യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസിൽ പ്രതികള്‍ പിടിയില്‍

യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ച കേസിൽ പ്രതികള്‍ പിടിയില്‍

കൊടകര: കാവനാട് യുവാവിനെ തലക്ക് വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ മൂന്നുപേരെ കൊടകര പൊലീസ് അറസ്റ്റ് ചെയ്തു. കാവനാട് സ്വദേശികളായ പാലക്കല്‍ ധനീഷ് (33), തൃക്കാശ്ശേരി സുമേഷ് (35), സുര്‍ജിത്ത് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറ്റത്തൂര്‍കുന്ന് കുറുവത്ത് വീട്ടില്‍ ജനകന്‍ എന്ന റെനീഷിനെയാണ്(24) മൂന്നംഗസംഘം തലക്ക് അതിമാരകമായി വെട്ടിപ്പരിക്കേല്‍പിച്ചത്. തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അതിതീവ്രപരിചരണ വാര്‍ഡില്‍ ചികിത്സയിലാണ് ഇയാള്‍. പ്രതികള്‍ ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെ കൊടകര ശാന്തി ആശുപത്രിക്ക് സമീപം കൊടകര എസ്.എച്ച്.ഒ ജയേഷ് ബാലന്റെ … Read more

കൊടകര കാരിക്കടവില്‍ കാട്ടാനകൾ വിഹരിക്കുന്നു

കൊടകര കാരിക്കടവില്‍ കാട്ടാനകൾ വിഹരിക്കുന്നു

കൊടകര: ചൊക്കന കാരിക്കടവ് പ്രദേശങ്ങളിലെ കാട്ടാന ശല്യം ഒഴിയുന്നില്ല. ഇരുപതോളം കാട്ടാനകളാണ് മേഖലയില്‍ രാപകല്‍ ഭേദമില്ലാതെ വിഹരിക്കുന്നത്. ചൊക്കനയില്‍നിന്ന് കാരിക്കടവ് ആദിവാസി കോളനിയിലേക്കുള്ള റോഡിലും സമീപത്തെ റബര്‍ തോട്ടത്തിലുമായാണ് തമ്പടിച്ചിരിക്കുന്നത്. കുട്ടിയാനയെയും കൊണ്ടാണ് കാട്ടാനക്കൂട്ടം മേഖലയില്‍ വിഹരിക്കുന്നത്. ഹാരിസണ്‍ റബര്‍ എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും കാരിക്കടവ് കോളനിയിലെ ആദിവാസികളും ഭയന്നാണ് റോഡിലൂടെ സഞ്ചരിക്കുന്നത്. കുട്ടിയാനകളുള്ളതിനാല്‍ ആളുകളെ കാണുമ്പോള്‍ ആനകള്‍ പാഞ്ഞടുക്കുന്നതായി തോട്ടം തൊഴിലാളികള്‍ പറയുന്നു. കാരിക്കടവ് റോഡില്‍ പഴയ ട്രാംവേക്കു സമീപമാണ് പതിവായി ആനകളെ കാണുന്നത്. … Read more

എ.ഐ.വൈ.എഫ്. ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

എ.ഐ.വൈ.എഫ്. ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

ഇരിങ്ങാലക്കുട : എ.ഐ.എസ്.എഫ്.- എ.ഐ.വൈ.എഫ്. പാർലമെന്റ് മാർച്ചിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് എ.ഐ.വൈ.എഫ്. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. ഭഗത് സിങ്‌ നാഷണൽ എംപ്ലോയ്‌മെന്റ് ഗാരന്റി ആക്ട് നടപ്പിലാക്കുക, ദേശീയ വിദ്യാഭ്യാസനയം 2020 പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ പാർലമെന്റ്‌ മാർച്ച്‌. സി.പി.ഐ. മണ്ഡലം സെക്രട്ടറി പി. മണി ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്. മണ്ഡലം വൈസ് പ്രസിഡന്റ് എം.പി. വിഷ്ണുശങ്കർ അധ്യക്ഷനായി. നേതാക്കളായ ടി.വി. വിബിൻ, ശ്യാംകുമാർ പി.എസ്., മിഥുൻ പോട്ടക്കാരൻ, പി.ആർ. അരുൺ എന്നിവർ … Read more

ജില്ല സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു

ജില്ല സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു

ഇരിങ്ങാലക്കുട: ജില്ല സ്കൂൾ കലോത്സവത്തിന് അരങ്ങുണർന്നു. കോവിഡ് മഹാമാരിക്കുശേഷം എത്തിയ കൗമാര കലയുടെ ഉത്സവത്തിന് ആവേശത്തിന്‍റെ മുത്തുക്കുട ചൂടിക്കുകയാണ് ഇരിങ്ങാലക്കുട. 12 ഉപജില്ലകളിൽ നിന്നുള്ള മത്സരാർഥികൾ മാറ്റുരക്കുന്ന കലോത്സവത്തിന്‍റെ ആദ്യ ദിനത്തിൽ 64 ഇനങ്ങളിലാണ് മത്സരം നടന്നത്. ഇരിങ്ങാലക്കുട ഗവ. ഗേൾസ് എച്ച്.എസ്.എസിലെ 15 വേദിയിൽ രചന മത്സരങ്ങളും അഞ്ച് വേദികളിൽ സ്റ്റേജ് മത്സരങ്ങളും നടന്നു. വ്യാഴാഴ്ച പ്രധാന വേദിയായ ടൗൺ ഹാളിൽ രാവിലെ ഒമ്പതിന് ഉദ്ഘാടന സമ്മേളനം നടക്കും.

ഹഷീഷ് ഓയിലുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

ഹഷീഷ് ഓയിലുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

ഇരിങ്ങാലക്കുട: മാരകലഹരി വസ്തുവായ ഹഷീഷ് ഓയിൽ ഉപയോഗിച്ചു കൊണ്ടിരിക്കെ മൂന്ന് യുവാക്കൾ പൊലീസ് പിടിയിലായി. ഇരിങ്ങാലക്കുട തുറവങ്കാട് സ്വദേശി പുത്തുക്കാട്ടിൽ അനന്തു (18), തളിയക്കാട്ടുപറമ്പിൽ ആദിത്യൻ (20), കോട്ടയം കടത്തുരുത്തി സ്വദേശി ആൽബി (19) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈ.എസ് പി. ബാബു കെ. തോമസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എം.ബി. സിബിൻ, അനീഷ് കരീം എന്നിവരുടെ സംഘങ്ങൾ പിടികൂടിയത്. അനന്തുവും ആദിത്യനും മുമ്പും പൊലീസ് പിടിയിലായിട്ടുണ്ട്. എസ്.ഐമാരായ കെ.എസ്. സുബിന്ത്, ഷാജൻ എം.എസ്, ദാസൻ മുണ്ടയ്ക്കൽ, സീനിയർ സി.പി.ഒമാരായ … Read more