
ഇരിങ്ങാലക്കുട: ഓൺലൈൻ തട്ടിപ്പ് കേസിൽ കണ്ണൂർ കതിരൂർ പുളിയോട് സ്വദേശി വിദ്യവിഹാർ വീട്ടിൽ വിനീഷിനെ (39) തൃശൂർ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. അവിട്ടത്തൂർ സ്വദേശി കുന്നത്ത് വീട്ടിൽ ആദർശിൽനിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്.
വാട്സ്ആപ് വഴി ബന്ധപ്പെട്ട് ഡി.ഡി.ബി വേള്‍ഡ് വൈഡ് മീഡിയ ഇന്ത്യ എന്ന കമ്പനിയുടെ പേരിൽ ഹോട്ടലുകൾക്കും റസ്റ്റാറന്റുകൾക്കും സ്റ്റാർ റേറ്റിങ് കൊടുക്കുന്ന ഓൺലൈൻ ജോലി ചെയ്താൽ പണം സമ്പാദിക്കാമെന്നായിരുന്നു തട്ടിപ്പ്. പല തവണകളിലായി പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 5,28,000 രൂപയാണ് തട്ടിയെടുത്തത്.