തൃശൂർ: ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് ഒമ്പത് വർഷം കഠിന തടവും 60,000 രൂപ പിഴയും. കക്കനിക്കാട് ആറ്റൂർ മഞ്ഞയിൽ വീട്ടിൽ കുര്യാക്കോസിനെയാണ് (52) തൃശൂർ ഒന്നാം അഡീ. ജില്ല ജഡ്ജ് ശിക്ഷിച്ചത്. ഓട്ടോ ഡ്രൈവറായ കുര്യാക്കോസ് പ്രായപൂർത്തിയാവാത്ത കുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് ചെന്ന് വെള്ളം ചോദിച്ച് അകത്ത് കയറി പീഡിപ്പിക്കുകയായിരുന്നു. ഭയംമൂലം വീട്ടിൽ നിൽക്കാൻ സമ്മതിക്കാത്ത കുട്ടിയെ പിന്നീട് മഠത്തിലാക്കുകയും അവിടെ നിന്ന് ക്രിസ്മസ് അവധിക്ക് വീട്ടിലെത്തിയപ്പോൾ വീണ്ടും കുര്യാക്കോസിനെ കണ്ട് പേടിച്ച് … Read more