ചാലക്കുടി: ചാലക്കുടിയിലെ വിവിധ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടികൂടി. 12 ഹോട്ടലുകളിലായിരുന്നു പരിശോധന. സെന്റ് ജെയിംസ് ആശുപത്രി കാന്റീൻ, ആനമല ജങ്ഷനിലെ പാരഡൈസ് ഹോട്ടല്‍, ടൗണ്‍ഹാളിന് മുന്നിലെ മോഡി ലൈവ് ബേക്സ്, ഹർഷവർധന ബാർ, കാരിസ് ഫാസ്റ്റ് ഫുഡ് എന്നിവിടങ്ങളിൽനിന്നാണ് പിടികൂടിയത്.
ഇറച്ചി വിഭവങ്ങൾ, മുട്ട, മീൻ, സാലഡുകൾ, ബിരിയാണി റൈസ്, ചപ്പാത്തി, ആട്ട, നിരവധി വട്ടം ഉപയോഗിച്ച് എണ്ണ തുടങ്ങിയവ പിടിച്ചെടുത്തു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഹെൽത്ത് സൂപ്പർവൈസർ കെ.ആർ. രമേശ് നേതൃത്വം നൽകി.