ചാലക്കുടി: വാഹനാപകടങ്ങളുടെ കേന്ദ്രമായ പോട്ട സുന്ദരിക്കവലയെ ഒഴിവാക്കി ഗതാഗത പരിഷ്കാരം നടത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തം. ഇവിടത്തെ അപകടാവസ്ഥ പരിഹരിക്കാൻ ദേശീയപാതയിൽ ആശ്രമം കവലയിൽ വച്ച് പടിഞ്ഞാറ് സർവീസ് റോഡിലൂടെ വാഹനങ്ങൾ കടത്തിവിടാൻ ആലോചന നടത്തുന്നതിനെതിരെയാണ് പ്രദേശവാസികൾ പ്രതിഷേധമുയർത്തുന്നത്. ആശ്രമം കവലയിൽനിന്ന് നേരെ കിഴക്കുഭാഗത്തെ അനുബന്ധ റോഡിലൂടെ വാഹനങ്ങൾ കടത്തിവിടുമ്പോൾ സുന്ദരിക്കവലയിലെത്തിയാൽ അനുബന്ധ റോഡ് ഇല്ലാത്തതാണ് പ്രധാന പ്രശ്നം. കൂടാതെ അതുവരെയുള്ള ഈ അനുബന്ധ റോഡിലൂടെ കഷ്ടിച്ച് ഒരു വാഹനം കടന്നു പോകാനുള്ള വീതിയേയുള്ളു. എന്നാൽ ആശ്രമം […]
സഹർ കൊലക്കേസ്: ഉത്തരാഖണ്ഡിൽനിന്ന് പിടികൂടിയ പ്രതികളെ തൃശൂരിലെത്തിച്ചു
തൃശൂർ: ചേർപ്പ് ചിറക്കൽ സഹർ കൊലക്കേസിൽ പിടിയിലായ പ്രതികളെ തൃശൂരിലെത്തിച്ചു. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിൽ നിന്നും പിടികൂടിയ മൂന്ന് പേരെയാണ് രാത്രി എട്ടോടെ ട്രെയിനിൽ തൃശൂരിലെത്തിച്ചത്. അരുൺ, അമീർ, നിരഞ്ജൻ, സുഹൈൽ എന്നിവരെയാണ് നാട്ടിൽ എത്തിച്ചത്. നിരഞ്ജൻ, സുഹൈൽ എന്നിവർ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരാണ്. അരുൺ, അമീർ എന്നിവർ സഹറിനെ ആക്രമിച്ച സംഘത്തിലുൾപ്പെട്ടവർ. തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ചേർപ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരെ വിശദമായി ചോദ്യം ചെയ്ത് മറ്റ് പ്രതികളെ കുറിച്ച് […]
ചന്ദ്രബോസ് വധക്കേസ്: ശിക്ഷക്കെതിരായ നിഷാമിന്റെ ഹരജിയിൽ സുപ്രീംകോടതി നോട്ടീസ്
ന്യൂഡല്‍ഹി: തൃശൂരിലെ ഫ്ലാറ്റിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ജീവപര്യന്തം ശിക്ഷക്കെതിരെ മുഹമ്മദ് നിഷാം നല്കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ്. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യത്തോടൊപ്പം ജാമ്യം അനുവദിക്കണമെന്ന അപേക്ഷയും ഹിഷാമിന് വേണ്ടി ഹാജരായ മുൻ അറ്റോണി ജനറൽ മുകുൽ രോഹത്ഗിയും അഡ്വ. ഹാരിസ് ബീരാനും ചേർന്ന് മുന്നോട്ടുവെച്ചു. ഒമ്പതു വര്‍ഷമായി നിഷാം ജയിലില്‍ കഴിയുകയാണെന്നാണ് അഭിഭാഷകരുടെ വാദം.
എരണ്ടക്കെട്ടിനെത്തുടർന്ന് കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളേറുന്നു
ഗുരുവായൂർ : എരണ്ടക്കെട്ടിനെത്തുടർന്ന് കൊമ്പൻ ജൂനിയർ മാധവൻകുട്ടി ചരിഞ്ഞതുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളേറെ. എരണ്ടം പോകാൻ ആനയ്ക്ക് രണ്ടുതവണ കുത്തിവെപ്പ് നൽകിയെന്നാണ് പറയുന്നത്. അതോടെ വേദനകൊണ്ട് പുളഞ്ഞ ആന, കെട്ടുതറിയിൽ കൊമ്പുകുത്തി വീഴുകയായിരുന്നു. ഇത് ആദ്യത്തെ സംഭവമല്ലെന്നും പറയുന്നു. എരണ്ടക്കെട്ടുള്ള ചില ആനകൾക്ക് നേരത്തെ കുത്തിവെപ്പ് നൽകാനൊരുങ്ങിയപ്പോൾ പാപ്പാന്മാർ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. ആനകളെ ചികിത്സിക്കാൻ വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ നിയോഗിക്കണമെന്ന് ആനപ്രേമിസംഘം ആവശ്യപ്പെട്ടു. ഓരോ ആഴ്ചയിലും പരിചയസമ്പന്നരായ ഡോക്ടർമാരെത്തി ആനകളെ പരിശോധിക്കണമെന്ന് ആനക്കാരും ആവശ്യപ്പെടുന്നുണ്ട് ഗുരുവായൂർ ദേവസ്വത്തിന് പ്രമുഖരായ […]