ചാവക്കാട്: മണത്തലയിൽ ഇലക്ട്രിക്കൽ ഷോപ്പിൽ ചുമർ തുരന്ന് കവർച്ച. കടയിൽ സൂക്ഷിച്ച 17,000 രൂപ മോഷ്ടാക്കൾ കവർന്നു. ഇരട്ടപ്പുഴ ഉണ്ണിക്കേരൻ ശൈലന്റെ ഉടമസ്ഥതയിൽ മണത്തല മുല്ലത്തറയിൽ പ്രവർത്തിക്കുന്ന സ്റ്റാർ ഇലക്ട്രിക്കൽ ഷോപ്പിലാണ് കവർച്ച നടന്നത്. കടയുടെ പുറക് വശത്തുള്ള ചുമര് തുരന്നാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ചാവക്കാട് പൊലീസിൽ പരാതി നൽകി.
ഭക്ഷണശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന :ആഹാരസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു
ചേർപ്പ്: പെരിഞ്ചേരിയിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ പരിസരം വൃത്തിയായി സൂക്ഷിക്കാത്ത ഹോട്ടൽ അടപ്പിച്ചു. ‘ഹെൽത്തി കേരള’ കാമ്പയിന്റെ ഭാഗമായി ചേർപ്പ് പഞ്ചായത്ത് പരിധിയിലെ ഹോട്ടൽ, ബേക്കറി, ഫിഷ് സ്റ്റാൾ, സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ‘ടേസ്റ്റി ഫുഡ് കോർണർ’ അടപ്പിച്ചത്. ഊരകം ബിസ്മി ഫിഷ് സ്റ്റാൾ, ലുലു ഫിഷ് സ്റ്റാൾ എന്നിവക്ക് മലിനജലം പൊതുസ്ഥലത്തേക്ക് ഒഴുക്കിയതിന് പിഴ ചുമത്തി. പുകയില നിയന്ത്രണ നിയമം പാലിക്കാതെ വിൽപന നടത്തിയ സ്ഥാപനങ്ങൾക്കെതിരെയും പിഴ ഈടാക്കിയുണ്ട്. ചേർപ്പ് സാമൂഹികാരോഗ്യകേന്ദ്രം […]
യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: മുഖ്യപ്രതി പിടിയിൽ
കുന്നംകുളം: യുവതിയെ കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. ഗുരുവായൂർ വടക്കൻതുള്ളി വീട്ടിൽ ആരോമലിനെയാണ് (27) കുന്നംകുളം സി.ഐ യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നവംബർ 16നാണ് കേസിനാസ്പദമായ സംഭവം. യുവതി താമസിക്കുന്ന വീടിന് സമീപത്തെ റോഡിൽനിന്ന് ബലമായി കാറിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ മദ്യക്കുപ്പി കൊണ്ട് തലയിൽ അടിച്ച് കാറിൽ വെച്ച് പീഡിപ്പിച്ചു. സംഭവം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പൊലീസിൽ മൊഴി നൽകിയിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ […]
കരുവന്നൂരിൽ വ്യാജ ചികിത്സകേന്ദ്രം നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ
ചേർപ്പ്: കരുവന്നൂരിൽ വ്യാജ ചികിത്സകേന്ദ്രം നടത്തിയിരുന്ന യുവാവ് അറസ്റ്റിൽ. തേലപ്പിള്ളി പുതുമനക്കര വീട്ടിൽ ഫാസിൽ അഷ്റഫ് (38) ആണ് അറസ്റ്റിലായത്. കരുവന്നൂർ രാജ കമ്പനിക്ക് സമീപം ഇസ്ര വെൽനെസ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന കപ്പ് തെറപ്പി ചികിത്സകേന്ദ്രത്തിൽ ജില്ല ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ലൈസൻസോ ചികിത്സ നടത്തുന്നതിനുള്ള അനുമതിയോ ഇല്ലാതെയാണ് മൂന്നു വർഷമായി സ്ഥാപനം പ്രവർത്തിച്ചിരുന്നത്. വ്യാജ സർട്ടിഫിക്കറ്റുകളാണ് പ്രദർശിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം രണ്ടു രോഗികളെ കപ്പിങ് തെറപ്പിക്ക് വിധേയമാക്കിയിരുന്ന സമയത്താണ് പൊലീസും ആരോഗ്യവകുപ്പും റെയ്ഡ് […]
അതിക്രമിച്ചുകയറി ആക്രമണം; പ്രതി അറസ്റ്റിൽ
മാള: അന്നമനടയിൽ ഒറ്റക്കു താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ അർധരാത്രി അതിക്രമിച്ചു കയറി ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കല്ലൂർ വെണ്ണൂപാടം സ്വദേശി മങ്ങാട്ടുപറമ്പിൽ വീട്ടിൽ രാഹുലിനെയാണ് (30) മാള എസ്.എച്ച്.ഒ സജിൻ ശശിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് മുമ്പും പലതവണ പരാതിക്കാരിയായ സ്ത്രീയുടെ വീട്ടിൽ പ്രതി ആക്രമണം നടത്താൻ ശ്രമിച്ചിട്ടുണ്ട്. കറുകുറ്റിയിലെ വാഹന മെക്കാനിക്കാണ് പ്രതി. അന്വേഷണ സംഘത്തിൽ സബ് ഇസ്പെക്ടർ വി.വി. വിമൽ, സ്പെഷൽ […]
യുവാവിന്റെ മരണത്തിനിടയാക്കി നിർത്താതെ പോയ വാഹനം പിടികൂടി; ഡ്രൈവര്‍ അറസ്റ്റില്‍
ഒല്ലൂര്‍: കഴിഞ്ഞ ബുധനാഴ്ച രാത്രി ദേശീയപാത കുഞ്ഞനംപാറക്ക് സമീപം ബൈക്ക് യാത്രക്കാരനെ ഇടിച്ച് നിർത്താതെപോയ വാഹനം ഒല്ലൂര്‍ പൊലീസ് പിടികൂടി. ഡ്രൈവർ സേലം സ്വദേശി ശേഖറിനെ (45) അറസ്റ്റ് ചെയ്തു. അപകടത്തില്‍പ്പെട്ട ആകാശ് (25) സംഭവസ്ഥലത്തുവെച്ച് മരിച്ചിരുന്നു. തുടര്‍ന്ന് ഒല്ലൂര്‍ എ.സി.പി പി.എസ്. സുരേഷിന്റെ നിര്‍ദേശാനുസരണം സി.ഐ ബെന്നി ജേക്കബും സംഘവും നടത്തിയ അമ്പേഷണത്തിലാണ് ബംഗളൂരുവിൽനിന്ന് ഇരുമ്പ് പൈപ്പ് കയറ്റി എറണാകുളത്തേക്ക് വന്ന ലോറിയാണ് അപകടം വരുത്തിയത് എന്ന് കണ്ടെത്തിയത്. പ്രിന്‍സിപ്പൽ എസ്.ഐ ബിബിന്‍ ബി. നായര്‍, […]