ഇരിങ്ങാലക്കുട: ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. പിണ്ടി പെരുന്നാളിന് തന്നെ അറിയിക്കാതെ പോയ ദേഷ്യത്തിൽ ഭാര്യയുടെ തലയിൽ വെട്ടുകയും പല്ലുകൾ അടിച്ചു കൊഴിച്ച് മാരകമായി പരിക്കേൽപിക്കുകയും ചെയ്ത് ഒളിവിൽ പോയ തഴേക്കാട് പനമ്പിള്ളി വീട്ടിൽ ബിജുവാണ് (45) പിടിയിലായത്. ഇരിങ്ങാലക്കുട പൊലീസ് ഇൻസ്പെക്ടർ അനീഷ് കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പറമ്പി റോഡിലുള്ള തറവാടിന്റെ പരിസരത്ത് നിന്ന് പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.ഐ ഷാജൻ, സ്പെഷൽ ബ്രാഞ്ച് എസ്.ഐ സജിബാൽ, […]
പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വിമുക്തഭടന് 66 വർഷം തടവ്
ചെറുതോണി: പീഡനക്കേസിൽ വിമുക്തഭടന് 66 വർഷം കഠിന തടവും 80,000 രൂപ പിഴയും. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോതമംഗലം കുത്തുകുഴി സ്വദേശിയായ 38കാരനെയാണ് ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജി ടി.ജി. വർഗീസ് ശിക്ഷിച്ചത്. പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി മദ്യം നൽകി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിച്ചു എന്നാണ് കേസ്. പിഴ ഒടുക്കാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണം. വിവിധ വകുപ്പുകളിൽ ലഭിച്ച ശിക്ഷയിൽ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി തടവ് അനുഭവിച്ചാൽ മതിയെന്നും കോടതി […]
വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് പിടിയിൽ
കുന്നംകുളം: കേച്ചേരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതിയെ കുന്നംകുളം പൊലീസ് പിടികൂടി. ഇരിങ്ങാലക്കുട പുത്തൻതോട് വടക്കേടത്ത് വീട്ടിൽ സംഗമേശനാണ് (34) അറസ്റ്റിലായത്. ഭർത്താവ് മരിച്ച യുവതിയെ 2020 മുതൽ 22 വരെ പീഡിപ്പിക്കുകയും മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി. വീടും സ്ഥലവും എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
റെയിൽവേ സ്റ്റേഷനിൽ നാല് കിലോ കഞ്ചാവുമായി കൊല്ലം സ്വദേശിയായ യുവാവ് പിടിയിൽ
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് നാലു കിലോ കഞ്ചാവുമായി കൊല്ലം സ്വദേശിയായ യുവാവ് പിടിയിൽ. ഒഡിഷയിൽനിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി നിഷാദിനെ (34) ആണ് തൃശൂർ എക്സൈസ് റേഞ്ച് പാർട്ടിയും ആർ.പി.എഫും എക്സൈസ് ഇന്റലിജൻസ് പാർട്ടിയും ചേർന്ന് പിടികൂടിയത്. ആന്ധ്രയിൽ കഞ്ചാവ് ലഭ്യത കുറഞ്ഞതിനാൽ ഒഡിഷയിൽനിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കഞ്ചാവ് വരുന്നതത്രെ. തൃശൂരിൽ കഞ്ചാവിന്റെ ലഭ്യത കുറവ് മനസ്സിലാക്കിയ പ്രതികൾ ഇത് കൂടിയ വിലക്ക് വിൽപ്പന നടത്താനാണ് തൃശൂരിൽ ഇറങ്ങിയത്. ആവശ്യക്കാരെ തേടി […]
മൊടവാറക്കുന്ന് ചന്ദനംകൊള്ള: രണ്ടുപേർകൂടി പിടിയിൽ
വടക്കാഞ്ചേരി : മൊടവാറക്കുന്നിലെ ചന്ദനക്കൊള്ളക്കേസിൽ രണ്ടുപേർകൂടി പിടിയിലായി. ചന്ദനം മുറിക്കുന്നതിനിടയിൽ സേലം ഏർക്കാട് വെള്ളയൻ ചന്ദ്രനെ(42) തിങ്കളാഴ്ച രാത്രി ഏഴിന് വനപാലകർ പിടികൂടിയിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുപ്രതികൾ വനത്തിനുള്ളിലേക്ക് ഓടിരക്ഷപ്പെട്ടിരുന്നു. മുറിച്ച ചന്ദനത്തിന്റെ കാതലുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് മുള്ളൂർക്കര സ്കൂളിനു സമീപത്തുനിന്ന് ചൊവ്വാഴ്ച പുലർച്ചെ ഏർക്കാട് സ്വദേശികളായ കലൈ സെൽവൻ(38), രാമകൃഷ്ണൻ(44) എന്നിവരെ പിടികൂടിയത്. ഇവരുടെ സഹായത്തോടെ മറ്റ് പ്രതികളെ ഫോണിൽ ബന്ധപ്പെട്ട് വിളിച്ച് പിടികൂടാൻ ശ്രമിച്ചെങ്കിലും മുള്ളൂർക്കര റെയിൽവേ സ്റ്റേഷനു സമീപം വനപാലകരെ കണ്ടതോടെ രക്ഷപ്പെട്ടു. ഏർക്കാട് സ്വദേശികളായ […]
യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: മുഖ്യപ്രതി പിടിയിൽ
കുന്നംകുളം: യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. ഗുരുവായൂർ വടക്കൻതുള്ളി വീട്ടിൽ ആരോമലിനെയാണ് (27) കുന്നംകുളം സി.ഐ യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നവംബർ 16നാണ് കേസിനാസ്പദമായ സംഭവം. യുവതി താമസിക്കുന്ന വീടിന് സമീപത്തെ റോഡിൽനിന്ന് ബലമായി കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ മദ്യക്കുപ്പി കൊണ്ട് തലയിൽ അടിച്ച് കാറിൽ വെച്ച് പീഡിപ്പിച്ചു. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിൽ മൊഴി നൽകിയിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ […]