സൗജന്യ ഡയാലിസിസ് പദ്ധതിയുമായി റോട്ടറി

സൗജന്യ ഡയാലിസിസ് പദ്ധതിയുമായി റോട്ടറി
സൗജന്യ ഡയാലിസിസ് പദ്ധതിയുമായി റോട്ടറി

ചാലക്കുടി∙ സെൻട്രൽ റോട്ടറി ക്ലബ് ‘ഹാപ്പി ചാലക്കുടി’ പദ്ധതിയുടെ ഭാഗമായി സൗജന്യ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നു. ഉദ്ഘാടനം ഇന്നു 4.30നു സെന്റ് ജയിംസ് ആശുപത്രിയിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ രാജ്മോഹൻ നായർ ഉദ്ഘാടനം ചെയ്യും. മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും. ആശുപത്രി അനുവദിച്ച 4000 ചതുരശ്ര അടി സ്ഥലത്താണ് ഒരു കോടി രൂപ ചെലവിൽ കേന്ദ്രം ആരംഭിക്കുന്നത്.

ലോകോത്തര നിലവാരത്തിൽ സജ്ജീകരിച്ച യൂണിറ്റിൽ 10 മെഷീനുകൾ ഉണ്ടാകും. ഒരേ സമയം 10 ഡയാലിസിസ് ചെയ്യാൻ കഴിയും. 3 ഷിഫ്റ്റുകളിലായി 30 ഡയാലിസിസ് ഓരോ ദിവസവും നടത്തും. അതുവഴി വർഷം തോറും പതിനായിരം സൗജന്യ ഡയാലിസിസുകൾ നടത്തും. നിർധനരായ രോഗികൾക്കാണ് അവസരം. സെന്റ് ജയിംസ് ആശുപത്രിയുടെ നേതൃത്വത്തിലാണു കേന്ദ്രം പ്രവർത്തിക്കുക.

2016 ൽ 3 ഡയാലിസിസ് മെഷീൻ ആശുപത്രിക്ക് നൽകിയിരുന്നു. അതിലൂടെ വർഷംതോറും 3,200 സൗജന്യ ഡയാലിസിസ് ഇപ്പോഴും നടത്തുന്നുണ്ടെന്നു ഹാപ്പി ചാലക്കുടി ചെയർമാൻ സി.ബി. അരുൺ, റോട്ടറി പ്രസിഡന്റ് തമ്പി വർഗീസ്, സെക്രട്ടറി അബ്ദുൽ അൻസാർ, ഡയാലിസിസ് പദ്ധതി ചെയർമാൻ ബിബിൻ മാണിക്യത്താൻ എന്നിവർ അറിയിച്ചു.

Leave a Reply

error: Content is protected !!