കൊ​ട​ക​ര മേ​ല്‍പ്പാ​ല​ത്തി​ല്‍ ഓടുന്നതിനിടെ ഗുഡ്‌സ് ഓട്ടോ കത്തിനശിച്ചു

കൊ​ട​ക​ര മേ​ല്‍പ്പാ​ല​ത്തി​ല്‍  ഓടുന്നതിനിടെ ഗുഡ്‌സ് ഓട്ടോ കത്തിനശിച്ചു
കൊ​ട​ക​ര മേ​ല്‍പ്പാ​ല​ത്തി​ല്‍  ഓടുന്നതിനിടെ ഗുഡ്‌സ് ഓട്ടോ കത്തിനശിച്ചു

കൊ​ട​ക​ര: ദേ​ശീ​യ​പാ​ത​യി​ലെ കൊ​ട​ക​ര മേ​ല്‍പ്പാ​ല​ത്തി​ല്‍ ഗു​ഡ്‌​സ് ഓ​ട്ടോ ക​ത്തി​ന​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് സ്‌​കാ​നി​ങ് മെ​ഷീ​ന്‍ കൊ​ണ്ടു​വ​ന്ന​ശേ​ഷം തി​രി​കെ ആ​ലു​വ​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

തീ​പ​ട​രു​ന്ന​ത് ക​ണ്ട് ഡ്രൈ​വ​റും സ​ഹാ​യി​യും ചാ​ടി​ര​ക്ഷ​പ്പെ​ട്ടു. ഷോ​ര്‍ട്ട് സ​ര്‍ക്യൂ​ട്ടാ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. അ​ഗ്നി​ര​ക്ഷ സേ​ന തീ​യ​ണ​ച്ചു. കൊ​ട​ക​ര പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു.

Leave a Reply

error: Content is protected !!