ഇരിങ്ങാലക്കുട: മൂന്നുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ചാലക്കുടി സ്വദേശിയായ 58കാരന് 35 വർഷം തടവും 80,000 രൂപ പിഴയും വിധിച്ചു. ചാലക്കുടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി പുളിക്കൻ വീട്ടിൽ വിൽസനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷൽ കോടതി (പോക്സോ) ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ രണ്ടുവർഷവും ഒമ്പതുമാസവും കൂടി ശിക്ഷ അനുഭവിക്കണം. ചാലക്കുടി സി.ഐ ആയിരുന്ന കെ.എസ്. സന്ദീപ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിൽ സി.ഐ. സൈജു കെ. പോൾ […]
സൗജന്യ ഡയാലിസിസ് പദ്ധതിയുമായി റോട്ടറി
ചാലക്കുടി∙ സെൻട്രൽ റോട്ടറി ക്ലബ് ‘ഹാപ്പി ചാലക്കുടി’ പദ്ധതിയുടെ ഭാഗമായി സൗജന്യ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നു. ഉദ്ഘാടനം ഇന്നു 4.30നു സെന്റ് ജയിംസ് ആശുപത്രിയിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ രാജ്മോഹൻ നായർ ഉദ്ഘാടനം ചെയ്യും. മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും. ആശുപത്രി അനുവദിച്ച 4000 ചതുരശ്ര അടി സ്ഥലത്താണ് ഒരു കോടി രൂപ ചെലവിൽ കേന്ദ്രം ആരംഭിക്കുന്നത്. ലോകോത്തര നിലവാരത്തിൽ സജ്ജീകരിച്ച യൂണിറ്റിൽ 10 മെഷീനുകൾ ഉണ്ടാകും. ഒരേ സമയം 10 ഡയാലിസിസ് ചെയ്യാൻ കഴിയും. […]
അതിഥി തൊഴിലാളിയെ വെട്ടി പരിക്കേൽപ്പിച്ചു ; പ്രതി അറസ്റ്റിൽ
തൃശൂർ നഗരത്തിൽ വെച്ച് ഒഡീഷ സ്വദേശിയെ ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ച കേസിൽ തമിഴ്നാട് ഈറോഡ് സത്യമംഗലം സ്വദേശി അറുമുഖൻ (39) എന്നയാളാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജനുവരി 28 രാവിലെ 6 മണിക്കാണ് കേസിനാസ്പദമായ സംഭവം. തൃശൂർ എം.ഓ. റോഡ് ജംഗ്ഷനു സമീപം വെച്ച് ഒഡീഷ സ്വദേശി രഞ്ജിത്ത് മെഹന്ദി എന്നയാൾ ഗുരുതര പരിക്കേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ പി.ലാൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് […]
കൊടകര മേല്‍പ്പാലത്തില്‍ ഓടുന്നതിനിടെ ഗുഡ്‌സ് ഓട്ടോ കത്തിനശിച്ചു
കൊടകര: ദേശീയപാതയിലെ കൊടകര മേല്‍പ്പാലത്തില്‍ ഗുഡ്‌സ് ഓട്ടോ കത്തിനശിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് സ്കാനിങ് മെഷീന് കൊണ്ടുവന്നശേഷം തിരികെ ആലുവയിലേക്ക് പോകുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. തീപടരുന്നത് കണ്ട് ഡ്രൈവറും സഹായിയും ചാടിരക്ഷപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് പറയുന്നു. അഗ്നിരക്ഷ സേന തീയണച്ചു. കൊടകര പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
കോടശ്ശേരി പഞ്ചായത്തിന്റെ കിഴക്കൻ മേഖല വരൾച്ചയിൽ
ചാലക്കുടി: വേനൽ ശക്തമായതോടെ കോടശ്ശേരി പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശങ്ങൾ ജലക്ഷാമത്തിലേക്ക്. ചൂളക്കടവ്, വീരഞ്ചിറ, ചെമ്പൻകുന്ന്, വെട്ടിക്കുഴി എന്നിവിടങ്ങളിലാണ് ക്ഷാമം രൂക്ഷമായത്. ഇത് പരിഹരിക്കാൻ ചിലയിടങ്ങളിൽ പൊതു കിണറുകളിൽനിന്ന് മോട്ടോർ വഴി പമ്പിങ്ങിന് ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതുവഴി ലഭിക്കുന്ന ജലം താൽക്കാലിക ശമനത്തിനേ ഉപകരിക്കൂ. ഈ മേഖലയിലെ ജലക്ഷാമത്തിന് പരിഹാരമാകുമെന്ന് കരുതി ആവിഷ്കരിച്ച പീലാർമുഴി പദ്ധതി പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. പദ്ധതിയുടെ ജലവിതരണ പൈപ്പ് വെട്ടിക്കുഴി കപ്പേള വരെ എത്തി നിൽക്കുകയാണ്. ഇത് ചൂളക്കടവ് വരെ നീട്ടിയാൽ മാത്രമേ ജലക്ഷാമത്തിന് […]
ആക്രി ശേഖരണത്തിന്‍റെ മറവിൽ മോഷണം; ഉത്തരേന്ത്യൻ സംഘം ചാലക്കുടിയിൽ പിടിയിൽ
ചാലക്കുടി: ആക്രി ശേഖരണത്തിന്‍റെ മറവിൽ മോഷണം നടത്തിയ ഉത്തരേന്ത്യൻ സംഘം പിടിയിൽ. പുതുക്കാടിന് സമീപം പ്രമുഖ വ്യവസായ ഗ്രൂപ്പിന്‍റെ പൂട്ടിയിട്ട ഫാക്ടറിയുടെ പൂട്ടുപൊളിച്ച് ലക്ഷങ്ങൾ വിലയുള്ള വിദേശ നിർമിത യന്ത്രഭാഗങ്ങൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കൊടകര ഉളുമ്പത്ത്കുന്നിൽ വാടകക്ക് താമസിക്കുന്ന ഉത്തർപ്രദേശ് ഗാസിയാബാദ് വൈശാലി സെക്ടർ-5 സ്വദേശികളായ റഹീം കബീർ ഷേക്ക് (20), കബീർ ഷേക്ക് (52), മുഹമ്മദ് രബിയുൾ (27), കൊൽക്കത്ത മുർഷിദാബാദ് സ്വദേശി മുഹമ്മദ് നസീൻ (30) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഒമ്പതിന് പുലർച്ചയാണ് […]