സംവിധായകനും നടനുമായ തിരക്കഥാകൃത്തുമായ ജോയ് മാത്യുവിന് വാഹനാപകടത്തിൽ പരിക്കേറ്റു. ചാവക്കാട് – പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
ചാവക്കാട് സ്വദേശി ഷാർജയിൽ നിര്യാതനായി
ഷാർജ: ചാവക്കാട് തിരുവത്ര മുനവ്വിർ പള്ളിക്ക് തെക്ക്വശം താമസിക്കുന്ന മുസ്ലിംവീട്ടിൽ പരേതനായ അബുവിന്റെ മകൻ ഇസ്മായിൽ (54) ഷാർജയിൽ നിര്യാതനായി. കെട്ടിടത്തിന്റെ നാതൂറായി ജോലി ചെയ്ത് വരികയായിരുന്നു. മാതാവ്: ഐസു. ഭാര്യ: സഫിയ. മക്കൾ: ഇയാസുദ്ദീൻ, ഇസ്മിയ, നാസില, തസ്ലീമ. മരുമകൻ: മൻസൂർ. സഹോദരങ്ങൾ: ബഷീർ, ഷരീഫ, പരേതനായ സുലൈമാൻ. മൃതദേഹം ഷാർജ കുവൈത്ത് ആശുത്രിയിലാണുള്ളത്. കെ.എം.സി.സിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു…
മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം (93) അന്തരിച്ചു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂർ ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും രുക്മിണിദേവി അന്തർജനത്തിന്റെയും മകളായ ഉമാദേവി അന്തർജനം കൊല്ലവർഷം 1105 കുംഭത്തിലെ മൂലം നാളിലാണു ജനിച്ചത്. 1949 ൽ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണൻ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശാല ഉമാദേവി അന്തർജനം മണ്ണാറശാല കുടുംബാംഗമായത്. തൊട്ടുമുൻപുള്ള വലിയമ്മ സാവിത്രി അന്തർജനം 1993 ഒക്ടോബർ 24നു സമാധിയായപ്പോഴാണ് ഉമാദേവി അന്തർജനം അമ്മയായി ചുമതലയേറ്റത്. 1995 മാർച്ച് 22ന് ആണ് ക്ഷേത്രത്തിൽ അമ്മ പൂജ തുടങ്ങിയത്.
വധശ്രമ കേസില്‍ ഒളിവില്‍ കഴിഞ്ഞയാള്‍ പിടിയില്‍
വെള്ളിക്കുളങ്ങര: വധശ്രമ കേസില്‍ ഒളിവില്‍ കഴിഞ്ഞ വെള്ളിക്കുളങ്ങര മാരാംകോട് പുത്തന്‍കുടിയില്‍ വീട്ടില്‍ മനുബാലനെ (38) വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റു ചെയ്തു. 2022ല്‍ ഇയാളെ പൊലീസ് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. പിന്നീട് നാട്ടില്‍ തിരിച്ചെത്തിയ മനുബാലന് കൂര്‍ക്കമറ്റം സ്വദേശിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച് ഒളിവില്‍ പോകുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവെക്കൽ: നടപടി വേണമെന്ന് കോൺഗ്രസ് നേതാക്കൾ
ചാവക്കാട്: നരേന്ദ്ര മോദിയുടെ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് സി.എൻ. ഗോപ പ്രതാപനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യം. ഗുരുവായൂർ മണ്ഡലത്തിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഈ ആവശ്യമുന്നയിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് കത്തയച്ചു. മോദിയെ സ്തുതിച്ച് പോസ്റ്റർ ഷെയർ ചെയ്ത ഗോപപ്രതാപന്റേത് ഗുരുതര പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്ന് നേതാക്കൾ ചൂണ്ടികാട്ടി. മുമ്പും സമാനമായ പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയയാളാണ് ഗോപപ്രതാപൻ. മണത്തല മേൽപാല പ്രക്ഷോഭ സമരത്തിൽ ബി.ജെ.പിയെ കൂടി ഉൾപ്പെടുത്തണമെന്ന് […]
സഹർ കൊലക്കേസ്: ഉത്തരാഖണ്ഡിൽനിന്ന് പിടികൂടിയ പ്രതികളെ തൃശൂരിലെത്തിച്ചു
തൃശൂർ: ചേർപ്പ് ചിറക്കൽ സഹർ കൊലക്കേസിൽ പിടിയിലായ പ്രതികളെ തൃശൂരിലെത്തിച്ചു. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിൽ നിന്നും പിടികൂടിയ മൂന്ന് പേരെയാണ് രാത്രി എട്ടോടെ ട്രെയിനിൽ തൃശൂരിലെത്തിച്ചത്. അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരെയാണ് നാട്ടിൽ എത്തിച്ചത്. നിരഞ്ജൻ, സുഹൈൽ എന്നിവർ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരാണ്. അരുൺ, അമീർ എന്നിവർ സഹറിനെ ആക്രമിച്ച സംഘത്തിലുൾപ്പെട്ടവർ. തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ചേർപ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരെ വിശദമായി ചോദ്യം ചെയ്ത് മറ്റ് പ്രതികളെ കുറിച്ച് […]