തൃപ്രയാർ: വിൽപനക്ക് കൊണ്ടുവന്ന 11 ഗ്രാം എം.ഡി.എം.എയുമായി രണ്ടുയുവാക്കൾ പിടിയിൽ. എസ്.എൻ പുരം പൊഴാൻകാവ് ചക്കന്തറ വീട്ടിൽ നീരജ് (23), മാടക്കത്തറ കലിയത്ത് വീട്ടിൽ സച്ചിൻ എബ്രഹാം (29) എന്നിവരെയാണ് തൃപ്രയാർ റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. നീരജിനെ എടമുട്ടം പാലപ്പെട്ടിയിൽനിന്ന് 1.04 2 ഗ്രാം എം.ഡി.എം.എയുമായാണ് ആദ്യം പിടികൂടിയത്. പിന്നീടാണ് കൂട്ടാളി സച്ചിൻ എബ്രഹാമിനെ 10.068 ഗ്രാം എം.ഡി.എം.എയുമായി പിടിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന പട്ടാളക്കുന്നത്ത് തേറമ്പത്ത് വീട്ടിൽ വിഷ്ണു രക്ഷപ്പെട്ടു. എക്സൈസ് ഇൻസ്പെക്ടർ എസ്.എസ്. […]
കാണാതായ പ്ലസ് ടു വിദ്യാർഥി തൃശൂരിൽ മരിച്ച നിലയിൽ
തൃശൂർ: പാലക്കാട്ടുനിന്നും കാണാതായ പ്ലസ് ടു വിദ്യാർഥിയെ തൃശൂരിൽ മരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് പേഴുംകര സ്വദേശി മുസ്തഫയുടെ മകൻ മുഹമ്മദ് അനസ് (17) ആണ് മരിച്ചത്. ബിഗ് ബസാർ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ് അനസ്. തൃശൂര്‍ നഗരത്തിലെ കെട്ടിടത്തിൽനിന്നും വീണ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. കെട്ടിടത്തിൽനിന്ന് ചാടി മരിച്ചെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച അനസ് വീടുവിട്ട് പോയതായി ബന്ധുക്കൾ പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ചാവക്കാട് ഭാഗത്ത് അനസിനെ കണ്ടതായി […]
കേരള കലാമണ്ഡലത്തിന്റെ വികസനത്തിനായി അഞ്ചേക്കർ ഭൂമി ഏറ്റെടുക്കുന്നതിന് ഉന്നതതല തീരുമാനം
കേരള കലാമണ്ഡലത്തിന്റെ വികസനത്തിനായി അഞ്ചേക്കർ ഭൂമി ഏറ്റെടുക്കുന്നതിന് ഉന്നതതല തീരുമാനം,മന്ത്രി കെ രാധാകൃഷ്ണൻ , സംസ്കാരിക മന്ത്രി സജി ചെറിയാൻ, കായിക-വഖഫ് വകുപ്പ് മന്ത്രി വി അബ്ദു റഹ്മാൻ എന്നിവരും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കലാമണ്ഡലത്തോട് ചേർന്നുള്ള വഖഫ് ബോർഡിന്റെ 5 ഏക്കർ സ്ഥലം വിട്ടു നൽകാനാണ് തത്വത്തിൽ ധാരണയായത്. ഇതിനു പകരമായി വഖഫ് ബോർഡ് ഓർഫനേജിനോട് ചേർന്നു കിടക്കുന്ന 5 ഏക്കർ സ്വകാര്യ ഭൂമി വാങ്ങി നൽകും. വഖഫ് ബോർഡിന്റെ അനുമതിയോടെ നടപടികൾ […]
വിമാനത്തില്‍ സിഗരറ്റ് വലിച്ചയാളെ അറസ്റ്റ് ചെയ്തു
തൃശൂർ മാള സ്വദേശി സുകുമാരനെയാണ്(62) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ദുബായിൽ നിന്ന് നെടുമ്പാശേരിയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ വരികയായിരുന്നു സുകുമാരൻ. പറക്കുന്നതിനിടെ ശുചിമുറിയിൽ കയറി സിഗരറ്റ് വലിക്കുകയായിരുന്നു.
കയ്പമംഗലത്ത് വീട് കത്തിനശിച്ചു
കയ്പമംഗലം: മത്സ്യത്തൊഴിലാളിയുടെ വീട് കത്തിനശിച്ചു. കയ്പമംഗലം വെസ്റ്റ് ഡോക്ടർപടിക്ക് പടിഞ്ഞാറ് പോണത്ത് വിജീഷിന്റെ ഓലമേഞ്ഞ വീടാണ് കത്തിനശിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. വീട് പൂർണമായും ചാമ്പലായ നിലയിലാണ്. അയൽവാസികളും നാട്ടുകാരും ചേർന്നാണ് വെള്ളം പമ്പ് ചെയ്ത് തീ അണച്ചത്. അപകടസമയത്ത് വീട്ടിൽ ആളുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാട്ടികയിൽനിന്ന് ഫയർഫോഴ്സും എത്തിയിരുന്നു. ഇ.ടി. ടൈസൺ എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
തീരക്കടലിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ട് മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി
ചാവക്കാട്: തീരക്കടലിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയ ബോട്ട് മറൈൻ എൻഫോഴ്സ്മെന്റ് പിടികൂടി. എറണാകുളം മുനമ്പം സ്വദേശി ആൻറണി ജോയുടെ എലോയ് എന്ന ബോട്ടാണ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. മുനക്കക്കടവ് അഴിമുഖത്തിനു സമീപം അനധികൃതമായി രാത്രിയിൽ മത്സ്യബന്ധനം നടത്തുകയും കരയോട് ചേർന്ന് വലയടിക്കുകയും ചെയ്തതിനാണ് ബോട്ട് പിടികൂടിയത്. നിയമം ലംഘിച്ചതിനു 2.5 ലക്ഷം രൂപ പിഴ ഈടാക്കുമെന്ന് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ സുലേഖ പറഞ്ഞു. ബോട്ടിലുണ്ടായിരുന്ന മത്സ്യം ഹാർബറിൽ ലേലം ചെയ്തു 3500 രൂപ […]