വെള്ളിക്കുളങ്ങര: കള്ള് ചോദിച്ചിട്ട് നല്‍കാത്തതിന്റെ പേരിലുണ്ടായ വൈരാഗ്യത്തില്‍ ചെത്തുതൊഴിലാളിയെ തെങ്ങ് മുറിച്ചിട്ട് അപായപ്പെടുത്താന്‍ ശ്രമം. സി.പി.എം പ്രവര്‍ത്തകനും ചെത്ത് തൊഴിലാളിയുമായ വെള്ളിക്കുളങ്ങര കൈലാന്‍ ജയനെയാണ് (43) വെള്ളിക്കുളങ്ങര മങ്കൊമ്പില്‍ ബിസ്മ തെങ്ങ് മുറിച്ച് താഴെ വീഴ്ത്തി അപകടപ്പെടുത്താന്‍ ശ്രമിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായത്. വൈകീട്ട് പോത്തഞ്ചിറയില്‍ ചെത്താനായി ജയന്‍ തെങ്ങില്‍ കയറിയപ്പോള്‍ ബിസ്മ യന്ത്രവാള്‍ ഉപയോഗിച്ച് തെങ്ങ് മുറിക്കുകയായിരുന്നു. ഇത് കണ്ട ജയന്‍ തെങ്ങില്‍നിന്ന് പകുതി വരെ ഇറങ്ങിയ ശേഷം താഴേക്ക് […]
മലക്കപ്പാറയിൽ തോട്ടം തൊഴിലാളിയെ കാട്ടുപോത്ത് ആക്രമിച്ചു
Representational Image വാൽപ്പാറ: മലക്കപ്പാറയിൽ തോട്ടം തൊഴിലാളിയെ കാട്ടുപോത്ത് ആക്രമിച്ചു. മലക്കപ്പാറ സ്വദേശി ജാനകിക്ക് (55) പരിക്കേറ്റു. പരിക്കേറ്റ ജാനകി വാൽപ്പാറ ടാറ്റ ഒരുളിക്കൽ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ മലക്കപ്പാറയിലെ തേയിലത്തോട്ടത്തിലാണ് സംഭവം. ജോലിക്കെത്തിയ ജാനകിയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. പരിക്ക് സാരമുള്ളതാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ചേറ്റുവ ഹാർബറിന് സമീപം കഞ്ചാവ് ചെടി
വാടാനപ്പള്ളി: ചേറ്റുവ ഹാർബറിന് സമീപത്ത് കഞ്ചാവ് ചെടി കണ്ടെത്തി. ഹാർബറിലെ ചുമട്ടുതൊഴിലാളികളാണ് 22 സെന്റി മീറ്റർ ഉയരമുള്ള ചെടി കണ്ടത്. വിവരമറിയിച്ചതോടെ എക്സൈസ് വാടാനപ്പള്ളി റേഞ്ച് ഇൻസ്പെക്ടർ സച്ചിനും സംഘവും സ്ഥലത്തെത്തി. മേഖലയിൽ പരിശോധന നടത്തി. തീരദേശത്ത് കഞ്ചാവിന്റെ വിൽപനയും ഉപയോഗവും വ്യാപകമാണ്.
