ചാവക്കാട്: സി.പി.എം പ്രവർത്തകനായ കുന്നംകുളം വെസ്റ്റ് മങ്ങാട് നമ്പ്രത്ത് പ്രഭാകരന്റെ മകൻ നിഷിദ് കുമാറിനെ (45) വധിക്കാൻ ശ്രമിച്ച കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകർക്ക് അഞ്ചുവർഷം തടവും 10,000 രൂപ പിഴയും. വെസ്റ്റ് മങ്ങാട് സ്വദേശികളായ കോതോട്ട് വീട്ടിൽ നവീൻ പുഷ്കരൻ (28), ഏറത്ത് വീട്ടിൽ ഗൗതം സുധീർ (ഡാഡു – 29), നമ്പ്രത്ത് വീട്ടിൽ സനിൽ ഗോപി (30), പാറയിൽ വീട്ടിൽ സജിത്ത് സിദ്ധാർത്ഥൻ (30) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി ശിക്ഷിച്ചത്. മങ്ങാട് […]
ജന്മനാടിന്റെ ദാഹമകറ്റാൻ സൗജന്യമായി ഭൂമി നൽകി പ്രവാസി
ഇരിങ്ങാലക്കുട: നഗര സഞ്ചയിക പദ്ധതിയിൽ മുരിയാട് പഞ്ചായത്തിന് അനുവദിച്ച കുടിവെള്ള പദ്ധതി പ്രായോഗികതലത്തിൽ എത്തിക്കാൻ സൗജന്യമായി ഭൂമിനൽകി പുല്ലൂർ ഊരകം സ്വദേശിയും ബഹ്റൈൻ പ്രവാസിയുമായ ഡേവീസ് ടി. മാത്യു. ഭാര്യ റോസിലിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ലക്ഷങ്ങൾ വിലവരുന്ന ഭൂമി സൗജന്യമായി നൽകിയത്. ആവശ്യമായ സ്ഥലം ലഭിക്കാതെ കിട്ടിയ പദ്ധതി നഷ്ടത്തിലാകുമോ എന്ന ആശങ്ക പങ്കുവെച്ച വാർഡ് അംഗവും പഞ്ചായത്തു പ്രസിഡന്റുമായ ജോസ് ജെ. ചിറ്റിലപ്പിള്ളിയോട് തന്റെ ഭൂമി വിട്ടുതരാനുള്ള സമ്മതം അറിയിക്കുകയായിരുന്നു. ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന […]
തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്
ഇരിങ്ങാലക്കുട: തൃശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കോമ്പാറയിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോയിലുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ വെള്ളാങ്ങല്ലൂർ ഇയ്യാനി വീട്ടിൽ അനൂപ് (30), വെള്ളാങ്ങല്ലൂർ കാവുങ്ങൽ വീട്ടിൽ രമേഷ് (38) എന്നിവരെ സഹകരണ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോണത്തുകുന്ന് പൈങ്ങോട് സ്വദേശി ജോബിയെ (33) താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ച് മണിയോടെ ആയിരുന്നു അപകടം. കൊടുങ്ങല്ലൂരിൽനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന വഫ […]
റെയിൽവേ സ്റ്റേഷനിൽ നാല് കിലോ കഞ്ചാവുമായി കൊല്ലം സ്വദേശിയായ യുവാവ് പിടിയിൽ
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് നാലു കിലോ കഞ്ചാവുമായി കൊല്ലം സ്വദേശിയായ യുവാവ് പിടിയിൽ. ഒഡിഷയിൽനിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി നിഷാദിനെ (34) ആണ് തൃശൂർ എക്സൈസ് റേഞ്ച് പാർട്ടിയും ആർ.പി.എഫും എക്സൈസ് ഇന്റലിജൻസ് പാർട്ടിയും ചേർന്ന് പിടികൂടിയത്. ആന്ധ്രയിൽ കഞ്ചാവ് ലഭ്യത കുറഞ്ഞതിനാൽ ഒഡിഷയിൽനിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കഞ്ചാവ് വരുന്നതത്രെ. തൃശൂരിൽ കഞ്ചാവിന്റെ ലഭ്യത കുറവ് മനസ്സിലാക്കിയ പ്രതികൾ ഇത് കൂടിയ വിലക്ക് വിൽപ്പന നടത്താനാണ് തൃശൂരിൽ ഇറങ്ങിയത്. ആവശ്യക്കാരെ തേടി […]
43ാമത് സംസ്ഥാന ടെക്നിക്കൽ കലോത്സവം; കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂൾ മുന്നിൽ
കൊടുങ്ങല്ലൂർ: 43ാമത് സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിന് ശനിയാഴ്ച തിരശ്ശീല വീഴാനിരിക്കെ കിരീടസാധ്യത നിലനിർത്തി ആതിഥേയരായ കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂൾ. രണ്ടാം ദിനത്തിൽ 30 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചപ്പോൾ കൊടുങ്ങല്ലൂർ ടെക്നിക്കൽ ഹൈസ്കൂൾ പോയന്റ് 108 ആയി ഉയർന്നു. 87 പോയന്റുമായി ടി.എച്ച്.എസ് ഷൊർണൂർ രണ്ടാം സ്ഥാനത്തും 78 പോയന്റുമായി ടി.എച്ച്.എസ് കുറ്റിപ്പുറം മൂന്നാമതുമുണ്ട്. ജില്ലതലത്തിലെ പ്രകടനം കണക്കിലെടുക്കുമ്പോൾ 121 പോയന്റുമായി പാലക്കാടാണ് മുന്നിൽ. 114 പോയന്റുമായി തൃശൂർ രണ്ടാം സ്ഥാനത്തും 109 പോയന്റുമായി മലപ്പുറം മൂന്നാമതുമുണ്ട്. രണ്ടാം […]
വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
എരുമപ്പെട്ടി: വീട്ടമ്മയെ ലൈംഗികമായി ഉപദ്രവിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാഴിയോട്ടുമുറി കുന്നത്തുപുരക്കൽ വീട്ടിൽ നിനേഷിനെയാണ് (38) എരുമപ്പെട്ടി എസ്.ഐ ടി.സി. അനുരാജ് അറസ്റ്റ് ചെയ്തത്. പരിസരവാസിയുടെ പരാതിയിലാണ് പൊലീസ് നടപടി. സ്ത്രീകളുടെ കുളിമുറിയിൽ സ്ഥിരമായി ഒളിഞ്ഞുനോട്ടം നടത്തുന്നതായും സ്ത്രീകളെ ശല്യം ചെയ്യുന്നതായും ഇയാൾക്കെതിരെ നിരവധി പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. സമാന സംഭവത്തിൽ മുമ്പും ഇയാൾ അറസ്റ്റിലായി റിമാൻഡിലായിട്ടുണ്ട്. ജാമ്യത്തിലിറങ്ങിയിട്ടും സ്ത്രീകളെ ശല്യം ചെയ്യുന്നത് തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. വടക്കാഞ്ചേരി കോടതിയിൽ […]