‍ കത്തി നശിച്ചു; ഒരാള്‍ക്ക് പരിക്കേറ്റു
തൃശൂര്‍ : തൃശൂരില്‍ ശക്തന്‍ സ്റ്റാന്‍ഡിന് സമീപം തീപിടിത്തം. വെളിയന്നൂര്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സൈക്കിള്‍ ഷോപ്പിന്റെ മൂന്നാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ പൊള്ളലേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒട്ടേറെ സൈക്കിളുകള്‍ കത്തിനശിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞാണ് സംഭവം.കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയില്‍ സൈക്കിളുകളും സൈക്കിള്‍ പാട്‌സുകളും സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായത്. രണ്ടാമത്തെ നിലയിലായിരുന്നു ജീവനക്കാരുണ്ടായിരുന്നത്. തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട ഇവര്‍ പുറത്തേക്കിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു.