ഹഷീഷ് ഓയിലുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

ഹഷീഷ് ഓയിലുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
ഹഷീഷ് ഓയിലുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട: മാരകലഹരി വസ്തുവായ ഹഷീഷ് ഓയിൽ ഉപയോഗിച്ചു കൊണ്ടിരിക്കെ മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി. ഇരിങ്ങാലക്കുട തുറവങ്കാട് സ്വദേശി പുത്തുക്കാട്ടിൽ അനന്തു (18), തളിയക്കാട്ടുപറമ്പിൽ ആദിത്യൻ (20), കോട്ടയം കടത്തുരുത്തി സ്വദേശി ആൽബി (19) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ് പി. ബാബു കെ. തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.ബി. സിബിൻ, അനീഷ് കരീം എന്നിവരുടെ സംഘങ്ങൾ പിടികൂടിയത്. അനന്തുവും ആദിത്യനും മുമ്പും പൊലീസ് പിടിയിലായിട്ടുണ്ട്.

എസ്.ഐമാരായ കെ.എസ്. സുബിന്ത്, ഷാജൻ എം.എസ്, ദാസൻ മുണ്ടയ്ക്കൽ, സീനിയർ സി.പി.ഒമാരായ എ.ബി. സതീഷ്, സി.കെ. ബിജുകുമാർ, ബിലഹരി, കെ.എസ്. ഉമേഷ്, ധനലക്ഷ്മി, ഇ.എസ്. ജീവൻ, സോണി സേവ്യർ എന്നിവർ രണ്ടു സംഘങ്ങളായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

Leave a Reply

error: Content is protected !!