റഷ്യൻ റിക്രൂട്ട്മെന്റ്: ബിനിലിന്‍റെ ഭാര്യയും ജെയിന്‍റെ പിതാവും പരാതി നൽകി; മൂന്ന് പേർക്കെതിരെ കേസ്
തൃശൂർ: റഷ്യയിൽ ഇലക്ട്രീഷ്യൻ ജോലി ശരിയാക്കാമെന്ന വാഗ്ദാനത്തിൽ റഷ്യയിൽ എത്തുകയും അവിടെ കൂലിപ്പട്ടാളത്തിന്‍റെ ഭാഗമാക്കപ്പെട്ട് യുക്രെയ്നുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്ത ബിനിൽ ബാബുവിന്‍റെ ഭാര്യ ജോയ്സി ജോണിന്‍റെ പരാതിയിൽ മൂന്ന് പേർക്കെതിരെ വടക്കാഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. തൃശൂർ തയ്യൂർ പാടത്ത് വീട്ടിൽ സിബി (25), എറണാകുളം സ്വദേശികളായ സന്ദീപ് (40), സുമേഷ് ആന്‍റണി എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. ജോയ്സി മുഖ്യമന്ത്രിക്ക് സമർപ്പിച്ച പരാതി ജില്ല പൊലീസ് മേധാവിയുടെ ഓഫിസ് മുഖേന വടക്കാഞ്ചേരി പൊലീസിന് … Read more