തൃശൂർ: വരവൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പൂർവ വിദ്യാർഥി സംഗമം നടക്കുന്നതിനിടെ വടിവാൾ വീശി രണ്ടംഗ സംഘം. ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് വടിവാൾ വീശിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമി സംഘത്തിലെ ഒരാളുടെ ബൈക്കുമായി സ്കൂളിലെത്തിയ ഒരാളുടെ വാഹനം തട്ടിയിരുന്നു. ഇത് ചോദിക്കാനാണിവർ വടിവാളുമായെത്തിയതെന്ന് പറയുന്നു. അക്രമികളെ മറ്റുള്ളവർ ഇടപെട്ട് സ്കൂളിൽ നിന്നും പറഞ്ഞയച്ചിരുന്നു.
സ്ത്രീധനത്തിനുവേണ്ടി വേറൊരു കല്യാണം; ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കില്‍ തളളി; ഭർത്താവ് കുറ്റക്കാരനെന്ന് കോടതി
തിരുവനന്തപുരം; മറ്റൊരു വിവാഹം കഴിക്കാൻ ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് കഷ്ണങ്ങളാക്കി സെപ്റ്റിക് ടാങ്കിൽ തള്ളിയ കേസിൽ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി. ആനാട് വേങ്കവിള തവലോട്ടുകോണം നാല് സെന്റ് കോളനി ജീനാഭവനില്‍ സുനിതയെ ഭര്‍ത്താവ് ജോയ് ആന്റണി കൊലപ്പെടുത്തിയ കേസിലാണ് കുറ്റക്കാരനെന്ന് തെളിഞ്ഞത്. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ. വിഷ്ണു 17ന് ശിക്ഷ വിധിക്കും. പ്രതിയുടെ ജാമ്യം റദ്ദാക്കി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു. സ്ത്രീധനത്തിനായി മറ്റൊരു വിവാഹം കഴിക്കാനാണ് പ്രതി ജോയ് ഭാര്യ സുനിതയെ […]
കുന്നംകുളം കവർച്ച: പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തു
കുന്നംകുളം: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രതിയെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച ഉച്ചക്കുശേഷം ഒന്നരയോടെ വൻ പൊലീസ് സംഘമാണ് പ്രതി കണ്ണൂർ ഇരിട്ടി ഇസ്മായിലിനെ കൊണ്ടുവന്നത്. കുന്നംകുളം അസി. പൊലീസ് കമീഷണർ ടി.എസ്. സിനോജ്, സി.ഐ യു.കെ. ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണ് കൊണ്ടുവന്നത്. വൻ ജനക്കൂട്ടവും സ്ഥലത്തുണ്ടായിരുന്നു. പ്രതിക്കെതിരെ ധർമടം, എളമക്കര, മലപ്പുറം, തൃക്കാക്കര, കോഴിക്കോട് മെഡിക്കൽ കോളജ്, കോഴിക്കോട് ടൗൺ, ഫറൂക്ക്, നല്ലളം, കായംകുളം, പത്തനാപുരം, കളമശേരി പൊലീസ് […]
ചേറ്റുവ ഹാർബറിന് സമീപം കഞ്ചാവ് ചെടി
വാടാനപ്പള്ളി: ചേറ്റുവ ഹാർബറിന് സമീപത്ത് കഞ്ചാവ് ചെടി കണ്ടെത്തി. ഹാർബറിലെ ചുമട്ടുതൊഴിലാളികളാണ് 22 സെന്റി മീറ്റർ ഉയരമുള്ള ചെടി കണ്ടത്. വിവരമറിയിച്ചതോടെ എക്സൈസ് വാടാനപ്പള്ളി റേഞ്ച് ഇൻസ്പെക്ടർ സച്ചിനും സംഘവും സ്ഥലത്തെത്തി. മേഖലയിൽ പരിശോധന നടത്തി. തീരദേശത്ത് കഞ്ചാവിന്റെ വിൽപനയും ഉപയോഗവും വ്യാപകമാണ്.
കുന്നംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതി കസ്റ്റഡിയിൽ
കുന്നംകുളം: കുന്നംകുളത്ത് പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ പ്രതി കസ്റ്റഡിയിൽ. കണ്ണൂർ സ്വദേശിയായ മോഷ്ടാവിനെ പത്തനംതിട്ടയിൽ നിന്ന് പിടികൂടിയെന്നാണ് സൂചന. കുന്നംകുളം ശാസ്ത്രിജി നഗറിൽ പ്രശാന്തി വീട്ടിൽ റിട്ട. പ്രഫ. രാജൻ-ദേവി ദമ്പതികളുടെ വീട്ടിലാണ് കഴിഞ്ഞ ഒന്നിന് കവർച്ച നടന്നത്. 96 പവൻ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടിരുന്നത്. പകൽ മോഷണം നടത്തുന്ന പ്രതികളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. സമീപത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ചതിൽ അപരിചിതരെന്ന് മനസ്സിലാക്കിയവരെക്കുറിച്ചും അന്വേഷിച്ചിരുന്നു. പകൽ പൂട്ടി കിടക്കുന്ന വീടുകൾ ഉന്നം […]
കൊറിയര്‍ സ്ഥാപനത്തില്‍നിന്ന് ഡെലിവറി ചെയ്യാന്‍ ഏല്പിച്ച കാറുമായി മുങ്ങിയ ഹരിയാന സ്വദേശി പിടിയിൽ
കുന്നംകുളം: സ്വകാര്യ കൊറിയര്‍ സ്ഥാപനത്തില്‍നിന്ന് ഡെലിവറി ചെയ്യാന്‍ ഏല്പിച്ച കാറുമായി മുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ കുന്നംകുളം പൊലീസ് പിടികൂടി. ഹരിയാന സ്വദേശി ദീവാനി ജില്ലയില്‍ ഔഹീ കൗശികിനെയാണ് (21) കുന്നംകുളം പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ചൂണ്ടൽ സ്വദേശി മോഹനന്റെ പരാതിയിലാണ് അറസ്റ്റ്. ചൂണ്ടലിലെ സ്വകാര്യ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ കഴിഞ്ഞ 22നാണ് കാസർകോട്ട് കാർ എത്തിക്കാൻ മോഹനൻ ഏൽപിച്ചത്. കാർ എത്താതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ മുങ്ങിയതായി അറിയുന്നത്. പരാതിയെ തുടർന്ന് […]