ന്യൂഡല്‍ഹി: തൃശൂരിലെ ഫ്ലാറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം ശിക്ഷക്കെതിരെ മുഹമ്മദ് നിഷാം നല്കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ്. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യത്തോടൊപ്പം ജാമ്യം അനുവദിക്കണമെന്ന അപേക്ഷയും ഹിഷാമിന് വേണ്ടി ഹാജരായ മുൻ അറ്റോണി ജനറൽ മുകുൽ രോഹത്ഗിയും അഡ്വ. ഹാരിസ് ബീരാനും ചേർന്ന് മുന്നോട്ടുവെച്ചു. ഒമ്പതു വര്‍ഷമായി നിഷാം ജയിലില്‍ കഴിയുകയാണെന്നാണ് അഭിഭാഷകരുടെ വാദം.
മൂന്നുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ചാലക്കുടി സ്വദേശിയായ 58കാരന് 35 വർഷം തടവും 80,000 രൂപ പിഴയും
ഇരിങ്ങാലക്കുട: മൂന്നുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ചാലക്കുടി സ്വദേശിയായ 58കാരന് 35 വർഷം തടവും 80,000 രൂപ പിഴയും വിധിച്ചു. ചാലക്കുടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി പുളിക്കൻ വീട്ടിൽ വിൽസനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷവും ഒമ്പതുമാസവും കൂടി ശിക്ഷ അനുഭവിക്കണം. ചാലക്കുടി സി.ഐ ആയിരുന്ന കെ.എസ്. സന്ദീപ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ സി.ഐ. സൈജു കെ. പോൾ […]
അതിഥി തൊഴിലാളിയെ വെട്ടി പരിക്കേൽപ്പിച്ചു ; പ്രതി അറസ്റ്റിൽ
തൃശൂർ നഗരത്തിൽ വെച്ച് ഒഡീഷ സ്വദേശിയെ ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ച കേസിൽ തമിഴ്നാട് ഈറോഡ് സത്യമംഗലം സ്വദേശി അറുമുഖൻ (39) എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി 28 രാവിലെ 6 മണിക്കാണ് കേസിനാസ്പദമായ സംഭവം. തൃശൂർ എം.ഓ. റോഡ് ജംഗ്ഷനു സമീപം വെച്ച് ഒഡീഷ സ്വദേശി രഞ്ജിത്ത് മെഹന്ദി എന്നയാൾ ഗുരുതര പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ പി.ലാൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് […]
തൃശൂര്‍ കയ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച
കയ്പമംഗലത്ത് അടച്ചിട്ട വീട് കുത്തിത്തുറന്ന് കവർച്ച. എഴുപതിനായിരം രൂപയും നാൽപ്പതിനായിരം രൂപ വിലയുള്ള വാച്ചും നഷ്ടപ്പെട്ടു. മൂന്നുപീടിക ബീച്ച് റോഡിലുള്ള വായനശാലയ്ക്കടുത്ത് തേപറമ്പിൽ അഷറഫിന്റെ വീട്ടിലാണ് സംഭവം. അഷ്റഫും കുടുംബവും കോയമ്പത്തൂരിലായിരുന്നു. ജനുവരി 20-നാണ് ഇവർ കോയമ്പത്തൂരിലേക്ക് പോയത്. കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴാണ് മുൻവാതിലിന്റെ ലോക്ക് തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീട് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. അഞ്ച് മുറികളിലും കയറിയ മോഷ്ടാക്കൾ അലമാരകൾ തുറന്ന് സാധനങ്ങളെല്ലാം വലിച്ച് പുറത്തിട്ട നിലയിലായിരുന്നു. അലമാരയിൽ ബാഗിലാക്കി സൂക്ഷിച്ചിരുന്ന പണവും വാച്ചുമാണ് […]
ഉടുമ്പിനെ പിടിച്ച് കറി വച്ച കേസിൽ നാല് പേർ പിടിയിൽ.
കോതമംഗലത്ത് ഉടുമ്പിനെ പിടിച്ച് കറി വച്ച കേസിൽ നാല് പേർ പിടിയിൽ. അഞ്ചാംമൈൽ സെറ്റിൽമെന്റിലെ ബാബു കെ.എം , മജേഷ് ടിഎം, മനോഹരൻ ടികെ ,പൊന്നപ്പൻ എന്നിവരാണ് അറസ്റ്റിലായത്. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറസ്റ്റേഷൻ പരിധിയിലാണ് സംഭവം. ഫോറസ്റ്റ് ഓഫിസർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് പരിശോധന നടത്തിയത്. മജേഷും ബാബുവും ചേർന്നാണ് ഉടുമ്പിനെ പിടിച്ച് കറിവച്ചത്. ഇവർ മറ്റു പ്രതികളുമായി കറി പങ്കുവയ്ക്കുകയായിരുന്നു. ഫോറസ്റ്റ് ഓഫിസർമാർ ഇവിടെത്തുമ്പോൾ ഇവർ മറ്റുള്ളവരുമായി ചേർന്ന് ഉടുമ്പിനെ കഴിക്കുകയായിരുന്നു.തുടർന്ന് […]
തീരക്കടലിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ട് മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി
ചാവക്കാട്: തീരക്കടലിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ട് മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി. എറണാകുളം മുനമ്പം സ്വദേശി ആൻറണി ജോയുടെ എലോയ് എന്ന ബോട്ടാണ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മുനക്കക്കടവ് അഴിമുഖത്തിനു സമീപം അനധികൃതമായി രാത്രിയിൽ മത്സ്യബന്ധനം നടത്തുകയും കരയോട് ചേർന്ന് വലയടിക്കുകയും ചെയ്തതിനാണ് ബോട്ട് പിടികൂടിയത്. നിയമം ലംഘിച്ചതിനു 2.5 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ സുലേഖ പറഞ്ഞു. ബോട്ടിലുണ്ടായിരുന്ന മത്സ്യം ഹാർബറിൽ ലേലം ചെയ്തു 3500 രൂപ […]