ബസിന് നേരെ കല്ലേറ്; യാത്രക്കാരിക്ക് പരിക്ക്, മധ‍്യവയസ്കൻ പിടിയിൽ

ബസിന് നേരെ കല്ലേറ്; യാത്രക്കാരിക്ക് പരിക്ക്, മധ‍്യവയസ്കൻ പിടിയിൽ
ബസിന് നേരെ കല്ലേറ്; യാത്രക്കാരിക്ക് പരിക്ക്, മധ‍്യവയസ്കൻ പിടിയിൽ

കുന്നംകുളം: ബസിനു നേരെയുണ്ടായ കല്ലേറിൽ യാത്രക്കാരിയുടെ തലക്ക് പരിക്കേറ്റു. സംഭവത്തിൽ മധ്യവയസ്കൻ പിടിയിൽ. ചാലിശ്ശേരി പെരുമണ്ണൂർ മാരോട്ട് വീട്ടിൽ നാരായണന്റെ ഭാര്യ പ്രേമലതക്കാണ് (47) പരിക്കേറ്റത്. കാണിപ്പയ്യൂർ സ്വദേശി ഇടത്തൂർ വീട്ടിൽ രവിയെ (58) കുന്നംകുളം സി.ഐ യു.കെ. ഷാജഹാൻ അറസ്റ്റ് ചെയ്തു.

തൃശൂരിൽനിന്ന് കുന്നംകുളത്തേക്ക് വരികയായിരുന്ന ജയ് ഗുരു ബസിൽ മദ്യപിച്ചു കയറിയ പ്രതി കണ്ടക്ടറുമായി വാക്കുതർക്കമുണ്ടായതോടെ ബസ് ജീവനക്കാർ പ്രതിയെ കാണിപ്പയ്യൂരിൽ ഇറക്കി വിട്ടു. ഇതോടെ പ്രതി കല്ലെടുത്ത് ബസിന് നേരെ എറിയുകയായിരുന്നു.

ആദ്യം ബസിനു മുകളിൽ തട്ടി കല്ല് തെറിച്ചുപോയെങ്കിലും വീണ്ടും കല്ലെടുത്ത് എറിഞ്ഞതോടെ പ്രേമലതയുടെ തലക്ക് കൊള്ളുകയായിരുന്നു.

Leave a Reply

error: Content is protected !!