പിടിച്ചെടുത്ത കഞ്ചാവും ഹാഷിഷ് ഓയിലും നശിപ്പിച്ചു

പിടിച്ചെടുത്ത കഞ്ചാവും ഹാഷിഷ് ഓയിലും നശിപ്പിച്ചു
പിടിച്ചെടുത്ത കഞ്ചാവും ഹാഷിഷ് ഓയിലും നശിപ്പിച്ചു

ആമ്പല്ലൂർ: തൃശൂര്‍ റൂറല്‍ പൊലീസ് പരിധിയിലെ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചെടുത്ത കഞ്ചാവും ഹാഷിഷ് ഓയിലും മറ്റ് ലഹരി വസ്തുക്കളും ചിറ്റിശ്ശേരിയിലെ ഓം ശങ്കര്‍ ഓട്ടുകമ്പനിയില്‍ കത്തിച്ച് നശിപ്പിച്ചു. കൊടകര, കൊരട്ടി, കൊടുങ്ങല്ലൂര്‍, ആളൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി പൊലീസ് സ്റ്റേഷനുകളുടെ പരിധിയില്‍നിന്ന് പിടിച്ചെടുത്തവയാണിവ.

12 കേസുകളിലായി പിടിച്ചെടുത്ത 254.58 കിലോഗ്രാം കഞ്ചാവും 754 ഗ്രാം ഹാഷിഷ് ഓയിലുമാണ് നശിപ്പിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. ഷാജ് ജോസിന്‍റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് എന്‍. ശങ്കറിന്‍റെയും വിവിധ സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാരുടെയും സാന്നിധ്യത്തിലാണ് ഇവ നശിപ്പിച്ചത്.

Leave a Reply

error: Content is protected !!