ചാലക്കുടിയിൽ കെണിയൊരുക്കി, പുലിക്കായി കാത്തിരിപ്പ്
പുലിയെ പിടികൂടാൻ വനപാലകർ ചാലക്കുടിയിൽ കെണി സ്ഥാപിക്കുന്നു ചാലക്കുടി: പുലിയെ പിടികൂടാൻ വനപാലകർ ചാലക്കുടിയിൽ കെണിയൊരുക്കി. പുലി സാന്നിധ്യം സ്ഥിരീകരിച്ച കണ്ണമ്പുഴ ഭഗവതി ക്ഷേത്രത്തിന്റെ വെടിക്കെട്ട് നടക്കാറുള്ള ആൾപ്പെരുമാറ്റം കുറഞ്ഞ പറമ്പിലാണ് കൂട് സ്ഥാപിച്ചത്. ഇവിടെ പുലിയുടെ കാൽപ്പാടുകൾ ധാരാളമായി പതിഞ്ഞിട്ടുണ്ട്. ചാലക്കുടിപ്പുഴയോട് ചേർന്ന പ്രദേശമാണിത്. പുഴയോരത്തെ കാടുപിടിച്ച പ്രദേശത്ത് പുലിക്ക് താവളമാക്കാൻ വേണ്ടത്ര ഇടങ്ങളുണ്ട്. കൊരട്ടിയിൽനിന്നാണ് പുലി എത്തിയതെങ്കിൽ ചാലക്കുടിപ്പുഴയിലൂടെ ഈ ഭാഗത്ത് കൂടിയാവാം വന്നതെന്ന് കരുതുന്നു. കണ്ണമ്പുഴ ക്ഷേത്രം റോഡിലൂടെ 100 മീറ്ററോളം നടന്നാൽ … Read more