തൃശൂർ: ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർക്ക് ഒമ്പത് വർഷം കഠിന തടവും 60,000 രൂപ പിഴയും. കക്കനിക്കാട് ആറ്റൂർ മഞ്ഞയിൽ വീട്ടിൽ കുര്യാക്കോസിനെയാണ് (52) തൃശൂർ ഒന്നാം അഡീ. ജില്ല ജഡ്ജ് ശിക്ഷിച്ചത്. ഓട്ടോ ഡ്രൈവറായ കുര്യാക്കോസ് പ്രായപൂർത്തിയാവാത്ത കുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് ചെന്ന് വെള്ളം ചോദിച്ച് അകത്ത് കയറി പീഡിപ്പിക്കുകയായിരുന്നു. ഭയംമൂലം വീട്ടിൽ നിൽക്കാൻ സമ്മതിക്കാത്ത കുട്ടിയെ പിന്നീട് മഠത്തിലാക്കുകയും അവിടെ നിന്ന് ക്രിസ്മസ് അവധിക്ക് വീട്ടിലെത്തിയപ്പോൾ വീണ്ടും കുര്യാക്കോസിനെ കണ്ട് പേടിച്ച് […]
പണമിടപാട് സ്ഥാപന ജീവനക്കാര്‍ വീട്ടില്‍ കയറിആക്രമിച്ചതായി പരാതി
കുന്നംകുളം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. ആനായ്ക്കല്‍ സ്വദേശികളായ പൂഴിക്കുന്നത്ത് വീട്ടില്‍ ബവീഷ് (33), ചൂണ്ടുപുരക്കല് നന്ദകുമാര്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചിന് ബവീഷിന്റെ സുഹൃത്തും അയല്‍വാസിയുമായ സുബിലിന്റെ വീട്ടിലേക്കാണ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍ പണം ആവശ്യപ്പെട്ടെത്തിയത്. എന്നാല്‍, ഈ സമയത്ത് സുബിലിന്റെ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജീവനക്കാര്‍ വീടിനുള്ളിലേക്ക് അതിക്രമിച്ചുകയറുകയും പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയും ചെയ്തതോടെ സുബിലിന്റെ നിർദേശപ്രകാരം അയല്‍വാസിയായ ബവീഷ് വീട്ടിലെത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ മാത്രമുള്ള […]
വീടുകളിലെത്തി ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ വിൽക്കുന്നയാൾ പീഡന കേസിൽ അറസ്റ്റിൽ
ചേലക്കര: വീടുകളിലെത്തി ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ വിൽക്കുന്നയാൾ പീഡന കേസിൽ അറസ്റ്റിൽ.വടക്കാഞ്ചേരി ആലിക്കൽപീടികയിൽ ഇബ്രാഹിം (63) ആണ് അറസ്റ്റിലായത്. ചേലക്കര സ്വദേശിയുടെ പരാതിയെത്തുടർന്നാണ് സി.ഐ ഇ. ബാലകൃഷ്ണൻ പ്രതിയെ അറസ്റ്റ് ചെയ്തത്. കച്ചവടത്തിനായി വീടുകളിലെത്തി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് പീഡനത്തിനിരയാക്കുന്നതാണ് ഇയാളുടെ രീതി.
യുവാവിന്റെ ബൈക്ക് കത്തിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ആളൂര്‍: പൊരുന്നകുന്നില്‍ യുവാവിന്റെ ബൈക്ക് കത്തിച്ച കേസില്‍ രണ്ടുപേരെ ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൊരുന്നകുന്ന് സ്വദേശികളായ അരുണ്‍ (31), മനു (29) എന്നിവരെയാണ് ആളൂര്‍ എസ്.എച്ച്.ഒ എം.ബി. സിബിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ 23ന് പൊരുന്നകുന്നില്‍ ശ്രീകാന്ത് എന്ന യുവാവിനെ അരുണ്‍, മനു എന്നിവര്‍ ചേര്‍ന്ന് മൂക്കിന് ഇടിച്ചു പരിക്കേല്‍പിച്ചു. സംഭവസ്ഥലത്ത് വെച്ച ശ്രീകാന്തിന്റെ സ്‌കൂട്ടര്‍ ഏതാനും മണിക്കൂറുകള്‍ക്കുശേഷം ആരോ കത്തിച്ചിരുന്നു. ശ്രീകാന്തിനെ ആക്രമിച്ചതിന് പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് […]
തൃശൂര്‍ കുന്നംകുളം പോര്‍ക്കുളത്ത് യുവാവിന് കുത്തേറ്റു
തൃശൂര്‍ കുന്നംകുളം പോര്‍ക്കുളത്ത് യുവാവിന് കുത്തേറ്റു. പോര്‍ക്കുളം കുടക്കാട്ടില്‍ വീട്ടില്‍ രാഹുലി (23)നാണ് പരുക്കേറ്റത്. പള്ളിപ്പെരുന്നാള്‍ കണ്ട് മടങ്ങുമ്പോഴായിരുന്നു രാഹുലിന് കുത്തേറ്റത്. ബൈക്കിലെത്തിയ സംഘം രാഹുലിനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ രാഹുലിനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പോര്‍ക്കുളം സ്വദേശി നിബിന്‍ ആണ് കുത്തിയതെന്നാണ് മൊഴി.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ മോഷണം: പ്രതി പിടിയിൽ
തൃശൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ പത്തനംതിട്ട സ്വദേശിയുടെ മൊബൈൽ ഫോണും പണവുമടങ്ങുന്ന ബാഗ് മോഷ്ടിച്ച കേസിൽ പ്രതിയെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പഴയന്നൂർ കല്ലേപ്പാടം ചീരോത്ത് വീട്ടിൽ ജിഷ്ണു (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസമാണ് സംഭവം. 16,000 രൂപ വിലവരുന്ന മൊബൈൽ ഫോണും 33,000 രൂപയും ലൈസൻസ്, ആധാർ കാർഡ് എന്നിവ ഉൾപ്പെടെ രേഖകളുമടങ്ങുന്ന ബാഗാണ് നഷ്ടമായത്. ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയിൽ സബ് ഇൻസ്പെക്ടർ കെ. ഉമേഷും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. […]