മാള: ക്രിസ്മസ്-പുതുവത്സര സ്പെഷൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിൽ അനധികൃത പുകയില ഉൽപന്നങ്ങൾ പിടികൂടി. മാള പള്ളിപ്പുറം താണികാട് ചെന്തുരുത്തി സുബ്രഹ്മണ്യനെയാണ് (58) എക്സൈസ് ഇൻസ്പെക്ടർ എം. ഷാംനാഥും സംഘവും പിടികൂടിയത്. മാള കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തും സ്കൂൾ, കോളജ് വിദ്യാർഥികൾക്കിടയിലും പുകയില ഉൽപന്നങ്ങൾ വിൽക്കുന്നവരെ നിരീക്ഷിക്കാനുള്ള ‘ഓപറേഷൻ സ്റ്റുഡന്റി’ന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. പ്രിവന്റിവ് ഓഫിസർ പി.വി. ബെന്നി, സിവിൽ എക്സൈസ് ഓഫിസർ ഒ.ബി. ശോബിത്ത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
കരിങ്ങോൾച്ചിറയിൽ ചത്ത പശുവിനെ ചാക്കിൽ കെട്ടി തള്ളി സമൂഹവിരുദ്ധർ
പുത്തൻചിറ : പുത്തൻചിറ കരിങ്ങോൾച്ചിറയിൽ സമൂഹവിരുദ്ധർ ചത്ത പശുവിനെ ചാക്കിൽ കെട്ടി തള്ളി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ചത്ത പശുവിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്. പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പശുവിനെ മറവുചെയ്തു. ആഴ്ചകൾക്ക് മുമ്പ് പുത്തൻചിറ പഞ്ചായത്തിലെ നെയ്തക്കുടിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ ചത്ത പശുവിനെ പഞ്ചായത്ത് അധികൃതർ ഇടപെട്ട് മറവുചെയ്തിരുന്നു. സമൂഹവിരുദ്ധരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തളിക്കുളത്ത് യുവതി ആത്മഹത്യ ചെയ്ത കേസിൽ യുവാവിന് അഞ്ച് വർഷം തടവ്
ചാവക്കാട്: തളിക്കുളത്ത് യുവതിയുടെ ആത്മഹത്യയിൽ യുവാവിനെതിരെ പ്രേരണകുറ്റത്തിൽ അഞ്ച് വർഷം തടവും 25,000 രൂപ പിഴയും. തളിക്കുളങ്ങര അമ്പലംദേശം വട്ടാലി സനേഷിനെയാണ് (സനു-24) ചാവക്കാട് കോടതി ശിക്ഷിച്ചത്. ഏങ്ങണ്ടിയൂർ വില്ലേജ് ഏത്തായി ലക്ഷംവീട് കോളനിയിൽ താമസിച്ചിരുന്ന വടക്കൻ വീട്ടിൽ ശ്യാമിലിയാണ് (21) പ്രതിയുമായുള്ള പ്രണയബന്ധം തകർന്നതിനുള്ള മനോവിഷമത്തിൽ നിരാശ തോന്നി കുന്നിക്കുരു പായസത്തിൽ അരച്ച് ചേർത്ത് കഴിച്ച് മരിച്ചത്. 2014 മെയ് 30ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. സനേഷ് ആത്മഹത്യ ചെയ്ത ശ്യാമിലിയുമായി പ്രണയത്തിലായിരുന്നു. […]
പിതാവിനുനേരെ വീശിയ കത്തി തടഞ്ഞു; ചെറുതുരുത്തിയിൽ യുവാവിന്റെ കൈപ്പത്തി അറ്റു
ചെറുതുരുത്തി: പിതാവിനുനേരെ ബന്ധുവീശിയ കത്തി തടഞ്ഞ യുവാവിന്റെ കൈപ്പത്തി അറ്റുപോയി. തൃശൂർ ചെറുതുരുത്തി വട്ടപറമ്പിൽ ബംഗ്ലാവ് വീട്ടിൽ നിബിന്റെ(22) വലതുൈകപ്പത്തിയാണ് അറ്റുപോയത്. മതിൽ കെട്ടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിനു കാരണം. പ്രതി കൃഷ്ണകുമാർ ഒളിവിലാണ്. നിബിന്റെ ചെറിയച്ഛന്റെ മകനാണ് പ്രതി. ആദ്യം തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയ നിബിനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസിൽ പ്രതികള്‍ പിടിയില്‍
കൊടകര: കാവനാട് യുവാവിനെ തലക്ക് വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേരെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു. കാവനാട് സ്വദേശികളായ പാലക്കല്‍ ധനീഷ് (33), തൃക്കാശ്ശേരി സുമേഷ് (35), സുര്‍ജിത്ത് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റത്തൂര്‍കുന്ന് കുറുവത്ത് വീട്ടില്‍ ജനകന്‍ എന്ന റെനീഷിനെയാണ്(24) മൂന്നംഗസംഘം തലക്ക് അതിമാരകമായി വെട്ടിപ്പരിക്കേല്‍പിച്ചത്. തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അതിതീവ്രപരിചരണ വാര്‍ഡില്‍ ചികിത്സയിലാണ് ഇയാള്‍. പ്രതികള്‍ ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ കൊടകര ശാന്തി ആശുപത്രിക്ക് സമീപം കൊടകര എസ്.എച്ച്.ഒ ജയേഷ് ബാലന്റെ […]
ബസിന് നേരെ കല്ലേറ്; യാത്രക്കാരിക്ക് പരിക്ക്, മധ‍്യവയസ്കൻ പിടിയിൽ
കുന്നംകുളം: ബസിനു നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയുടെ തലക്ക് പരിക്കേറ്റു. സംഭവത്തിൽ മധ്യവയസ്കൻ പിടിയിൽ. ചാലിശ്ശേരി പെരുമണ്ണൂർ മാരോട്ട് വീട്ടിൽ നാരായണന്റെ ഭാര്യ പ്രേമലതക്കാണ് (47) പരിക്കേറ്റത്. കാണിപ്പയ്യൂർ സ്വദേശി ഇടത്തൂർ വീട്ടിൽ രവിയെ (58) കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തു. തൃശൂരിൽനിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ജയ് ഗുരു ബസിൽ മദ്യപിച്ചു കയറിയ പ്രതി കണ്ടക്ടറുമായി വാക്കുതർക്കമുണ്ടായതോടെ ബസ് ജീവനക്കാർ പ്രതിയെ കാണിപ്പയ്യൂരിൽ ഇറക്കി വിട്ടു. ഇതോടെ പ്രതി കല്ലെടുത്ത് ബസിന് നേരെ എറിയുകയായിരുന്നു. ആദ്യം […]