ഗുരുവായൂർ: ദേവസ്വം കൊമ്പൻ ഇന്ദ്രസെന്നിന് റെക്കോഡ് ഏക്കം (എഴുന്നള്ളിപ്പിനുള്ള തുക). കുംഭഭരണി നാളിലെ എഴുന്നള്ളിപ്പിന് 2,72,727 രൂപക്കാണ് ഇന്ദ്രസെന്നിനെ മുളങ്കുന്നത്തുകാവ് ശ്രീ വടക്കുറുമ്പകാവ് ഭഗവതി ക്ഷേത്രം ഭരണി വേല കമ്മിറ്റിക്കാർ സ്വന്തമാക്കിയത്. ഒരു ലക്ഷം രൂപയാണ് ഇന്ദ്രസെന്നിന് ദേവസ്വം നിശ്ചയിച്ച ഏക്കത്തുക. കുംഭഭരണി നാളിലേക്ക് ഒന്നിൽ കൂടുതൽ ആവശ്യക്കാരായതോടെ ലേലത്തിലൂടെ തുക നിശ്ചയിക്കുകയായിരുന്നു. ഭരണി വേല കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് ജയൻ, സെക്രട്ടറി സതീഷ് നായർ എന്നിവരാണ് ലേലം കൊണ്ടത്. പത്മനാഭനും നന്ദനും ലഭിച്ച 2,22,222 രൂപയായിരുന്നു ഏക്കത്തുകയിലെ […]
കുട്ടികളുടെ പാര്‍ക്ക്, വഴിയോര വിശ്രമ കേന്ദ്രം, എം.സി.എഫ് ഉദ്ഘാടനം
ഗുരുവായൂര്‍: നഗരസഭ ചൂല്‍പ്പുറം ബയോ പാര്‍ക്കില്‍ നിര്‍മിച്ച അജൈവ മാലിന്യം തരം തിരിക്കാനുള്ള കേന്ദ്രം (എം.സി.എഫ്), കുട്ടികളുടെ പാര്‍ക്ക്, വഴിയോര വിശ്രമ കേന്ദ്രം എന്നിവ ശനിയാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് ചെയര്മാന് എം. കൃഷ്ണദാസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 42 ലക്ഷം രൂപ ചെലവഴിച്ചാണ് അജൈവ മാലിന്യം തരം തിരിക്കാനുള്ള കേന്ദ്രം നിര്‍മിച്ചിട്ടുള്ളത്. 43 ലക്ഷം രൂപയാണ് കുട്ടികളുടെ പാര്‍ക്കിനായി വിനിയോഗിച്ചത്. ഗുരുവായൂര്‍ സത്യഗ്രഹത്തിലെ പ്രധാനിയായിരുന്ന എ.സി. രാമന്റെ പേരാണ് പാര്ക്കിന് നല്‍കിയിട്ടുള്ളത്. […]
കോട്ടാമലയിലെ മണ്ണെടുപ്പിനെതിരെ അനിശ്ചിതകാല സമരം
ചാലക്കുടി: കോട്ടാമലയിലെ മണ്ണെടുപ്പിനെതിരെയുള്ള പ്രതിഷേധം പ്രദേശത്ത് ശക്തമായി. സമരസമിതിക്കാർ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ എൽ.ജെ.ഡി പ്രവർത്തകർ മണ്ണെടുപ്പ് കേന്ദ്രത്തിൽ പ്രതിഷേധസൂചകമായി കൊടിനാട്ടിയിരുന്നു. തുടർന്ന് അതിരാവിലെത്തന്നെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊടിതോരണം കൊണ്ട് പ്രവേശന കവാടം അടച്ചുപൂട്ടി. എന്നാൽ, രാവിലെ 11ഓടെ നിർത്തിയ ഖനന നടപടി വീണ്ടും ആരംഭിക്കാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥ ഉണ്ടായി. പഞ്ചായത്ത് അംഗം കെ.എസ്. രാധാകൃഷ്ണനും പരിസരവാസികളും പ്രതിഷേധ നടപടികളുമായി രംഗത്തെത്തി. തുടർന്ന് ചാലക്കുടി പൊലീസെത്തി. ചൊവ്വാഴ്ചവരെ മണ്ണ് കൊണ്ടുപോകരുതെന്ന് ബന്ധപ്പെട്ടവരോട് പൊലീസ് നിർദേശിച്ചു. […]
വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് പിടിയിൽ
കുന്നംകുളം: കേച്ചേരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതിയെ കുന്നംകുളം പൊലീസ് പിടികൂടി. ഇരിങ്ങാലക്കുട പുത്തൻതോട് വടക്കേടത്ത് വീട്ടിൽ സംഗമേശനാണ് (34) അറസ്റ്റിലായത്. ഭർത്താവ് മരിച്ച യുവതിയെ 2020 മുതൽ 22 വരെ പീഡിപ്പിക്കുകയും മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി. വീടും സ്ഥലവും എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
സി.പി.എം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്: നാല് ആർ.എസ്.എസുകാർക്ക് അഞ്ചുവർഷം തടവ്
ചാവക്കാട്: സി.പി.എം പ്രവർത്തകനായ കുന്നംകുളം വെസ്റ്റ് മങ്ങാട് നമ്പ്രത്ത് പ്രഭാകരന്റെ മകൻ നിഷിദ് കുമാറിനെ (45) വധിക്കാൻ ശ്രമിച്ച കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകർക്ക് അഞ്ചുവർഷം തടവും 10,000 രൂപ പിഴയും. വെസ്റ്റ് മങ്ങാട് സ്വദേശികളായ കോതോട്ട് വീട്ടിൽ നവീൻ പുഷ്കരൻ (28), ഏറത്ത് വീട്ടിൽ ഗൗതം സുധീർ (ഡാഡു – 29), നമ്പ്രത്ത് വീട്ടിൽ സനിൽ ഗോപി (30), പാറയിൽ വീട്ടിൽ സജിത്ത് സിദ്ധാർത്ഥൻ (30) എന്നിവരെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി ശിക്ഷിച്ചത്. മങ്ങാട് […]
61–ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം ചൂടി കോഴിക്കോട്
945 പോയിന്റ് നേടിയാണ് 61–ാം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആതിഥേയർ കിരീടം ചൂടിയത്. 925 പോയിന്റു വീതം നേടിയ പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. 915 പോയിന്റുമായി തൃശൂർ മൂന്നാം സ്ഥാനം നേടി. കോഴിക്കോടിന്റെ ഇരുപതാം കിരീടനേട്ടമാണിത്.സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കലോത്സവ സുവനീർ മന്ത്രി ആന്റണി രാജു പ്രകാശനം ചെയ്തു.