പാവറട്ടി: ക്രൈസ്റ്റ് കിങ് ഗേൾസ് ഹൈസ്കൂളിൽ 40 വിദ്യാർഥികൾക്ക് കടന്നൽ കുത്തേറ്റു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നേകാലോടെ ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് സംഭവം. സമീപത്തെ വീട്ടിലെ പനയുടെ മുകളിലെ കടന്നൽ കൂട് ഇളകിയാണ് ആക്രമിച്ചത്. വിദ്യാർഥികളെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സംഭവത്തെ തുടർന്ന് ഭൂരിഭാഗം വിദ്യാർഥികളും ഭയചകിതരായതിനാൽ ക്ലാസുകൾ നിർത്തി. സംഭവത്തിന് ശേഷം പി.ടി.എ യോഗം ചേർന്നു. കുട്ടികൾക്ക് ബോധവത്കരണം നൽകാനും കൗൺസലിങ് നടത്താനും യോഗം തീരുമാനിച്ചു. കൂട് നശിപ്പിക്കാൻ നടപടിയെടുത്തതായി പ്രധാനാധ്യാപിക പറഞ്ഞു.
ചാലക്കുടിയിൽ അഞ്ച് ഹോട്ടലില്‍ പഴകിയ ഭക്ഷണം പിടികൂടി
ചാലക്കുടി: ചാലക്കുടിയിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. 12 ഹോട്ടലുകളിലായിരുന്നു പരിശോധന. സെന്റ് ജെയിംസ് ആശുപത്രി കാന്റീൻ, ആനമല ജങ്ഷനിലെ പാരഡൈസ് ഹോട്ടല്‍, ടൗണ്‍ഹാളിന് മുന്നിലെ മോഡി ലൈവ് ബേക്സ്, ഹർഷവർധന ബാർ, കാരിസ് ഫാസ്റ്റ് ഫുഡ് എന്നിവിടങ്ങളിൽനിന്നാണ് പിടികൂടിയത്. ഇറച്ചി വിഭവങ്ങൾ, മുട്ട, മീൻ, സാലഡുകൾ, ബിരിയാണി റൈസ്, ചപ്പാത്തി, ആട്ട, നിരവധി വട്ടം ഉപയോഗിച്ച് എണ്ണ തുടങ്ങിയവ പിടിച്ചെടുത്തു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. […]
ഒറ്റ ഫോണിൽ വീട്ടുമുറ്റത്തെത്തും മൃഗഡോക്ടർ
കൊടുങ്ങല്ലൂർ: മൃഗചികിത്സ സംവിധാനങ്ങൾ വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കയ്പമംഗലം മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും സേവനം ലഭിക്കുന്ന രീതിയിൽ മൊബൈൽ വെറ്ററിനറി യൂനിറ്റ് സജ്ജമാക്കുന്നു. 24 മണിക്കൂർ പ്രവർത്തിക്കുന്ന 1962 എന്ന ടോൾഫ്രീ നമ്പറിൽ ഒരു കേന്ദ്രീകൃത കോൾ സെന്റർ വഴിയാണ് പ്രവർത്തനം. കന്നുകാലികളെ വളർത്തുന്നവരിൽനിന്ന് കോളുകൾ സ്വീകരിക്കുകയും അവ കോൾ സെന്ററിലെ വെറ്ററിനറി ഡോക്ടർക്ക് കൈമാറുകയും ചെയ്യും. വെറ്ററിനറി സർജൻ, പാരാവെറ്ററിനറി സ്റ്റാഫ്, ഡ്രൈവർ കം അറ്റെൻഡർ എന്നിവർ വാഹനത്തിൽ ഉണ്ടായിരിക്കും. ഉച്ചക്ക് ഒന്നുമുതൽ രാത്രി […]
ഗുരുവായൂരില്‍ ഡെങ്കിപ്പനി പടരുന്നു; നാടോടി സംഘങ്ങളുടെ രക്തപരിശോധന നടത്തി
ഗുരുവായൂര്‍: നഗരസഭയിലെ വാര്‍ഡുകളില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ നാടോടി സംഘങ്ങളുടെ രക്തപരിശോധന നടത്തി. 21 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. വാര്‍ഡ് 27ലാണ് കൂടുതല്‍ രോഗബാധിതര്‍. ജില്ല മെഡിക്കല്‍ ഓഫിസറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശമനുസരിച്ചാണ് നാടോടി സംഘങ്ങളെ പരിശോധിച്ചത്. 62 പേരുടെ രക്ത സാമ്പിള്‍ പരിശോധനക്കെടുത്തു. സംഘത്തിലെ ആറ് സ്ത്രീകള്‍ ഗര്‍ഭിണികളാണ്. ഒരു വയസ്സിനുതാഴെ എട്ട് കുട്ടികളും അഞ്ച് വയസ്സിനുതാഴെ 28 കുട്ടികളുമുണ്ട്. മിക്ക കുട്ടികളും രോഗപ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരും വാക്സിനേഷന് കാര്‍ഡ് ഇല്ലാത്തവരാണെന്നും കണ്ടെത്തി.നെന്മിനി, വെട്ടത്ത് […]
വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാന പാതയിൽ എൻജി. കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം
എരുമപ്പെട്ടി (തൃശൂർ): വടക്കാഞ്ചേരി-കുന്നംകുളം സംസ്ഥാന പാതയിൽ കുണ്ടന്നൂർ ചുങ്കത്തിന് സമീപം കോളജ് ബസ് ഹോട്ടലിലേക്ക് ഇടിച്ചു കയറി നിരവധി പേർക്ക് പരിക്ക്. ഇന്ന് രാവിലെ 9.30ഓടെയാണ് അപകടം. പരിക്കേറ്റ വിദ്യാർഥികളെയും ഹോട്ടൽ ജീവനക്കാരെയും വടക്കാഞ്ചേരിയിൽനിന്നും എരുമപ്പെട്ടിയിൽനിന്നും എത്തിയ ആംബുലൻസുകളിൽ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു വരുന്നു. മലബാർ എൻജിനീയറിങ് കോളജിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.ഹോട്ടൽ ജീവനക്കാർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവർക്ക് തല ചുറ്റൽ ഉണ്ടായതാണ് […]
ലഹരി വസ്തുക്കളുമായി രണ്ട് പേർ അറസ്റ്റിൽ
ചാവക്കാട്: ലഹരി വസ്തുക്കളുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. മണത്തല വഞ്ചിക്കടവ് മേത്തി വീട്ടിൽ ഷജീർ (30), വെങ്കിടങ്ങ് പുതുവീട്ടിൽ റമീസ് (25) എന്നിവരെയാണ് ചാവക്കാട് എസ്.എച്ച്.ഒ വിപിൻ കെ. വേണുഗോപാലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചാവക്കാട് ആശുപത്രി റോഡിൽ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് 0.26 ഗ്രാം എം.ഡി.എം.എയുമായി യുവാക്കളെ പിടികൂടിയത്. എസ്.ഐമാരായ വിജിത്ത്, ബിജു, സീനിയർ സി.പി.ഒമാരായ സന്ദീപ്, ഷെബി, സി.പി.ഒമാരായ പ്രദീപ്, അനസ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.