ദേശീയ പാത വികസനം; എടമുട്ടം യു.പി സ്കൂൾ പൊളിച്ചു തുടങ്ങി
തൃപ്രയാർ: ശതാബ്ദി പിന്നിട്ട എടമുട്ടം യു.പി സ്കൂൾ ദേശീയ പാത വികസനത്തിന് വേണ്ടി പൊളിച്ചുതുടങ്ങി. ബുധനാഴ്ച വൈകുന്നേരം നാലിന് സ്കൂൾവിട്ട ശേഷമാണ് യന്ത്രമുപയോഗിച്ച് മതിൽ പൊളിക്കൽ ആരംഭിച്ചത്. അതേസമയം, ഇവിടത്തെ വിദ്യാർഥികളും അധ്യാപകരും ഇനി എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. ഇതുസംബന്ധിച്ച് ബുധനാഴ്ച വൈകുന്നേരം വരെ ജില്ല വിദ്യാഭ്യാസ വകുപ്പ് അധികൃതർ തീരുമാനം എടുത്തിട്ടില്ല. മാനേജ്മെന്റ് പകരം സംവിധാനമേർപ്പെടുത്തുമെന്ന വിശ്വാസത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പ്. വിദ്യാർഥികളെയും അധ്യാപകരെയും അനാഥരാക്കരുതെന്ന് എടമുട്ടം യു.പി സ്കൂൾ സംരക്ഷണ സമിതി കൺവീനർ കെ.എ. അബ്ദുൽ […]
കോട്ടാമലയിലെ മണ്ണെടുപ്പിനെതിരെ അനിശ്ചിതകാല സമരം
ചാലക്കുടി: കോട്ടാമലയിലെ മണ്ണെടുപ്പിനെതിരെയുള്ള പ്രതിഷേധം പ്രദേശത്ത് ശക്തമായി. സമരസമിതിക്കാർ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ എൽ.ജെ.ഡി പ്രവർത്തകർ മണ്ണെടുപ്പ് കേന്ദ്രത്തിൽ പ്രതിഷേധസൂചകമായി കൊടിനാട്ടിയിരുന്നു. തുടർന്ന് അതിരാവിലെത്തന്നെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊടിതോരണം കൊണ്ട് പ്രവേശന കവാടം അടച്ചുപൂട്ടി. എന്നാൽ, രാവിലെ 11ഓടെ നിർത്തിയ ഖനന നടപടി വീണ്ടും ആരംഭിക്കാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥ ഉണ്ടായി. പഞ്ചായത്ത് അംഗം കെ.എസ്. രാധാകൃഷ്ണനും പരിസരവാസികളും പ്രതിഷേധ നടപടികളുമായി രംഗത്തെത്തി. തുടർന്ന് ചാലക്കുടി പൊലീസെത്തി. ചൊവ്വാഴ്ചവരെ മണ്ണ് കൊണ്ടുപോകരുതെന്ന് ബന്ധപ്പെട്ടവരോട് പൊലീസ് നിർദേശിച്ചു. […]
ദ്വിദിന മാർഗഴി മഹോത്സവത്തിനു കേരള കലാമണ്ഡലം കൂത്തമ്പലത്തിൽ തുടക്കമായി
ആസാദി ക അമൃത് മഹോത്സവ് ഡയറക്ടർ രാജീവ് കുമാർ ഭദ്രദീപം കൊളുത്തി മാർഗഴി മഹോത്സവ പരിപാടികൾക്ക് ആരംഭം കുറിച്ചത്. കലാക്ഷേത്ര ഡയറക്ടർ രേവതി രാമചന്ദ്രൻ, ഭരണസമിതി അംഗങ്ങളായ ശശാങ്ക് സുബ്രഹ്മണ്യം, പി ടി നരേന്ദ്രൻ, രഞ്ജിനി സുരേഷ്, കലാമണ്ഡലം രജിസ്ട്രാർ ഡോ: പി.രാജേഷ്കുമാർ ഭരണസമിതി അംഗം ഡോ. എൻ.ആർ. ഗ്രാമപ്രകാശ് എന്നിവർ പങ്കെടുത്തു. വിവിധയിടങ്ങളിൽ നിന്നും എത്തിചേർന്ന കലാസ്നേഹികൾ , കലാക്ഷേത്രത്തിലേയും കലാമണ്ഡലത്തിലേയും അദ്ധ്യാപകർ , വിദ്യാർഥികൾ, ഓഫീസ് ജീവനക്കാർ തുടങ്ങിയവർ കൂത്തമ്പലത്തെ സമ്പന്നമാക്കി. ചെന്നൈ ദക്ഷിണാമൂർത്തിയും […]