പാവറട്ടി: പാവറട്ടി സെന്റർ വികസനത്തിന്റെ ഭാഗമായുള്ള കാന നിർമാണം, കൈയേറ്റം ഒഴിപ്പിക്കൽ എന്നിവയിലെ വ്യാപക പരാതിയെത്തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. റോഡ്സ് വിഭാഗം എക്സി. എൻജിനീയർ എസ്. ഹരീഷ്, ചാവക്കാട് അസി. എക്സിക്യുട്ടീവ് എൻജിനീയർ കെ.വി. മാലിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരാതിക്കാരുമായും വ്യാപാരികളുമായും ഉദ്യോഗസ്ഥർ ചർച്ച നടത്തി. ജില്ല സർവേ സൂപ്രണ്ടിന്റെ റിപ്പോർട്ട് പ്രകാരമാണ് പാവറട്ടിയിലെ കൈയേറ്റങ്ങൾ നീക്കി സെന്റർ വികസനം ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പരാതികൾ ഉയർന്നതിനാൽ സർവേ വിഭാഗത്തിന് കത്ത് നൽകിയിട്ടുണ്ട്. നിർമാണങ്ങൾ […]
മറ്റത്തൂർ കുന്നിലെ കെ.എസ്.ഇ.ബി സബ് സ്റ്റേഷനിൽ പൊട്ടിത്തെറി
കൊടകര: കെ.എസ്.ഇ.ബിയുടെ മറ്റത്തൂർ കുന്നിലുള്ള 110 കെ.വി സബ് സ്റ്റേഷനിൽ പൊട്ടിത്തെറി. സബ് സ്റ്റേഷനിലെ പ്രധാന പാനലാണ് പൊട്ടിത്തെറിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 75 ലക്ഷം രൂപയിലധികം വിലവരുന്നതാണ് പാനൽ എന്ന് അധികൃതർ പറഞ്ഞു. അപകട സമയത്ത് മൂന്ന് പേർ ഡ്യൂട്ടിയിലുണ്ടായിരുന്നു. അസി. എൻജിനീയർ ഇ.എസ്. ബൈജു, ഓവർസിയർ കെ.എസ്. ജോഷി, ഓപ്പറേറ്റർ എം.എം. നിധീഷ് എന്നിവർ പരിക്കേൽക്കാതെ രക്ഷിപ്പട്ടു. ഓഫിസിനകത്തെ ഫയലുകൾക്കും ഫർണിച്ചറിനും നാശം സംഭവിച്ചു. […]
14കാരന് പീഡനം; പ്രതിക്ക് 21 വർഷം കഠിന തടവ്
ഇരിങ്ങാലക്കുട: പതിനാലുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അതിരപ്പിള്ളി സ്വദേശി ചെരുവിൽ കാലയിൽ ശിവൻ എന്ന നായർ ശിവനെയാണ് (53) ഇരിങ്ങാലക്കുട അതിവേഗ പ്രത്യേക കോടതി ജഡ്ജി സി.ആർ. രവിചന്ദർ ശിക്ഷിച്ചത്. 2021 മാർച്ച് 27നാണ് കേസിനാസ്പദമായ സംഭവം. അതിരപ്പിള്ളി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇ.കെ. ഷിജു ആണ് കുറ്റപത്രം സമർപ്പിച്ചത്. പിഴ ഒടുക്കാതിരുന്നാൽ ഒരു മാസം കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി […]
ബൈക്കിലെത്തി സ്ത്രീകളെ അടിച്ചു വീഴ്ത്തി മാല കവർച്ച
ഇരിങ്ങാലക്കുട: ബൈക്കിലെത്തി സത്രീയെ അടിച്ചു വീഴ്ത്തി മാല കവർന്ന പ്രതി പിടിയിൽ. പുല്ലൂർ പുളിഞ്ചോടിന് സമീപം ആനുരുളി സ്വദേശിനി രമണിയെ (59) ആക്രമിച്ച് രണ്ടര പവൻ തൂക്കം വരുന്ന മാല കവർന്ന സംഭവത്തിലെ പ്രതി വെള്ളിക്കുളങ്ങര കുണ്ടുകുഴിപാടം പണ്ടാരപറമ്പിൽ അമലാണ് (25) ഇരിങ്ങാലക്കുട പൊലീസിന്റെ പിടിയിലായത് . വ്യാഴാഴ്ചയായിരുന്നു സംഭവം. തൊഴിലുറപ്പ് ജോലി കഴിഞ്ഞ് അയൽക്കാരിയോടൊപ്പം നടന്നു പോവുമ്പോഴാണ് രമണിയെ അടിച്ച് വീഴ്ത്തിയത്. ഡിവൈ.എസ്.പി ടി.കെ. ഷൈജുവിന്റെ നേതൃത്വത്തിൽ സി.ഐ. അനീഷ് കരീം, എസ്.ഐ. ഷാജൻ എന്നിവരുടെ […]
അരിമ്പൂരിൽ തമിഴ്നാട് സ്വദേശി കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
അന്തിക്കാട്: അരിമ്പൂരിൽ തമിഴ്നാട് സ്വദേശി ആദിത്യൻ വീടിനുള്ളിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേരെ അന്തിക്കാട് പൊലീസ് തമിഴ്നാട്ടിൽനിന്ന് പിടികൂടി. തമിഴ്നാട് ട്രിച്ചി നാവൽപട്ട് കടയിൽ വീട്ടിൽ ദാമോദരൻ (27), അയ്യാരമൂട് കടലുണ്ടി ബണ്ട് റൂട്ടിൽ ഷണ്മുഖൻ (37) എന്നിവരെയാണ് അന്തിക്കാട് പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം 17ന് രാവിലെയാണ് അരിമ്പൂർ എൻ.ഐ.ഡി റോഡിൽ ഓളംതല്ലിപാറക്കു സമീപം താമസിക്കുന്ന തമിഴ്നാട് കടലൂർ കാട്ടുമന്ന കോവിൽ കാട്ടുമന്നാർകുടി അറുമുഖത്തിന്റെ മകൻ ആദിത്യനെ (41) വീട്ടിൽ മരിച്ചനിലയിൽ […]
പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫിസ് മുറിയുടെ ജനൽച്ചില്ല് വാർഡ് അംഗം തകർത്തു
കയ്പമംഗലം: പഞ്ചായത്ത് അംഗം പ്രസിഡന്റിന്റെ ഓഫിസ് മുറിയുടെ ജനൽച്ചില്ല് തകർത്തു. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം. ഏഴാം വാർഡ് അംഗം ഷാജഹാനാണ് പ്രസിഡന്റിന്റെ മുറിയുടെ ജനൽ വലിച്ചടച്ച് ചില്ല് തകർത്തത്. ഏഴാം വാർഡിലെ വികസന കാര്യങ്ങൾ നോക്കാൻ ഈ വിഭാഗത്തിലെ ഉദ്യോഗസ്ഥയോടൊപ്പം സ്ഥലത്തേക്ക് പോകാൻ നിശ്ചയിച്ചിരുന്നു. എന്നാൽ, ഉച്ചക്കുശേഷം ലീവായതിനാൽ നാളെ പോയാൽ മതിയോ എന്ന് ഉദ്യോഗസ്ഥ ചോദിച്ചതാണ് അംഗത്തെ ക്ഷുഭിതനാക്കിയതത്രെ. തുടർന്ന് ദേഷ്യത്തോടെ ജനൽ വലിച്ചടച്ചതോടെ ചില്ല് തകരുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിൽ അംഗംതന്നെ പണിക്കാരനെ കൊണ്ടുവന്ന് ജനൽച്ചില്ല് […]