അരുത്…അമ്മയാണ്…! മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ മകന്‍ തീ കൊളുത്തിയ അമ്മ മരിച്ചു
പുന്നയൂര്‍ക്കുളം: മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ മകന്‍ തീ കൊളുത്തിയ അമ്മ മരിച്ചു. പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ ലക്ഷംവീട് കോളനിക്ക് സമീപം താമസിക്കുന്ന ചമ്മന്നൂര്‍ തലക്കാട്ടില്‍ പരേതനായ സുബ്രഹ്‌മണ്യന്റെ ഭാര്യ ശ്രീമതി (75) യാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മകന്‍ മനോജി (53) നെ വടക്കേക്കാട് പോലീസ് അറസ്‌റ്റു ചെയ്‌തു. 20 നു രാത്രി ഒന്‍പതരയോടെയിരുന്നു സംഭവം. മദ്യപിച്ച് ലക്കുകെട്ട മനോജ് വീണ്ടും മദ്യപിക്കാനായി പണം ചോദിച്ച് മര്‍ദിക്കുകയും പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ ശരീരത്തിലേക്ക് മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് … Read more