Headline
10 പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം: സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർക്ക് ഹൈകോടതിയുടെ നിർദേശം
മുനമ്പം റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണം; മുഖ്യമന്ത്രിക്ക് ലക്ഷം പേര്‍ ഒപ്പിട്ട ഭീമഹരജിയുമായി സി.എല്‍.സി
ചാ​വ​ക്കാ​ട് ഉ​പ​ജി​ല്ല സ്കൂൾ ക​ലോ​ത്സ​വം; ‘ത്രോ​യി​ങ് വേ​സ്റ്റ് ഈ​സ് എ ​ഡേ​ര്‍ട്ടി ബി​സി​ന​സ്’ എ​ന്ന് സം​ഘാ​ട​ക​ർ; ‘ഈ ​പ​ണി ഞ​ങ്ങ​ളും ചെ​യ്യി​ല്ല, മ​റ്റു​ള്ള​വ​രും ചെ​യ്യി​ല്ലെ’​ന്ന് കു​ട്ടി​ക​ൾ
പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് ശാ​പ​മോ​ക്ഷം
മുട്ടുകായൽ ബണ്ട് കെട്ടിയില്ല; ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നു
വേതന കുടിശ്ശിക: ചൊവ്വാഴ്ച റേഷന്‍ കടകൾ അടച്ചിടും
രാമനിലയത്തിന്റെ അടുക്കള നവീകരണത്തിന് 95 ലക്ഷം അനുവദിച്ചു
അൽ മല്ലു ഫാമിലി
അൽ മല്ലു ഫാമിലി
ലോ​ക പൈ​തൃ​ക വാ​ര​ം; ആ​ക​ർ​ഷ​ക പ​രി​പാ​ടി​ക​ളു​മാ​യി മു​സി​രി​സ്

റെയിൽവേ സ്റ്റേഷനിൽ നാല് കിലോ കഞ്ചാവുമായി കൊല്ലം സ്വദേശിയായ യുവാവ് പിടിയിൽ

റെയിൽവേ സ്റ്റേഷനിൽ നാല് കിലോ കഞ്ചാവുമായി കൊല്ലം സ്വദേശിയായ യുവാവ് പിടിയിൽ

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് നാലു കിലോ കഞ്ചാവുമായി കൊല്ലം സ്വദേശിയായ യുവാവ് പിടിയിൽ. ഒഡിഷയിൽനിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി കൊല്ലം കിളികൊല്ലൂർ കല്ലുംതാഴം സ്വദേശി നിഷാദിനെ (34) ആണ് തൃശൂർ എക്സൈസ് റേഞ്ച് പാർട്ടിയും ആർ.പി.എഫും എക്സൈസ് ഇന്റലിജൻസ് പാർട്ടിയും ചേർന്ന് പിടികൂടിയത്.

ആന്ധ്രയിൽ കഞ്ചാവ് ലഭ്യത കുറഞ്ഞതിനാൽ ഒഡിഷയിൽനിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കഞ്ചാവ് വരുന്നതത്രെ. തൃശൂരിൽ കഞ്ചാവിന്റെ ലഭ്യത കുറവ് മനസ്സിലാക്കിയ പ്രതികൾ ഇത് കൂടിയ വിലക്ക് വിൽപ്പന നടത്താനാണ് തൃശൂരിൽ ഇറങ്ങിയത്.

ആവശ്യക്കാരെ തേടി വിളിയെത്തിയ വിവരം അറിഞ്ഞ എക്സൈസും ആർ.പി.എഫും ചേർന്ന് ട്രെയിനിൽനിന്ന് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഇറങ്ങിയ പ്രതിയെ തന്ത്രപൂർവം കുടുക്കുകയായിരുന്നു. തൃശൂർ റേഞ്ച് ഇൻസ്പെക്ടർ അബ്ദുൽ അഷ്റഫ്, അസി. ഇൻസ്പക്ടർ സി.യു. ഹരീഷ്, ആർ.പി.എഫ് ഇൻസ്പെക്ടർ അജയ് കുമാർ, എ.എസ്.ഐ സിജോ സേവ്യാർ, ജോസ്, പ്രിവന്റിവ് ഓഫിസർമാരായ സുരേന്ദ്രൻ, സുനിൽ കുമാർ, എൻ.യു. ശിവൻ, സി.എൻ. അരുണ, വി.ബി. ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Leave a Reply

Back To Top
error: Content is protected !!