കരിങ്ങോൾച്ചിറയിൽ ചത്ത പശുവിനെ ചാക്കിൽ കെട്ടി തള്ളി സമൂഹവിരുദ്ധർ

കരിങ്ങോൾച്ചിറയിൽ ചത്ത പശുവിനെ ചാക്കിൽ കെട്ടി തള്ളി സമൂഹവിരുദ്ധർ

പുത്തൻചിറ : പുത്തൻചിറ കരിങ്ങോൾച്ചിറയിൽ സമൂഹവിരുദ്ധർ ചത്ത പശുവിനെ ചാക്കിൽ കെട്ടി തള്ളി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ചത്ത പശുവിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്.

പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പശുവിനെ മറവുചെയ്തു. ആഴ്ചകൾക്ക് മുമ്പ് പുത്തൻചിറ പഞ്ചായത്തിലെ നെയ്തക്കുടിയിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയ ചത്ത പശുവിനെ പഞ്ചായത്ത് അധികൃതർ ഇടപെട്ട് മറവുചെയ്തിരുന്നു. സമൂഹവിരുദ്ധരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Leave a Comment