വാടാനപ്പള്ളി: ദേശീയ പാതയിൽ വാടാനപ്പള്ളി മേഖലയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. ഒരാഴ്ചക്കുള്ളിൽ പൊലിഞ്ഞത് മൂന്നു ജീവൻ. പരിക്കേറ്റത് നിരവധി പേർക്ക്. ഏങ്ങണ്ടിയൂരിലാണ് ആദ്യ അപകട മരണത്തിന് തുടക്കമിട്ടത്. ഈ മാസം രണ്ടിന് ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി പാവറട്ടി പാലുവായ് പുളിച്ചാരം വീട്ടിൽ ഷാജിതയാണ് തൽക്ഷണം മരിച്ചത്. അഞ്ചിന് വൈകീട്ട് തളിക്കുളം ഗവ. ഹൈസ്കൂളിന് സമീപം മീൻ ലോറി ബുള്ളറ്റിൽ ഇടിച്ച് അമ്പലത്ത് വീട്ടിൽ മുഹമ്മദ് ഷരീഖ് മരിച്ചിരുന്നു. ഏഴിന് വൈകീട്ട് തളിക്കുളം ആശാരി ക്ഷേത്രത്തിന് സമീപം വിദ്യാർഥികൾക്കിടയിലേക്ക് മിനി […]
കുട്ടികളുടെ പാര്‍ക്ക്, വഴിയോര വിശ്രമ കേന്ദ്രം, എം.സി.എഫ് ഉദ്ഘാടനം
ഗുരുവായൂര്‍: നഗരസഭ ചൂല്‍പ്പുറം ബയോ പാര്‍ക്കില്‍ നിര്‍മിച്ച അജൈവ മാലിന്യം തരം തിരിക്കാനുള്ള കേന്ദ്രം (എം.സി.എഫ്), കുട്ടികളുടെ പാര്‍ക്ക്, വഴിയോര വിശ്രമ കേന്ദ്രം എന്നിവ ശനിയാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുമെന്ന് ചെയര്മാന് എം. കൃഷ്ണദാസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 42 ലക്ഷം രൂപ ചെലവഴിച്ചാണ് അജൈവ മാലിന്യം തരം തിരിക്കാനുള്ള കേന്ദ്രം നിര്‍മിച്ചിട്ടുള്ളത്. 43 ലക്ഷം രൂപയാണ് കുട്ടികളുടെ പാര്‍ക്കിനായി വിനിയോഗിച്ചത്. ഗുരുവായൂര്‍ സത്യഗ്രഹത്തിലെ പ്രധാനിയായിരുന്ന എ.സി. രാമന്റെ പേരാണ് പാര്ക്കിന് നല്‍കിയിട്ടുള്ളത്. […]
കോട്ടാമലയിലെ മണ്ണെടുപ്പിനെതിരെ അനിശ്ചിതകാല സമരം
ചാലക്കുടി: കോട്ടാമലയിലെ മണ്ണെടുപ്പിനെതിരെയുള്ള പ്രതിഷേധം പ്രദേശത്ത് ശക്തമായി. സമരസമിതിക്കാർ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ എൽ.ജെ.ഡി പ്രവർത്തകർ മണ്ണെടുപ്പ് കേന്ദ്രത്തിൽ പ്രതിഷേധസൂചകമായി കൊടിനാട്ടിയിരുന്നു. തുടർന്ന് അതിരാവിലെത്തന്നെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊടിതോരണം കൊണ്ട് പ്രവേശന കവാടം അടച്ചുപൂട്ടി. എന്നാൽ, രാവിലെ 11ഓടെ നിർത്തിയ ഖനന നടപടി വീണ്ടും ആരംഭിക്കാൻ ശ്രമിച്ചതോടെ സംഘർഷാവസ്ഥ ഉണ്ടായി. പഞ്ചായത്ത് അംഗം കെ.എസ്. രാധാകൃഷ്ണനും പരിസരവാസികളും പ്രതിഷേധ നടപടികളുമായി രംഗത്തെത്തി. തുടർന്ന് ചാലക്കുടി പൊലീസെത്തി. ചൊവ്വാഴ്ചവരെ മണ്ണ് കൊണ്ടുപോകരുതെന്ന് ബന്ധപ്പെട്ടവരോട് പൊലീസ് നിർദേശിച്ചു. […]
വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് പിടിയിൽ
കുന്നംകുളം: കേച്ചേരി സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പണം തട്ടിയ കേസിലെ പ്രതിയെ കുന്നംകുളം പൊലീസ് പിടികൂടി. ഇരിങ്ങാലക്കുട പുത്തൻതോട് വടക്കേടത്ത് വീട്ടിൽ സംഗമേശനാണ് (34) അറസ്റ്റിലായത്. ഭർത്താവ് മരിച്ച യുവതിയെ 2020 മുതൽ 22 വരെ പീഡിപ്പിക്കുകയും മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി. വീടും സ്ഥലവും എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
വനിത എസ്.ഐയെ അക്രമിച്ച പ്രതി അറസ്റ്റിൽ
കയ്പമംഗലം: വനിത എസ്.ഐയെ അക്രമിച്ച കേസിലെ പ്രതിയെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശി പുതുവൽ പുത്തൻവീട്ടിൽ ജിനു ഹബീബുല്ലയെയാണ് (43) കയ്പമംഗലം എസ്.എച്ച്.ഒ സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്. കയ്പമംഗലം വഴിയമ്പലത്ത് വെച്ച് ശനിയാഴ്ച രാത്രി പത്തരയോടെ മദ്യപിച്ച് അപകടകരാം വിധത്തിൽ മിനി ടിപ്പർ ഓടിച്ചെത്തിയ ജിനുവിനെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പ്രതിയെയും ജീപ്പിൽ കയറ്റി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് വൈദ്യ പരിശോധനക്ക് കൊണ്ടു പോകുന്നതിനിടയിലാണ് പ്രതി […]
നേപ്പാൾ സ്വദേശിയെയും മധ്യവയസ്കനെയും വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ
കൊടുങ്ങല്ലുർ: നേപ്പാൾ സ്വദേശിയെയും മധ്യവയസ്കനെയും വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. തിരുവെള്ളൂരിൽ താമസിക്കുന്ന എറിയാട് കെ.വി.എച്ച്.എസിന് തെക്ക് പഴുതുരുത്ത് ഫഹദ് എന്ന ചിപ്പൻ (28), കെ.വി.എച്ച്.എസിന് സമീപം പാമ്പിനെഴുത്ത് റിയാസ് (34), എറിയാട് വാലത്തറ അപ്പു എന്ന അഖിൽ (26) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി 10.30ഓടെ ചന്തപ്പുരയിലാണ് സംഭവം. ചന്തപ്പുര ബസ് സ്റ്റാൻഡിന് സമീപം കരൂപ്പടന്ന കാര്യമാത്ര കടലായി പുഴങ്കരയില്ലത്ത് അബ്ദുൽ ജലീൽ (55) എന്നയാളെയാണ് ആക്രമിച്ചത്. ചന്തപ്പുര ബാറിൽവെച്ച് നേപ്പാൾ സ്വദേശി ആശിഷ് […]